വിപണിയുടെ മനോഗതം അറിയാം;  കുതിപ്പും കിതപ്പും മനസിലാക്കാം


വിനോദ് നായര്‍അസ്ഥിരതയുടെ സൂചിക, പുട്ട് / കോള്‍ അനുപാതം, ചലന ശരാശരി തുടങ്ങിയ സാങ്കേതിക കാര്യങ്ങള്‍ ഓഹരി വിപണിയുടേയും വിശാല വിപണിയുടേയും മനോഗതം വിലയിരുത്താനായി  ഉപയോഗിക്കാം.

Premium

mathrubhumi creative

വിപണിയുടെ മനോഗതത്തിനനുസരിച്ചാണ് ഓഹരി വിലകളുമായി ബന്ധപ്പെട്ട പ്രവണതകള്‍ രൂപപ്പെടുക. കാര്യങ്ങള്‍ ഗുണപരമാണങ്കില്‍ ഓഹരിയില്‍ മുന്നേറ്റമുണ്ടാകും. തിരിച്ചും സംഭവിക്കാം. അടിസ്ഥാനപരവും അല്ലാത്തതുമായ ഘടകങ്ങളാണ് ഓഹരി വിപണിയുടെ മനോഗതം നിര്‍ണയിക്കുക. സാമ്പത്തിക വളര്‍ച്ച, ധനകാര്യ മേഖലയിലെ പ്രകടനം, മൂലധന ചെലവുകള്‍, കുതിപ്പിന്റെ കണക്കുകള്‍ എന്നിവ പ്രധാനപ്പെട്ട അടിസ്ഥാന ഘടകങ്ങളാണ്. അടിസ്ഥാനപരമല്ലാത്ത ഘടകങ്ങളില്‍ രാഷ്ട്രീമായ അപകടാവസ്ഥ, പ്രമോട്ടര്‍മാരുടേയും നടത്തിപ്പുകാരുടേയും യോഗ്യതകള്‍, നയപരമായ മാറ്റങ്ങള്‍, ഓഹരികളുടെ പ്രതിദിന ഡിമാന്റും വിതരണവും, സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ വരവ് എന്നിവ ഉള്‍പ്പെടുന്നു.

ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ അടിസ്ഥാന, അടിസ്ഥാനേതര ഘടകങ്ങള്‍ക്ക് തുല്യ പ്രാധാന്യമുണ്ട്. ഭാവി വളര്‍ച്ചയുടേയും തളര്‍ച്ചയുടേയും പ്രധാന ചാലക ശക്തി എന്നനിലയില്‍ അടിസ്ഥാന ഘടകങ്ങള്‍ക്കാണ് മേല്‍ക്കൈ. അടിസ്ഥാന ഘടകങ്ങള്‍ക്ക് ഗതിവേഗം നിലനിര്‍ത്താന്‍ കഴിയുകയോ അങ്ങനെ അല്ലാതാവുകയോ ചെയ്താല്‍ അടിസ്ഥാനേതര ഘടകങ്ങള്‍ അതിനെ പിന്തുടരും.

അസ്ഥിരതയുടെ സൂചിക, പുട്ട് / കോള്‍ അനുപാതം, ചലന ശരാശരി തുടങ്ങിയ സാങ്കേതിക കാര്യങ്ങള്‍ ഓഹരി വിപണിയുടേയും വിശാല വിപണിയുടേയും മനോഗതം വിലയിരുത്താനായി ഉപയോഗിക്കാം. വിപണിയിലെ പ്രവണത തളര്‍ന്ന നിലയിലോ നല്ലനിലയിലോ എന്നും വില്‍പന കൂടുതലോ കുറവോ എന്നും തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ കണക്കുകള്‍ സഹായിക്കും. വിശാല വിപണിയുടെ പ്രതിദിന നില മനസിലാക്കാന്‍ A/D അനുപാതം ഉപയോഗിക്കാം. വിപണിയുടെ വൈപുല്യവും നീക്കങ്ങളും അതിലൂടെ ലഭ്യമാവും. അനുപാതം കൂടുതലാണെങ്കില്‍ കുതിപ്പും താഴെയാണെങ്കില്‍ കിതപ്പുമാണ് സൂചിപ്പിക്കുന്നത്.

നിഫ്റ്റി 500 സൂചികയുടെ പ്രതിവാര A/ D അനുപാതം ഇപ്പോള്‍ 0.24 x ആണ്. പത്തുവര്‍ഷ ശരാശരി 1.35 x ആണ്. 2022 ഡിസമ്പര്‍ 25ന് താഴ്ന്ന നിലയില്‍ 0.03 x ഉം 2022 ഫെബ്രുവരി 27 ന് കൂടിയ നിലയില്‍ 16.9 x ഉം ആയിരുന്നു. ഈ അനുപാതം കൂടിയ അസ്ഥിരതയുടേതാണ്. വിപണി ദുര്‍ബലമായിരിക്കുമ്പോള്‍ കണക്കാക്കിയതാണ് ഈ ഉയര്‍ച്ച താഴ്ചകള്‍. വിപണിയുടെ മനോഗതത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ വിലയിരുത്താന്‍ ഈ കണക്കുകള്‍ പര്യാപ്തമല്ല. പ്രതിദിന അടിസ്ഥാനത്തിലുള്ള വിപണിയുടെ നില മനസിലാക്കാന്‍ മാത്രമേ ഇതുപകരിക്കൂ. ഇന്ത്യയുടെ ദീര്‍ഘകാല പ്രവണതകളുടെ അടിസ്ഥാനത്തില്‍ ഒന്നിനേക്കാള്‍ കൂടുതലുള്ള അനുപാതം വിപണിയുടെ ഗുണകരമായ അവസ്ഥയെയാണ് കാണിക്കുന്നത്.

