ജനുവരി തകര്‍ച്ചയുടേതാകുമോ; വിപണിയുടെ നീക്കം വിലയിരുത്താം


വിനോദ് നായര്‍അഭ്യന്തര കണക്കുകളുടെ കേന്ദ്രമായ വാഹന മേഖലയും മൂന്നാംപാദ ഫലങ്ങളും വരാനിരിക്കുമ്പോഴും കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും ഫെഡ് പണനയം പോലുള്ള ആഗോള നയങ്ങളും വിപണിയുടെ നീക്കം നിയന്ത്രിക്കും.

Photo: Gettyimages

2023ലെ ആദ്യമാസം ചാഞ്ചാട്ടത്തിന്റേതാകുമെന്ന് ഉറപ്പായി. ഈ മാസം വരാനിരിക്കുന്ന ഫെഡ് തീരുമാനങ്ങള്‍, സാമ്പത്തിക കണക്കുകള്‍, ഇന്ത്യയിലെ മൂന്നാം പാദ ഫലങ്ങള്‍, 2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റ് എന്നിവയായിരിക്കും 2023ലെ ഓഹരി വിപണിയുടെ ഗതി നിയന്ത്രിക്കാന്‍ പോകുന്നത്. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഫെഡിന്റെ പണ നയം നിക്ഷേപകര്‍ക്ക് മുന്നറിയിപ്പാണു നല്‍കിയത്. വിലക്കയറ്റം കുറയ്ക്കുന്നതിന് പലിശ നിരക്കുകള്‍ ഇനിയും ഉയര്‍ത്താന്‍ മടിക്കില്ല എന്നതാണത്. ഈ കാഴ്ചപ്പാടിന്റെയും ഈ മാസം പുറത്തു വരാനിരിക്കുന്ന സാമ്പത്തിക കണക്കുകളുടേയും പ്രതിഫലനം ഇതിനകം ഓഹരി വിപണി.യില്‍ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അഭ്യന്തര, അന്തര്‍ദേശീയ വിപണികള്‍ താഴ്ച പ്രതീക്ഷിക്കുന്നു. വര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ നിഫ്റ്റി 50, നിഫ്റ്റി 500 സൂചികകള്‍ യഥാക്രമം -1.4 ശതമാനവും 1.1 ശതമാനവും താഴ്ന്നിരിക്കുന്നു.

വാഹന മേഖല
ഈയിടെ പുറത്തുവന്ന ഡിസംബര്‍ മാസത്തെ വാഹന വില്‍പന കണക്കുകള്‍ സമ്മിശ്രമാണ്. ഉത്സവ സീസണ്‍ അവസാനിച്ചതോടെ വളര്‍ച്ചയുടെ ഗതിവേഗം കുറഞ്ഞു. ഡിമാന്റും കുറഞ്ഞു വരികയാണ്. എസ് യു വി കള്‍ ഒരുമിച്ചിറങ്ങിയത് തിക്കും തിരക്കും സൃഷ്ടിച്ചു. ഇരു ചക്ര വാഹനങ്ങളുടെ ഡിമാന്റില്‍ കുറവു വന്നിട്ടില്ല. എന്നാല്‍ കയറ്റുമതിയില്‍ പുരോഗതിയില്ല. വിലകുറഞ്ഞ വാഹനങ്ങള്‍ക്ക് ഗ്രാമീണ മേഖലയില്‍ ഡിമാന്റ് കൂടുന്നുണ്ട്. ട്രാക്ടറുകളുടെ കാര്യത്തിലും ഈ മുന്നേറ്റം കാണാം. ശക്തമായ റാബി വിതയും, ഖാരിഫ് വിളവെടുപ്പും കാര്‍ഷിക കയറ്റുമതിയും ആണിതിനുകാരണം. നഗര വിപണിയില്‍ വൈദ്യുത വാഹനങ്ങളുടേയും സ്‌കൂട്ടറുകളുടേയും തിക്കും തിരക്കും അനുഭവപ്പെടുന്നുണ്ട്.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും സിമന്റ് ഉപയോഗം കൂടുകയും ചെയ്തത് വലിയ വാഹനങ്ങളുടെ വില്‍പന വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വേഗത കുറയുന്ന സാമ്പത്തിക മേഖലയും, കൂടിയ വിലക്കയറ്റവും പലിശ നിരക്കുകളും ഭാവി വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുമെന്നതിനാല്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ചരക്കു വാഹനങ്ങളുടെ കാര്യത്തില്‍ ഗുണകരമെങ്കിലും വാഹന മേഖലയ്ക്ക് പൊതുവേ ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍.

