LIC chairperson MR Kumar with DIPAM Secretary Tuhin Kanta Pandey rings the bell during the listing ceremony of LIC at the BSE. Photo:PTI
എല്‍.ഐ.സിയുടെ കാര്യത്തില്‍ ആമയുടെയും മുയലിന്റെയും കഥ പ്രസക്തമാണ്. തുടക്കം പതുക്കയാണെങ്കിലും ഒരുകുതിപ്പിന്റെ വിളി പിന്നിലുണ്ടെന്ന് വ്യക്തം. പൊതുമേഖല സ്ഥാപനമെന്ന പരിമിതി മറികടന്നുള്ള മുന്നേറ്റം എന്തുകൊണ്ടും ഭാവിയില്‍ പ്രതീക്ഷിക്കാം. അതിന് നിരവധി അനുകൂല ഘടകങ്ങള്‍ ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിക്കുണ്ട്.
നഷ്ടത്തോടെ തുടക്കം
ദ്വിതീയ വിപണിയിലെ കനത്ത ചാഞ്ചാട്ടവും പ്രതികൂല കാലാവസ്ഥയുമാണ് ലിസ്റ്റിങ് നഷ്ടത്തിനു പിന്നില്‍. എന്‍.എസ്.ഇയില്‍ 8.11ശതമാനം താഴ്ന്ന് 872 നിലവാരത്തിലും ബിഎസ്ഇയില്‍ 8.62ശതമാനം നഷ്ടത്തില്‍ 867.20രൂപയിലുമായിരുന്നു എല്‍ഐസി ഓഹരി വ്യാപാരത്തിന് തുടക്കമിട്ടത്. എല്ലാവിഭാഗം നിക്ഷേപകര്‍ക്കും നഷ്ടമുണ്ടായെങ്കിലും പോളസി ഉടമകളെയും റീട്ടെയില്‍ നിക്ഷേപകരെയും ജീവനക്കാരെയും അതത്ര ബാധിച്ചില്ല. പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവില്‍ 889 രൂപയ്ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ ഇളവില്‍ 904 രൂപയ്ക്കുമാണ് ഓഹരികള്‍ നല്‍കിയത്.

സൂചികകളില്‍ മുന്നേറ്റം
പ്രധാന സൂചികയായ സെന്‍സെക്‌സ് 1000ത്തിലേറെ പോയന്റും നിഫ്റ്റി 300 പോയന്റും നേട്ടമുണ്ടാക്കിയിട്ടും എല്‍ഐസിക്ക് നേട്ടത്തിലെത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിലെ വിപണിയിലെ ദുര്‍ബലാവസ്ഥയാണ് ഓഹരിയെ ബാധിച്ചത്. ഈ സാഹചര്യം മുന്‍കൂട്ടികണ്ട് ഓഹരി വില്പന അഞ്ചുശതമാനത്തില്‍നിന്ന് 3.5ശതമാനമായി സര്‍ക്കാര്‍ കുറച്ചു. സമാഹരിക്കുന്നതുക 21,000 കോടിയിലൊതുക്കി. എങ്കിലും മൂന്നുദിവസത്തിനുപകരം ആറ് ദിവസം നീണ്ട പബ്ലിക് ഇഷ്യുവില്‍ എല്ലാ വിഭാഗങ്ങളില്‍നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. വിപണി ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും വലിയതായിരുന്നു എല്‍ഐസിയുടെ ഓഹരി വില്പന.
അപ്രത്യക്ഷമായത് 42,500 കോടി
നിക്ഷേപകരുടെ ആസ്തിയില്‍ 42,500 കോടി രൂപ നഷ്ടംവരുത്തിയാണ് എല്‍ഐസിയുടെ അരങ്ങേറ്റം. ഇഷ്യു മൂല്യമായ ആറു ലക്ഷം കോടി രൂപ 5.57 ലക്ഷം കോടിയിലേയ്ക്ക് ചുരുങ്ങി. എങ്കിലും വിപണിമൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ലിസ്റ്റ് ചെയ്ത അഞ്ച് മികച്ച കമ്പനികളില്‍ ഇടംനേടാന്‍ എല്‍ഐസിക്കായി.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികള്‍ക്കും മുകളിലാണ് ഇപ്പോള്‍ എല്‍.ഐ.സിയുടെ സ്ഥാനം. 6.36 ലക്ഷം കോടി വിപണിമൂല്യമുളള ഇന്‍ഫോസിസ് തൊട്ടുമുകളിലുമുണ്ട്.