A/D ഒന്നിനേക്കാള്‍ താഴെയാണെങ്കില്‍ പോലും ഓഹരികളുടെ വെയിറ്റേജും വളര്‍ച്ചയുമനുസരിച്ച് വിപണിക്ക് ഗുണകരമായ ലാഭം നല്‍കാന്‍ കഴിയും. എന്നാല്‍ A/D സ്ഥിരമായി ഉയര്‍ന്നും താഴ്ന്നും നില്‍ക്കുകയാണെങ്കില്‍ അത് നിലവിലും ഭാവിയിലുമുള്ള വിപണിയുടെ പ്രവണതയെയാവും നിര്‍ണയിക്കുക.

A/D അനുപാതത്തിന്റെ ഇപ്പോഴത്തെ താഴ്ന്ന നിലയ്ക്കു കാരണം നിഫ്റ്റി 500 ന്റെ ദുര്‍ബ്ബലമായ കണക്കുകളാണ്. 50 ശതമാനത്തിലേറെ ഓഹരികള്‍ 200 ദിവസത്തെ ചലന ശരാശരിയേക്കാള്‍ താഴയായാണ് ട്രേഡിംഗ് നടത്തുന്നത്. ഈ കുറഞ്ഞ അനുപാതം സമീപ കാലത്തു തുടര്‍ന്നേക്കും. എന്നാല്‍ ഇടക്കാലം മുതല്‍ ദീര്‍ഘകാലം വരെ ഈ അനുപാതം ഗുണപരമായ വ്യതിയാനം പ്രദര്‍ശിപ്പിച്ചുകൊണ്ട് ദീര്‍ഘകാല ശരാശരിയിലേക്കു നീങ്ങും.

വിപണിയുടെ ഭാവി അളക്കുന്നതില്‍ പ്രധാനപ്പെട്ട അടിസ്ഥാനേതര വിവരങ്ങളിലൊന്ന് സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ സാന്നിധ്യമാണ്. ഉറച്ച സമ്പദ് വ്യവസ്ഥകളില്‍ പണത്തിന്റെ ഒഴുക്ക് സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും അത് ഓഹരി വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്യും. ആര്‍ബിഐ നല്‍കുന്ന M3 സ്ഥിതിവിവരം സമ്പദ് വ്യവസ്ഥയില്‍ നിലവിലുള്ളതും ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളതുമായ പണത്തിന്റെ മൊത്തം കണക്കു നല്‍കുന്നുണ്ട്. സാമ്പത്തികനിലയുടെ ആരോഗ്യമാണ് അതു പ്രതിഫലിപ്പിക്കുന്നത്. സമ്പദ് വ്യവസ്ഥയില്‍ സാമ്പത്തിക വളര്‍ച്ച കൂടുമ്പോള്‍ ഓഹരി വിപണിയിലെ ട്രേഡിംഗിന്റെ അളവും കൂടും.

ഇന്ത്യയുടെ M 3 ക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2020 മുതല്‍ 2021 വരെ 11.2 ശതമാനം പ്രതിമാസ വളര്‍ച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്. 2022-23 ല്‍ അത് ചെറുതായി താഴ്ന്ന് 8.8 ശതമാനമായിട്ടുണ്ട്. പലിശ നിരക്കിലെ തുടരുന്ന വര്‍ധനയും വിലക്കയറ്റവും പണത്തിന്റെ മൂല്യവും കോര്‍പറേറ്റ് ലാഭവും കുറച്ചിട്ടുണ്ട്. ഇത് വിപണിയുടെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. 2022ന്റെ രണ്ടാംപാദം മുതല്‍ ചെറുകിട നിക്ഷേപകരില്‍ നിന്നും വിദേശ ഓഹരികളില്‍ നിന്നുമുള്ള വരുമാനം കാര്യമായി കുറഞ്ഞു. 2022 മുതല്‍ ഫെഡിന്റെ M3 വളര്‍ച്ചയില്‍ കുറവ് ദൃശ്യമായതോടെ വിദേശ ഓഹരി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങി. വിലക്കയറ്റവും പലിശ നിരക്കുകളും പണനയവും സാധാരണ സ്ഥിതിയിലേക്കു വരുന്നതോടെ പണത്തിന്റെ വരവിലും വര്‍ധന ഉണ്ടാകുമെന്നു കരുതാം. 2023ന്റെ രണ്ടാം പകുതിയിലും 2024 ന്റെ ആദ്യ പകുതിയിലുമായി പണപ്പെരുപ്പം കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Know the mood of the stock market; Let's understand the up and down

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented