സൂചികകളെ അവരുടെ വഴിക്കുവിടാം: കരുത്തുറ്റ ഓഹരികൾ തേടിപ്പിടിക്കാം


ഡോ.ആന്റണി

സൂചികകളേക്കാൾ വ്യക്തിഗത ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാകും നിലവിലെ സാഹചര്യത്തിൽ നല്ലത്. മികച്ച ബിസിനസ് മോഡൽ മുന്നോട്ടുവെക്കുന്ന, മുന്നേറാൻ കരുത്തുള്ള ഓഹരികൾ തേടിപ്പിടിക്കാം.

Photo:Gettyimages

ഭ്യന്തര-വിദേശ നിക്ഷേപകരുടെ ഇടപെടൽ രണ്ടാമത്തെ ആഴ്ചയിലിലും സൂചികകളിൽ മികച്ചനേട്ടത്തിന് നിമിത്തമായി. ആഗോള കാരണങ്ങളും സാമ്പത്തിക സൂചകങ്ങളും വിപണിയെ റെക്കോഡ് ഉയരംകീഴടക്കാൻ സഹായിച്ചു. ഇതോടെ സെൻസെക്‌സ് 55,487 പോയന്റ് അനായാസം കീഴടക്കി. നിഫ്റ്റിയാകട്ടെ 16,543ലുമെത്തി.

പോയ ആഴ്ചയിലെ കണക്കുപരിശോധിക്കുകയാണെങ്കിൽ സെൻസെക്സിലുണ്ടായ നേട്ടം 2.13ശതമാനമാണ്. അതായത് 1,159.58 പോയന്റ്. 55,437.29 നിലവാരത്തിലായിരുന്നു ക്ലോസിങ്. നിഫ്റ്റിയാകട്ടെ 290.9 പോയന്റുകൂടിചേർന്ന് 16,529.10ലുമെത്തി.

മിഡ്-സ്‌മോൾ ക്യാപുകൾക്ക് അടിപതറി
മുൻ ആഴ്ചകളിൽ റെക്കോഡ് ഉയരങ്ങൾ കീഴടക്കി മുന്നേറിയ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ തിരുത്തൽനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനവും സ്‌മോൾ ക്യാപ് സൂചിക 1.7ശതമാനവും താഴെയാണ് ക്ലോസ് ചെയ്തത്.