എങ്കിലും വലിയ നഷ്ടമില്ല
ലിസ്റ്റിങ് നഷ്ടത്തിലായിരിക്കുമെന്ന് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം സൂചന നല്‍കിയിരുന്നു. വിശകലന വിദ്ഗ്ധരുടെ പ്രതികരണവും സമ്മിശ്രമായിരുന്നു. പോളിസി ഉടമകള്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും ഓഹരി വിലയില്‍ കിഴിവ് നല്‍കിയിരുന്നതിനാല്‍ കാര്യമായ നഷ്ടമൊന്നുമുണ്ടായില്ല. 900 രൂപ നിലവാരത്തിലായിരുന്നു ദിനവ്യാപാരത്തില്‍ പലപ്പോഴും വ്യാപാരം നടന്നത്. അതേസമയം, കിഴിവൊന്നും ലഭിക്കാത്ത വന്‍കിടകാര്‍ തിരിച്ചടിനേരിട്ടു.
നേട്ടസാധ്യത
മികച്ച ഉയരത്തില്‍ ലിസ്റ്റ് ചെയ്താല്‍ ലാഭമെടുക്കാന്‍ അനലിസ്റ്റുകള്‍ നിക്ഷേപകര്‍ക്ക് ഉപദേശം നല്‍കിയിരുന്നു. അതേസമയം, നഷ്ടത്തിലാണെങ്കില്‍ കൈവശംവെയ്ക്കാനുമായിരുന്നു ഉപദേശം. വിപണിയിലെ ആകര്‍ഷകമായ മൂല്യനിര്‍ണയവും സ്ഥിരതയും കണക്കിലെടുക്കുമ്പോള്‍ ഭാവിയില്‍ മികച്ചനേട്ടംതന്നെ ഓഹരി നല്‍കും. വന്‍കിട നിക്ഷേപക സ്ഥാപനങ്ങളില്‍നിന്നും ചെറുകിട നിക്ഷേപകരില്‍നിന്നും താമസിയാതെ വാങ്ങല്‍ താല്‍പര്യം പ്രതീക്ഷിക്കാം.
ഐപിഒയ്ക്കുവേണ്ടി ബ്ലോക്കായ വലിയൊരുതുകയാണ് നിക്ഷേപകരുടെ കൈവശം ഇപ്പോഴുള്ളത്. അതിലൊരുഭാഗം വിപണിയിലേയ്ക്ക് തിരികെയെത്തുമെന്നാകാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഇടത്തരം-ദീര്‍ഘ കാലയളവില്‍ മികച്ച മൂലധനനേട്ടംതന്നെ എല്‍ഐസിയുടെ ഓഹരിയില്‍നിന്ന് ലഭിക്കും.
രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല മികച്ച വളര്‍ച്ചാ സാധ്യതയുള്ളതാണെന്നത് മറ്റൊരു സാധ്യത. ഇന്‍ഷുറന്‍സ് ബിസിനസ് ദീര്‍ഘകാല സ്വഭാവത്തിലുള്ളതായതിനാല്‍ മികച്ച വിപണി വിഹിതമുള്ള കമ്പനിയില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപം തുടരാം. ഐപിഒയ്ക്ക് അപേക്ഷിച്ച് ലഭിക്കാത്തവര്‍ക്കും കുറച്ച് ലഭിച്ചവര്‍ക്കും ഓരോ ഇടിവിനും നിക്ഷേപിക്കാനുള്ള അവസരമാണ് വിപണിയിലൂടെ തുറന്നിട്ടിരിക്കുന്നത്.
ദീര്‍ഘകാല ലക്ഷ്യമിട്ട് നിക്ഷേപിക്കുന്നവര്‍ക്ക് ഓരോ അഞ്ചുശതമാനം ഇടിവിലും കൂടുതല്‍ ഓഹരികള്‍ വാങ്ങാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭവിഹിതനല്‍കിയിട്ടില്ലെന്നകാര്യം ഓര്‍ക്കണം. അതിനാല്‍ ഈവര്‍ഷം മികച്ച ലാഭവിഹിതം പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.
Content Highlights: LIC shares list at a discount. Should you buy, sell or hold?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..