ഐടിയിലെ കിതപ്പ്
ഐടി മേഖലയിലെ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ടിസിഎസ് അതിനു തുടക്കമിട്ടു. മുന്‍ നിരയിലുള്ള നാലു പ്രമുഖ ഐടി കമ്പനികള്‍ മുന്‍ പാദത്തെയപേക്ഷിച്ച വളര്‍ച്ചയില്‍ പുരോഗതി കാണിക്കുന്നില്ലെങ്കിലും മുന്‍വര്‍ഷത്തെയപേക്ഷിച്ച് ഇരട്ട അക്കത്തില്‍ കൂടിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുക. മഹാമാരിയുടെ കാലത്ത് മേല്‍ക്കൈ നേടിയ ഡിജിറ്റല്‍, ക്ളൗഡ് സേവനങ്ങളുടെ മേഖല വിലക്കയറ്റ, മാന്ദ്യ സമ്മര്‍ദ്ദത്തില്‍ വേഗക്കുറവു നേരിടുകയാണ്. പണയ, ചില്ലറ വ്യാപാര, ഹൈടെക് മേഖലകള്‍ യൂറോപ്പിലും യുഎസിലും ഭീഷണി നേരിടുന്നുണ്ട്. തൊഴില്‍ നഷ്ടത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇടപാടുകാര്‍ ഐടി ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ദീര്‍ഘകാല കരാറുകള്‍ നീട്ടി വെയ്ക്കാനും തുടങ്ങി.

എന്നാല്‍ ചിലവു കുറയ്ക്കല്‍ നടപടികള്‍ മൂലവും, വിതരണം സുഗമമാവുകയും ഉപഭോഗം കൂടുകയും ചെയ്തതിനാലും കീഴ്കരാര്‍ ചിലവുകള്‍ കുറഞ്ഞതിനാലും ഇന്ത്യന്‍ ഐടി കമ്പനികളുടെ ലാഭം കാര്യമായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. വളര്‍ച്ചാ കുറവുകാരണം മഹാമാരിയുടെ കാലത്തില്‍നിന്ന് വാല്യുവേഷന്‍ മൂന്നിലൊന്ന് തിരുത്തലിനു വിധേയമായിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഗുണകരമെങ്കിലും അടുത്ത രണ്ടു പാദങ്ങളില്‍ അസ്ഥിരത തള്ളിക്കളയാനാവില്ല.

ബാങ്കുകളില്‍ സമ്മിശ്രം
ബാങ്കിംഗ് മേഖലയിലെ ഫലങ്ങളും വരാനിരിക്കയാണ്. കൂടുന്ന വായ്പാ വളര്‍ച്ചയും മന്ദഗതിയിലായ നിക്ഷേപ വളര്‍ച്ചയും ബാങ്കുകളുടെ മൊത്തം ലാഭത്തെ ബാധിക്കും. മുന്‍കൂര്‍ വായ്പയിലെ വളര്‍ച്ചയും നിരക്കു വര്‍ധനാ ചെലവുകളുടെ മന്ദഗതിയിലുള്ള കൈമാറ്റവും ലാഭത്തെ സഹായിക്കും. പലിശ നിരക്കു വര്‍ധന മുന്നോട്ടു പോകുന്നതോടെ നിക്ഷേപങ്ങള്‍ വര്‍ധിക്കും. ഫണ്ടിംഗിലെ വിടവു നികത്താന്‍ ബാങ്കുകളും ബാങ്കിംഗ ഇതര ധനകാര്യ സ്ഥാപനങ്ങളും മൂലധന വിപണിയെ ഉപയോഗിക്കും. ചില ബാങ്കുകളുടെ വായ്പാ ചിലവു വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും. ആസ്തി നിലവാരത്തിലുണ്ടാകുന്ന വര്‍ധന മൊത്തം ലാഭത്തിന് ഗുണം ചെയ്യും. ദീര്‍ഘകാല ശരാശരിയേക്കാള്‍ മുകളിലായാണ് ബാങ്കുകള്‍ ഇടപാടു നടത്തുന്നത്. ഭാവിയില്‍ വായ്പാ വളര്‍ച്ച പരിമിതപ്പെടും. സമീപകാല ലാഭങ്ങളെ ഇതു ബാധിക്കുമെന്നകാര്യത്തില്‍ സംശയമില്ല. സ്വകാര്യ ബാങ്കുകളുടെ ദീര്‍ഘകാല നേട്ടം മുന്നില്‍ കാണുമ്പോഴും പൊതുവേ ബാങ്കുകളുടെ നിലയില്‍ അത്ര പുരോഗതി കാണാനില്ല.

മുകളില്‍ ചര്‍ച്ച ചെയ്തതു പോലെ അഭ്യന്തര കണക്കുകളുടെ കേന്ദ്രങ്ങളായ വാഹന മേഖലയും മൂന്നാം പാദ ഫലങ്ങളും വരാനിരിക്കുമ്പോഴും കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും ഫെഡ് പണനയം പോലുള്ള ആഗോള നയങ്ങളും വിപണി പരിഗണിക്കുകതന്നെ ചെയ്യും. മാസത്തിലുടനീളം ജാഗ്രതയോടെയുള്ള കാത്തിരിപ്പായിരിക്കും വിപണിയിലുണ്ടാകുക.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Let's evaluate the movement of the stock market in January


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented