ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തില്‍ 90% ഇടിവ്: എല്‍.ഐ.സി നിക്ഷേപകരെ തുണയ്ക്കുമോ? 


Money Desk

ഒരാഴ്ചയായി എല്‍.ഐ.സിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തില്‍ ഇടിവ് തുടരുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ 90ശതമാനമാണ് ഇടിവുണ്ടായത്. ഐ.പി.ഒ വിലയില്‍നിന്ന് 8 രൂപ കിഴിവാണ് ഗ്രേ മാര്‍ക്കറ്റില്‍ ഇപ്പോഴുള്ള മൂല്യം.

Photo:Gettyimages

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ അവസാനിച്ചതോടെ ലിസ്റ്റിങ് ദിനത്തിനായി ആകാഷയോടെ കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഐ.പി.ഒ വിലയേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ഓഹരി ലിസ്റ്റ് ചെയ്യുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

അതേസമയം, ഒരാഴ്ചയായി എല്‍.ഐ.സിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തില്‍ ഇടിവ് തുടരുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ 90ശതമാനമാണ് ഇടിവുണ്ടായത്. ഐ.പി.ഒ വിലയില്‍നിന്ന് 15 രൂപ കിഴിവാണ് ഗ്രേ മാര്‍ക്കറ്റില്‍ ഇപ്പോഴുള്ള മൂല്യം. സബ്‌സ്‌ക്രിപ്ഷനായി തുറക്കുന്ന തിയതിക്കുമുമ്പ് ജി.എം.പി 92 രൂപവരെ ഉയര്‍ന്നിരുന്നു. ഇന്നലെ രേഖപ്പെടുത്തിയ പ്രീമിയം 25 രൂപയുമായിരുന്നു.

നല്‍കുന്ന സൂചന
ഓഹരിയൊന്നിന് 949 രൂപയാണ് നിശ്ചയിക്കുന്നതെങ്കില്‍ ലിസ്റ്റിങ് വില 15 രൂപ കുറഞ്ഞ് 934 രൂപയാകുമെന്നാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം സൂചിപ്പിക്കുന്നത്.

എന്തുകൊണ്ട് താഴുന്നു?
ഓഹരി വിപണിയിലെ ദുര്‍ബല സാഹചര്യമാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം തുടര്‍ച്ചയായി ഇടിയാന്‍ കാരണം. ഈവര്‍ഷം ആദ്യം എല്‍.ഐ.സിയുടെ ഓഹരി വില്പനയിലൂടെ 60,000 കോടി രൂപ സമാഹരിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. വിപണിയിലെ സാഹചര്യം വിലയിരുത്തി 3.5ശതമാനം ഓഹരിമാത്രം വിറ്റാല്‍മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ആറുദിവസം നീണ്ടുനിന്ന 21,000 കോടി രൂപയുടെ പബ്ലിക് ഇഷ്യുവില്‍ 2.95 ഇരട്ടിയാണ് അപേക്ഷകളെത്തിയത്. റീട്ടെയില്‍ ഭാഗത്തിനുതന്നെ 1.99 ഇരട്ടി അപേക്ഷകളെത്തി. പോളിസി ഉടമകള്‍ക്കായി നീക്കിവെച്ച ഓഹരികള്‍ക്ക് 6.12 ഇരട്ടിയും ജീവനക്കാരുടെ ഭാഗത്തിന് 4.40 ഇരട്ടിയുമാണ് അപേക്ഷകള്‍ ലഭിച്ചത്.

എത്ര ഓഹരി ലഭിക്കും?
എത്ര ഓഹരികള്‍ വീതം ഒരോരുത്തര്‍ക്കും ലഭിച്ചുവെന്ന് വ്യാഴാഴ്ച, അതായത് മെയ് 12ന് അറിയാം. എന്‍.എസ്.ഇ, ബിഎസ്ഇ എന്നിവയുടെ വെബ്‌സൈറ്റിലെ 'സ്റ്റാറ്റസ് ഓഫ് ഇഷ്യു അപ്ലിക്കേഷന്‍' വഴി അലോട്ട്‌മെന്റ് വിവരങ്ങള്‍ പരിശോധിക്കാം. പാന്‍ നമ്പറോ ഐ.പി.ഒ അപേക്ഷയുടെ നമ്പറോ നല്‍കേണ്ടിവരും. 16നാണ് ഡീമാറ്റ് അക്കൗണ്ടില്‍ ഓഹരികളെത്തുക. 17ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റുചെയ്യും.

Also Read
പാഠം 170

ജൂണിലും നിരക്ക് വര്‍ധനയ്ക്ക് സാധ്യത: സാധാരണക്കാരെ എപ്രകാരം ബാധിക്കും?

മെയ് നാലിലെ അസാധാരണ നടപടികൾക്കുശേഷം ആർബിഐ ജൂണിലും ..

q&a

60 ലക്ഷം രൂപയുണ്ട്: ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ ഇപ്പോള്‍ നിക്ഷേപിക്കാമോ? 

എല്ലാവരും ഓഹരി നിക്ഷേപത്തെക്കുറിച്ച് സംസാരിക്കുന്നു ..

ഗ്രേ മാര്‍ക്കറ്റ് പ്രീമിയം എന്നാല്‍?
ഐ.പി.ഒ വിപണിയിയില്‍ രൂപപ്പെടുന്ന ഡിമാന്‍ഡിനെയാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഒരു ഓഹരിയുടെ ഇഷ്യുവില 300 രൂപയാണെന്ന് കരുതുക. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 500 രൂപയാണെങ്കില്‍ അതിനര്‍ഥം കമ്പനിയുടെ ഓഹരികള്‍ 500 രൂപയ്ക്ക് വാങ്ങാന്‍ നിക്ഷേപകര്‍ തയ്യാറാണെന്നതാണ്. അതായത് ഇഷ്യുവിലയേക്കാല്‍ 200 രൂപയുടെ ലിസ്റ്റിങ് നേട്ടമാണ് അപ്പോഴുണ്ടാകുക.

Content Highlights: LIC's grey market premium falls by 90% ahead of listing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


ipl 2022 Rajasthan Royals defeated Lucknow Super Giants by 24 runs

1 min

സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവും സംഘവും

May 15, 2022

More from this section
Most Commented