എല്‍ഐസി നഷ്ടത്തില്‍ ലിസ്റ്റ് ചെയ്തു: വ്യാപാരം ആരംഭിച്ചത് 872 രൂപയില്‍


10.25ഓടെ 903 രൂപ നിലവാരത്തിലേയ്ക്ക് ഓഹരി വില തിരിച്ചുകയറുകയുംചെയ്തു.

.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി 8.62ശതമാനം നഷ്ടത്തില്‍ 867.20 രൂപ നിലവാരത്തില്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തു. അലോട്ട്‌മെന്റ് തുകയായ 949 രൂപയില്‍നിന്ന് 81.80 രൂപയാണ് നഷ്ടം. എന്‍എസ്ഇയിലാകട്ടെ 8.11ശതമാനം താഴ്ന്ന് 872 രൂപ നിലവാരത്തിലായിരുന്നു ലിസ്റ്റിങ്.

രാവിലെ 10.25ഓടെ 903 രൂപ നിലവാരത്തിലേയ്ക്ക് ഓഹരി വില തിരിച്ചുകയറുകയുംചെയ്തു. അതായത് 4.70ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

കുതിക്കുന്ന പണപ്പെരുപ്പവും വര്‍ധിക്കുന്ന പലിശ നിരക്കും മൂലം വിപണി അസ്ഥിരമായിരിക്കുന്ന സമയത്തായതിനാലാണ് എല്‍ഐസിക്ക് നേട്ടമുണ്ടാക്കാനാകാതെ പോയത്.

വിറ്റൊഴിയണോ?
നഷ്ടത്തില്‍ ലിസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഹ്രസ്വകാലത്തേയ്ക്ക് കൈവശംവെയ്ക്കണോ, ദീര്‍ഘകാല നിക്ഷേപമായി കരുതണോ എന്നൊക്കെ നിക്ഷേപകര്‍ക്ക് സംശയമുണ്ടായേക്കാം.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതും യുദ്ധംമൂലം വിതരണശൃംഖലയിലുണ്ടായ തടസ്സങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകളുടെ നിരക്ക് വര്‍ധനയുംമറ്റും ആഗോളതലത്തില്‍ ഓഹരി വിപണികള്‍ക്ക് പ്രതികൂല സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ലിസ്റ്റിങ് സമയത്ത് നേട്ടം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നു.

ഗ്രേ മാര്‍ക്കറ്റ് പ്രീമിയം നഷ്ടസൂചന നല്‍കിയിരുന്നു. അതേസമയം, മീഡിയം-ലോങ് ടേമില്‍ ഓഹരിയില്‍ മികച്ച മുന്നേറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല മികച്ചവളര്‍ച്ചാ സാധ്യതയുള്ളതാണ്. അതുമാത്രമല്ല, ഇന്‍ഷുറന്‍സ് ബിസിനസ് ദീര്‍ഘകാല സ്വഭാവത്തിലുള്ളതുമാണ്. ഇക്കാരണങ്ങളാല്‍തന്നെ മികച്ച വിപണി വിഹതമുള്ള കമ്പനിയില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപം തുടരുകയുമാകാം.

Also Read
q&a

60 ലക്ഷം രൂപയുണ്ട്: ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ ...

രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിൽ: ഡോളറിനെതിരെ ...

പ്രാരംഭ ഓഹരി വില്പനയിലൂടെ 3.5ശതമാനം ഓഹരി വിറ്റ് 21,000 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്. ആഗോളതലത്തില്‍ സൂചികകള്‍ തകര്‍ച്ച നേരിട്ടപ്പോഴും എല്‍ഐസിയുടെ ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആറിരട്ടിയോളം അപേക്ഷകള്‍ ലഭിച്ചു. പോളിസി ഉടമകള്‍ക്കുനീക്കിവെച്ച ഓഹരികള്‍ക്കാകട്ടെ മൂന്നിരട്ടിയും.

Content Highlights: LIC Lists With 8.11% Discount At ₹ 872 Per Share

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented