ഭ്യന്തര ആഗോള കാരണങ്ങളാണ് വിപണിയെ വീണ്ടും എക്കാലത്തെയും ഉയർന്ന നിലവാരം കീഴടക്കാൻ സഹായിച്ചത്. ബാങ്ക്, മറ്റ് ധനകാര്യ ഓഹരികൾ എന്നിവയിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ലോഹം, ഫാർമ ഓഹരികൾ സമ്മർദംനേരിട്ടു. 

ഡൗ ജോൺസും എസ്ആൻഡ്പിയും മികച്ച ഉയരംകൂറിച്ച് ആഗോള സാധ്യതകൾ തുറന്നിട്ടപ്പോൾ സൂചികകൾ അത് പരമാവധി പ്രയോജനപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർ ഓഹരികൾക്കുപിന്നാലെ പായുന്നത് തുടർന്നാൽ നിഫ്റ്റി 16,600 കിഴടക്കാൻ അധികദിവസം വേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. 

മുല്യവും കമ്പനികളുടെ ബാധ്യതകളും കോവിഡും അവഗണിച്ചാണ് വിപണിയിലെ പുത്തൻകൂറ്റുകാർ ഓഹരികൾക്കു പിന്നാലെ പായുന്നത്. ഈ സാഹചര്യത്തിൽ വിപണിയിലെ റാലിക്ക് എന്നാകും തിരശ്ശീല വീഴുകയെന്ന്‌ പറയാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ജിയോജിത് ഫിനാഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ് മെന്റ് സ്റ്റ്രാറ്റജിസ്റ്റായ വി.കെ വിജയകുമാർ പറയുന്നു. 

ഉച്ചകഴിഞ്ഞ് 2.30ഓടെ ബിഎസ്ഇ സെൻെസെക്‌സ് 550 പോയന്റ് നേട്ടത്തിൽ 55,410 പിന്നിട്ടു. ഒരുശതമാനത്തലേറെയാണ് ഉയർന്നത്. നിഫ്റ്റിയാകട്ടെ 0.96ശതമാനം നേട്ടത്തിൽ 16,517 നിലവാരത്തിലുമെത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് നേട്ടത്തിൽ മുന്നിൽ, എച്ച്ഡിഎഫ്‌സി, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, എൽആൻഡ്ടി, ഭാരത് പെട്രോളിയം, ടിസിഎസ്, ടാറ്റ കൺസ്യൂമർ, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. 

ഐഷർ മോട്ടോഴ്‌സ്, പവർഗ്രിഡ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, എൻടിപിസി തുടങ്ങിയ ഓഹരികൾ സമ്മർദംനേരിടുകയുംചെയ്തു. 

നേട്ടത്തിന്റെ പ്രധാനകാരണങ്ങൾ
രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള റീട്ടെയിൽ പണപ്പെരുപ്പം ജൂലായിൽ 5.59ശതമാനത്തിലേക്ക് താഴ്ന്നതാണ് വിപണിക്ക് കരുത്തായത്. ജൂണിൽ 6.26ശതമാനമായിരുന്നു വിലക്കയറ്റനിരക്ക്. 

തൊഴിലില്ലായ്മ നിരക്ക്
സാമ്പത്തിക പ്രവർത്തനങ്ങളിലെ ഉണർവിന് സൂചനയായി യുഎസിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ടായത് ആഗോള വിപണികളെയും അതോടൊപ്പം രാജ്യത്തെ സൂചികളെയും സ്വാധീനിച്ചു. 

പ്രതികൂല ഘടകങ്ങൾ
പ്രധാന സൂചികകൾ മികച്ച ഉയരംകുറിച്ചപ്പോഴും സ്‌മോൾ ക്യാപുകൾക്കും മിഡ് ക്യാപുകൾക്കും സമാനമായ നേട്ടമുണ്ടാക്കാനായില്ല. മികച്ച മൂല്യത്തിലായതിനാൽ കനത്ത വിൽനസമ്മർദം ഈ വിഭാഗങ്ങളിലെ ഓഹരികൾ നേരിടുന്നുണ്ട്.