വിപണിയുടെ നീക്കം അറിയാം: ഏതൊക്കെ സെക്ടറുകളിലെ ഓഹരികള്‍ പരിഗണിക്കാം? 


വിനോദ് നായര്‍ഈവര്‍ഷം ഉടനീളം ഓഹരികള്‍, കടപ്പത്രങ്ങള്‍, സ്വര്‍ണം, പണം എന്നിവയടങ്ങിയ സമ്മിശ്ര പോര്‍ട്ഫോളിയോ നിലനിര്‍ത്താനാണ് നിക്ഷേപകരോട് തുടര്‍ന്നും നിര്‍ദ്ദേശിക്കാനുള്ളത്.

Market Analysis

Photo: Gettyimages

പിന്നിട്ട നാല് ആഴ്ചകളില്‍ ആഭ്യന്തര വിപണിയില്‍ കുതിപ്പ് പ്രകടമായിരുന്നു. നിഫ്റ്റി 50 പോലുള്ള പ്രധാന സൂചികകള്‍ 15,200ല്‍ നിന്ന് 16,250 ലേക്കാണ് ഉയര്‍ന്നത്. അന്തരാഷ്ട്ര ഉത്പന്ന വിലകളിലുണ്ടായ ശക്തമായ തിരുത്തല്‍, വിപണിയില്‍ കൈമാറുന്ന ഓഹരികളുടെ എണ്ണത്തിലുണ്ടായ വര്‍ധന, വിദേശ നിക്ഷേപകരുടെ ഓഹരി വില്‍പനയില്‍ വന്നകുറവ്, വായ്പാ വര്‍ധന, വാഹന, ജിഎസ്ടി മേഖലകളിലുണ്ടായ വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ എന്നീ ഘടകങ്ങളാണ് കുതിപ്പിനു കാരണമായത്.

ഐടി മേഖലയിലെ ഒന്നാം പാദ ഫലങ്ങളുടെ ദുര്‍ബ്ബലമായ തുടക്കം, യുഎസിലെയും ഇന്ത്യയിലെയും വിലക്കയറ്റ കണക്കുകള്‍ എന്നിവ കാരണം ഈവാരം നേരിയതോതിലുള്ള തിരുത്തലിനു സാക്ഷ്യം വഹിക്കുകയും ചെയ്തു.

ഈ മാസം 26, 27 ദിവസങ്ങളിലായി നടക്കുന്ന യുഎസ് ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് നയരൂപീകരണ യോഗംവരെ തുടര്‍ന്നേക്കാവുന്ന ഈ പ്രവണത യോഗതീരുമാന ഫലത്തിനനുസരിച്ചു മാറിയേക്കാം. യുസില്‍ നാലു പതിറ്റാണ്ടില ഏറ്റവുംകൂടിയ തോതായ 9.1 ശതമാനത്തിലേക്ക് ഉപഭോക്തൃ വില സൂചിക ഉയര്‍ന്നതോടെ പലിശ നിരക്കു വര്‍ധന 0.50 ശതമാനത്തില്‍ നിന്ന് 0.75 ശതമാനമായി ഉയരുമെന്നുറപ്പായി. ഏപ്രില്‍ മാസത്തെ 7.79 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍മാസത്തെ ഇന്ത്യയുടെ വിലക്കയറ്റ നിരക്ക് 7.01 ശതമാനത്തില്‍ നില്‍ക്കുന്നത് ചെറിയ ആശ്വാസത്തിനു വകനല്‍കുന്നുണ്ട്. അന്താരാഷ്ട്ര ഉത്പന്ന വിലകളില്‍ അയവു വന്നതോടെ ജൂലൈ മാസത്തോടെ വിലക്കയറ്റ നിരക്കു കുറയുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. യുഎസ് കേന്ദ്ര ബാങ്ക് നയങ്ങളോടൊപ്പം ആഭ്യന്തര വിപണി ഒന്നാം പാദ ഫലങ്ങള്‍കൂടി ഉറ്റുനോക്കുന്നുണ്ട്. മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ലാഭസാധ്യത സമ്മിശ്രമായിരിക്കും.

വാഹന മേഖല, ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, എഫ്എംസിജി, സ്വകാര്യ എണ്ണ ശുദ്ധീകരണശാലകള്‍, ടെലികോം എന്നീ മേഖലകളിലാണ് ബിസിനസ് വളര്‍ച്ചാ സാധ്യത കാണുന്നത്. സിമെന്റ്, കെമിക്കല്‍സ്, ഐടി, ലോഹം, ഫാര്‍മ, വൈദ്യുതി മേഖലകള്‍ പൊതുവേ ദുര്‍ബ്ബലമായിരിക്കും.

എല്ലാത്തിനുമുപരി, അന്തര്‍ദേശീയ പ്രവണതകള്‍ക്കായിരിക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ മേല്‍ക്കൈ. വിപണിയില്‍ പ്രതികൂലമായ കൂടുതല്‍ അത്ഭുതങ്ങള്‍ വരാനിരിക്കുന്നോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആഭ്യന്തര വിപണി ഏകീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണെന്നും അടുത്ത കാലത്തൊന്നും ആഴത്തിലുള്ള തിരുത്തലിനു സാധ്യതയില്ല എന്നുമാണ് വിശ്വാസം. വര്‍ഷത്തിലുടനീളം വിശാല വിപണി കണക്കുകൂട്ടലുകളോടെയാവും നീങ്ങുക. അന്തര്‍ദേശീയ വിലകളുടെ കടുത്തഇടിവും മാന്ദ്യം മുന്നില്‍ കണ്ടുണ്ടായ അസ്ഥിരതയുമാണ് ഇതിനു കാരണം.

എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിപണിക്ക് ഇതൊരനുഗ്രഹമായിരിക്കും. ശക്തിയാര്‍ജ്ജിച്ച യുഎസ് തൊഴില്‍ വിപണിയും കൂടിയതോതിലുള്ള പണപ്പെരുപ്പവും ഫെഡ് കര്‍ശന നയങ്ങളും ഹ്രസ്വകാലയളവില്‍ വിപണിയിലെ ചാഞ്ചാട്ടം വര്‍ധിപ്പിക്കും. എന്നാല്‍ സമ്പദ്‌വ്യവസ്ഥ ഒതുങ്ങാന്‍ തുടങ്ങിയതും ഉല്‍പന്ന വിലകളിലെ ഇടിവും കൂടുതല്‍ കര്‍ശന നയങ്ങളില്‍ നിന്ന് യുഎസ് കേന്ദ്ര ബാങ്കിനെ പിന്തിരിപ്പിച്ചേക്കാം.

ഇതിന്റെ ഫലമായി വിദേശസ്ഥാപന നിക്ഷേപകരെച്ചൊല്ലിയുള്ള ഉല്‍ക്കണ്ഠകള്‍ ഈവര്‍ഷംതന്നെ ശമിക്കും. ക്രൂഡോയില്‍ വില തിരുത്തുകയും ബാരലിന് 100 ഡോളറില്‍ താഴെയാവുകയും ചെയ്തതോടെ ഈ മാസം വിദേശസ്ഥാപന ഓഹരികളുടെ വില്‍പന കുറഞ്ഞിട്ടുണ്ട്. ഈവര്‍ഷം വിദേശ നിക്ഷേപകര്‍ നടത്തിയ ഓഹരി വില്‍പന റെക്കാഡാണ്. എന്നാല്‍ പരസ്പരം വിനിമയം ചെയ്യപ്പെട്ട മറ്റു ഓഹരികളെയപേക്ഷിച്ച് ഇത് കുറവാണുതാനും. ഇടക്കാലയളവിലുള്ള ഓഹരികളുടെ വില്‍പനയില്‍ വളരെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. പണനയം കര്‍ശനമാക്കുന്നതും വിലക്കയറ്റവുമെല്ലാം വിദേശ ഓഹരി നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്.

Also Read

ക്രിപ്‌റ്റോ നിരോധിക്കണമെന്ന് റിസർവ് ബാങ്ക്: ...

അന്തര്‍ദേശീയ ഉത്പന്ന വിലകളിലെ കുറവുതുടര്‍ന്നാല്‍ സാഹചര്യം കൂടുതല്‍ മെച്ചപ്പെട്ടേക്കും.

ഈവര്‍ഷം ഉടനീളം ഓഹരികള്‍, കടപ്പത്രങ്ങള്‍, സ്വര്‍ണം, പണം എന്നിവയടങ്ങിയ സമ്മിശ്ര പോര്‍ട്ഫോളിയോ നിലനിര്‍ത്താനാണ് നിക്ഷേപകരോട് തുടര്‍ന്നും നിര്‍ദ്ദേശിക്കാനുള്ളത്. കടുത്ത തിരുത്തലിനുശേഷം ഓഹരി നിക്ഷേപം 60 ശതമാനമാക്കി ഉയര്‍ത്താം. ധൈര്യശാലികള്‍ക്ക് 70 ശതമാനവും അല്ലാത്തവര്‍ക്ക് 40 ശതമാനവും ഓഹരി നിക്ഷേപമാകാം. സ്വകാര്യ ബാങ്കുകള്‍, എഫ്എംസിജി, കെമിക്കലുകള്‍, വാഹന അനുബന്ധ ഉതപന്നങ്ങള്‍, വാതകം, ഉപഭോഗ ഉതപന്നങ്ങള്‍, പ്രധാന ഉത്പന്നങ്ങള്‍, ഫാര്‍മ, ഊര്‍ജ്ജ മേഖലകളിലെ വന്‍കിട ഓഹരികള്‍ എന്നിവയാണ് നിക്ഷേപത്തിന് ഏറ്റവും അഭികാമ്യം.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Know the Market Movement: Which Sectors to Consider?

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented