Photo: Gettyimages
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി)യുടെ ഓഹരി വില റെക്കോഡ് തകര്‍ച്ചയില്‍. ദിനവ്യാപാരത്തിനിടെ ഓഹരി വില എക്കാലത്തെയും താഴ്ന്ന നിലവാരമായ 566.05 രൂപയിലെത്തി. തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ് ഓഹരി വില താഴുന്നത്.
ജനുവരി 30 മുതലുള്ള കണക്കു പ്രകാരം എല്‍ഐസിയുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപ മൂല്യത്തില്‍ 20,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് ഓഹരി കനത്ത വില്പന സമ്മര്‍ദം നേരിട്ടത്.
അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെ ഓഹരികളിലും എല്‍ഐസിക്ക് നിക്ഷേപമുണ്ട്. അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ്, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികളിലാണ് കൂടുതല്‍ നിക്ഷേപം. ജനുവരി 24നുശേഷം ഇതുവരെ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യത്തില്‍ 82ശതമാനംവരെ ഇടിവ് നേരിട്ടു.
Also Read
2022 മെയ് 17നാണ് എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇഷ്യുവിലയായ 949 രൂപയില്‍നിന്ന് 40ശതമാനത്തോളം നഷ്ടത്തിലാണ് ഓഹരിയില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
Content Highlights: LIC extends losing streak to 7th straight session, hits record low
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..