Photo: Gettyimages
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റ് ലാഭമെടുത്തതിലൂടെ എല്‍ഐസി നേടിയത് 42,000 കോടി രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17ശതമാനം അധികനേട്ടമാണ് ഈയിനത്തില്‍ കമ്പനി സ്വന്തമാക്കിയത്. 36,000 കോടി രൂപയായിരുന്ന മുന്‍വര്‍ഷം ഓഹരിയില്‍നിന്ന് ലഭിച്ച ആദായം.
രാജ്യത്തെതന്നെ ഏറ്റവും വലിയ ഓഹരി നിക്ഷേപ സ്ഥാപനമായ എല്‍സിക്ക് നിലവില്‍ 42 ലക്ഷം കോടി രൂപയുടെ മൊത്തം ആസ്തിയാണുള്ളത്. ഇതില്‍ 25ശതമാനവും രാജ്യത്തെ ഓഹരികളിലാണ് നിക്ഷേപിച്ചിട്ടുള്ളത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചുകൊണ്ട് എല്‍ഐസിയുടെ മാനേജിങ് ഡയറക്ടര്‍ രാജ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2022 സാമ്പത്തികവര്‍ഷം എല്‍ഐസിയുടെ അറ്റാദായം 4,043.12 കോടി രൂപയാണ്. മുന്‍വര്‍ഷമാകട്ടെ 2,900.57 കോടി രൂപയായിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലാകട്ടെ 2,372 കോടിയായിരുന്നു അറ്റദായം. കമ്പനിയുടെ പ്രീമിയമിനത്തിലുള്ള വരുമാനം 18ശതമാനം വര്‍ധിച്ച് 1.44 ലക്ഷം കോടി രൂപയായി. ഓഹരിയൊന്നിന് 1.5 രൂപയാണ് കമ്പനി ലാഭവീതം പ്രഖ്യാപിച്ചിട്ടുള്ളത്.
Content Highlights: LIC books profit of ₹42,000 crore from stock market
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..