ഇപ്പോള്‍ നിക്ഷേപിക്കാം; ഇടത്തരം ചെറുകിട ഓഹരികളില്‍


വിനോദ് നായര്‍ഇയര്‍ന്ന ഗുണനിലവാരമുള്ള ഇടത്തരം, ചെറുകിട ഓഹരികള്‍കൂടി പോര്‍ട്ഫോളിയോയുടെ ഭാഗമാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

Market Analysis

Photo: Gettyimages

വിശാല വിപണി സൂചിക ഇതിനകം ശരാശരി 20 ശതമാനത്തോളം തിരുത്തലിനു വിധേയമായി. ഇടത്തരം, ചെറുകിട ഓഹരികള്‍ യഥാക്രമം 25 ശതമാനം, 30 ശതമാനം തകര്‍ച്ച നേരിട്ടു. മാന്ദ്യ ഭീഷണി നിലനില്‍ക്കുമ്പോഴും തിരുത്തല്‍ തുടരുമോ എന്നതാണ് ചോദ്യം.

സാധ്യതയുണ്ടോ?
കൂടിയതോതിലുള്ള പണപ്പെരുപ്പവും വര്‍ധിക്കുന്ന പലിശ നിരക്കുകളും വിതരണ തടസങ്ങളും ആഗോള സാമ്പത്തിക വളര്‍ച്ചയെ താഴേയ്ക്കു തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. ഈ പ്രവണത ദീര്‍ഘകാലത്തേക്കു തുടരുകയില്ലെന്നു വേണം മനസിലാക്കാന്‍. തിരുത്തല്‍ നടപടികളും ന്യൂട്രല്‍ പണനയം പോലുള്ള പ്രതികരണങ്ങളും യുദ്ധരംഗത്തുണ്ടായ വേഗക്കുറവും ഉത്പന്ന വിലകള്‍ കുറയാനാരംഭിച്ചതും സൂചിപ്പിക്കുന്നത് ഈ അവസ്ഥ ദീര്‍ഘകാലത്തേക്കു തുടരുകയില്ല എന്നുതന്നെയാണ്.

മിക്കവാറും അനഭിലഷണീയ ഘടകങ്ങള്‍ തിരുത്തിയ വിപണി വിലകളില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്. യുദ്ധരംഗത്തെ ഗതിവിഗതികളും ചൈനയില്‍ നിന്നുള്ള വിതരണപ്രശ്നങ്ങളും പലിശ നയത്തിലുണ്ടാകാവുന്ന മാറ്റങ്ങളും അടിസ്ഥനമാക്കി 5 മുതല്‍ 10 ശതമാനംവരെ തിരുത്തലിനു ഇനിയും സാധ്യതയുണ്ട്.

പ്രശ്‌നങ്ങള്‍ വിട്ടൊഴിഞ്ഞിട്ടില്ല
സാമ്പത്തിക വേഗക്കുറവും പണത്തിന്റെ വരവുകുറഞ്ഞതും വിതരണം മെച്ചപ്പെട്ടതുമെല്ലാം ഉത്പന്ന വിലകളില്‍ മാറ്റംദൃശ്യമാണ്. കൂടിയ വിലക്കയറ്റത്തിന്റെ ഘട്ടം കഴിഞ്ഞു എന്നുവേണം വിലയിരുത്താന്‍. വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്നനിലയില്‍ ഇടക്കാലം മുതല്‍ ദീര്‍ഘകാലത്തേക്ക് ഇത് ഇന്ത്യയ്ക്കു ഗുണം ചെയ്യും. ഹ്രസ്വകാലം മുതല്‍ ഇടക്കാലംവരെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആകുലപ്പെടുത്തുന്ന പ്രശ്നങ്ങള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. എണ്ണവിലയും ഫെഡ് പണ നയത്തിന്റെ ഭാഗമായ പലിശ നിരക്കുവര്‍ധയും പണപ്പെരുപ്പവും കാരണം വിദേശ ഓഹരികളുടെ വില്‍പന തുടരുകയാണ്. കൂടിയ വിലക്കയറ്റം, വിതരണ പ്രശ്നങ്ങള്‍, ഡിമാന്റിലുണ്ടായ കുറവ് എന്നിവ വരുമാന വര്‍ധനയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 2 മാസങ്ങളില്‍ നിഫ്റ്റി 50ല്‍ ഓഹരികളിലെ ലാഭം ഏഴു ശതമാനം കുറഞ്ഞിട്ടുണ്ട്.

പലിശ വര്‍ധന അധികകാലം തുടരില്ല
ഓഹരി വിപണിയുടെ ഏറ്റവും മോശമായ അവസ്ഥയില്‍ നടത്തുന്ന നിക്ഷേപങ്ങളിലൂടെയാണ് ഏറ്റവും കൂടുതല്‍ സമ്പത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന കാര്യം ഓര്‍ക്കണം. ലോകം ഇന്നുനേരിടുന്ന ഏറ്റവും പ്രയാസകരമായ സംഗതികള്‍ കൂടിയ പലിശ നിരക്കും യുദ്ധവും ചൈനയുടെ കടുംപിടിത്തവുമാണ്. ഇത് അധിക കാലം തുടരുകയില്ലെന്നു വേണം അനുമാനിക്കാന്‍. കൂടിയ പലിശ നിരക്കിനു പിന്നിലുള്ളത് പ്രധാനമായും കേന്ദ്ര ബാങ്കുകളാണ്. അവയുടെ തിരുത്തല്‍ നടപടികള്‍ ഉത്പന്ന വിലകള്‍ കുറയ്ക്കാനാരംഭിച്ചിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാനും ഭാവിയിലെ വിലക്കയറ്റം തടയാനും ഇതും ഇടയാക്കും. ഇപ്പോഴത്തെ പലിശ നിരക്കു വര്‍ധന 2023 പകുതിയോടെ അവസാനിക്കുമെന്നാണ് 'ദി ഇകണോമിസ്റ്റ് ' കരുതുന്നത്. അന്തര്‍ദേശീയ തലത്തില്‍ അലുമിനിയം വിലകള്‍ കൂടിയ നിലയില്‍ നിന്ന് ഈയിടെ 30 ശതമാനം തിരുത്തലിനു വിധേയമായിട്ടുണ്ട്.

Also Read

റിപ്പോ ഉയർത്തി, പലിശയുംകൂടി: ലഘുസമ്പാദ്യ ...

അനുയോജ്യമായ സമയം
ഇപ്പോള്‍ നടക്കുന്ന തിരുത്തലുകള്‍ ഏകീകരണത്തിന്റെ അവസാനഘട്ടമായിരിക്കുമെന്നു കണക്കാക്കാം. മൂന്നു മാസം മുതല്‍ ഒമ്പതു മാസം വരെ ഇത് നീണ്ടുനിന്നേക്കാം. വന്‍കിട ഓഹരികള്‍, കടപ്പത്രങ്ങള്‍, സ്വര്‍ണം, പണം എന്നിവയില്‍ സന്തുതിലമായി നിക്ഷേപിച്ചുകൊണ്ട് ഓഹരികളിലുള്ള നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ഉചിതമായ സമയമാണിത്. ഇയര്‍ന്ന ഗുണനിലവാരമുള്ള ഇടത്തരം, ചെറുകിട ഓഹരികള്‍കൂടി പോര്‍ട്ഫോളിയോയുടെ ഭാഗമാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത് മൊത്തം ഓഹരികളുടെ 20 ശതമാനത്തിലധികമാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Let's invest now; In small and medium stocks

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented