ഞങ്ങളും അത്രപിന്നിലല്ല; കേരളത്തിലെ ഓഹരി നിക്ഷേപകർ പറയുന്നു


കെ.വി. സനിൽകുമാർ

ഓഹരി വിപണിയിൽ നിക്ഷേപം നടത്തി ലാഭംനേടാനുള്ള വലിയ അവസരമാണ് ഇപ്പോഴുള്ളത്. വിപണിയുടെ ലോകത്തേക്ക് ഇനിയുംഎത്താത്തവർ ഭാവിയിൽ മറിച്ചുചന്തിക്കേണ്ടിവരും. അപ്പോഴേക്കും അവസരംനഷ്ടപ്പെട്ടിട്ടുമുണ്ടാകും.

Photo:Gettyimages

ടത്തരക്കാരും യുവാക്കളും ഉൾപ്പെടുന്ന ചെറുകിട നിക്ഷേപകരുടെ വരവ് ഇന്ത്യൻ ഓഹരി വിപണിയിൽ സൃഷ്ടിക്കുന്ന തരംഗത്തിന്റെ അലയൊലികൾ കേരളത്തിലും പ്രകടം. കോവിഡ് സൃഷ്ടിച്ച വിപരീത സാഹചര്യത്തിലും ഓഹരി വിപണിയിലുണ്ടാകുന്ന മുന്നേറ്റവും പരീക്ഷണത്തിനിറങ്ങാനുള്ള ചെറുപ്പക്കാരുടെ ഉത്സാഹവുമാണ് മുമ്പെങ്ങുമില്ലാത്തവിധം വിപണിയിൽ ചലനം സൃഷ്ടിച്ചിട്ടുള്ളത്. ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടവും മ്യൂച്വൽഫണ്ട് എസ്ഐപികളിലൂടെ ദീർഘകാല നിക്ഷേപം നടത്തുന്നവരുടെ വർധിച്ച സാന്നിധ്യവും ഓഹരി വിപണിയെ കൂടുതൽ സജീവമാക്കിയിട്ടുണ്ട്.

ബിഎസ്ഇ നൽകുന്ന കണക്കുകളനുസരിച്ച് ഇന്ത്യയിലിപ്പോൾ 6.9 കോടി ഡിമാറ്റ് അക്കൗണ്ട് ഉടമകളുണ്ട്. 2021 ജനുവരിയിൽ രാജ്യത്താകെ 5.15 കോടി ഡിമാറ്റ് അക്കൗണ്ടുകളാണുണ്ടായിരുന്നത്. 2020 സാമ്പത്തിക വർഷം ഇത് 4.08 കോടിയും 2019ൽ 3.59 കോടിയുമായിരുന്നു. ബോംബെ സ്റ്റോക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് എന്നിവയുടെ ആസ്ഥാനമായ മഹാരാഷ്ട്ര പരമ്പരാഗതമായിത്തന്നെ ഓഹരി വിപണിയിൽ വളരെ മുന്നിലാണ്. ഇവിടെ 1.49 കോടിയിലധികം ഡിമാറ്റ് അക്കൗണ്ടുകളാണുള്ളത്.

രണ്ടാംസ്ഥാനത്തുള്ള ഗുജറാത്തിൽ ഡിമാറ്റ് അക്കൗണ്ട് ഹോൾഡർമാരുടെ എണ്ണം 85.9 ലക്ഷമാണ്. 52.3 ലക്ഷം അക്കൗണ്ടുകളുള്ള ഉത്തർപ്രദേശിനാണ് മൂന്നാം സ്ഥാനം. കർണാടകയിൽ 42.2 ലക്ഷവും പശ്ചിമ ബംഗാളിൽ 39.5 ലക്ഷവും രാജസ്ഥാനിൽ 34.6 ലക്ഷവും മധ്യപ്രദേശിൽ 25.7 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളുമുണ്ട്. കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയിൽ മാത്രം 37.3 ലക്ഷം അക്കൗണ്ടുകളുണ്ട്.

നികുതിയിളവുപ്രതീക്ഷിച്ച് വാഹന നിർമ്മാതാക്കളും അനുബന്ധ സ്ഥാപനങ്ങളും യുപിയിലേക്ക് ധാരാളമായി കുടിയേറുന്നതിനാൽ അവിടെനിന്നുള്ള ഓഹരി പങ്കാളിത്തത്തിൽ സമീപകാലത്ത് വലിയ വർധന പ്രതീക്ഷിക്കപ്പെടുന്നു. 480 അക്കൗണ്ടുകൾ മാത്രമുള്ള ലക്ഷദ്വീപിലാണ് വിപണി പങ്കാളിത്തം ഏറ്റവും കുറവ്. ജൂൺ രണ്ടു വരെയുള്ള കണക്കുകളനുസരിച്ച് ആൻഡമാൻ നിക്കോബാറിൽ 9700 നിക്ഷേപകരും മിസോറാമിൽ 5900 പേരും ദാദ്ര, നഗർ ഹവേലി പ്രദേശങ്ങളിൽ 21,200 ഡിമാറ്റ് അക്കൗണ്ട് നിക്ഷേപകരുമുണ്ട്.

കേരളത്തിലും കുതിപ്പ്
സമീപകാലത്തായി ഡീമാറ്റ് അക്കൗണ്ടുകളുടെ വർധനക്ക് ആനുപാതികമായി കേരളത്തിലും കുതിപ്പുണ്ടായി. ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശ് (36 ലക്ഷം), തമിഴ്നാട് (42.3 ലക്ഷം), കർണാടക(42.2 ലക്ഷം) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണമായ 19.4 ലക്ഷമെന്നത് ആകർഷകമല്ലെന്നുതോന്നാം. ജനസംഖ്യാനുപാതികമായി കണക്കാക്കിയാൽ കേരളത്തിന്റെ ശരാശരി മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൽ മുകളിലാണ്.

മുൻകാലങ്ങളെയപേക്ഷിച്ച് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന കേരളീയരുടെ എണ്ണത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. മ്യൂച്വൽഫണ്ട് എസ്ഐപിവഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണംകൂടി ചേർത്താൽ കേരളീയരുടെ വിപണി പങ്കാളിത്തം കൂടുതലുണ്ടാവും. എന്നാൽ ഗൾഫ് പണം ഉൾപ്പടെ വിദേശത്തുനിന്നുള്ള പണത്തിന്റെ വരവ് മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതലുള്ള കേരളത്തിൽ ആനുപാതികമായി ഓഹരി നിക്ഷേപത്തിൽ ഇതിലും കൂടുതൽ വളർച്ച കാണേണ്ടതാണ്.

ഓഹരി വിപണിയിലെ സാധ്യതകളെക്കുറിച്ച് മറ്റുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെക്കാൾ മലയാളികൾ ബോധവാൻമാരാണെങ്കിലും അതിന് ആനുപാതികമായ നിക്ഷേപം ഓഹരി വിപണിയിൽ വരുന്നില്ലെന്നതാണ് യാഥാർഥ്യം. സാമ്പത്തികമായി വലിയ മുന്നേറ്റംനടത്താനുള്ള അവസരമാണ് കേരളത്തിലെ നിക്ഷപകർ നഷ്ടപ്പെടുത്തുന്നത്.

പൊതുവേ മുൻവിധിയോടെയുള്ള സമീപനമാണ് കേരളീയർ ഇക്കാര്യത്തിൽ പുലർത്തുന്നത്. മികച്ച പ്രകടനം നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സാന്നിധ്യമാണ് ജനങ്ങളുടെ ചിന്താഗതിയിൽ മാറ്റംവരുത്താൻ വലിയൊരളവോളമെങ്കിലും സഹായിക്കുന്നത്. പുതുതായി നിക്ഷേപരംഗത്തിറങ്ങുന്നവർ ഓഹരികളുടെ ഗുണനിലവാരം പരിശോധിക്കാതെ വിലക്കുറവു മാത്രം പരിഗണിച്ചു നിക്ഷേപം നടത്തുന്നത് നഷ്ടത്തിനിടയാക്കുന്നുണ്ട്.

വിപണിയിൽ ചൂതാട്ടത്തിനു മുതിരാതെ പോർട്ഫോളിയോയിൽ ശ്രദ്ധാപൂർവമായ തെരഞ്ഞെടുപ്പു നടത്തുകയും വ്യത്യസ്തമായ ആസ്തി വർഗങ്ങളുടെ സന്തുലനം ഉറപ്പാക്കുകയുമാണു വേണ്ടത്. ഇക്കാര്യത്തിൽ സഹായിക്കാൻ സാമ്പത്തിക വിദഗ്ധരുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിയുന്നുണ്ട്.

ദീർഘകാലാടിസ്ഥാനത്തിൽ ഓഹരികൾക്ക് മറ്റ് ആസ്തികളെ മറികടകടക്കുന്ന പ്രകടനംനടത്താൻ കഴിയും എന്ന വസ്തുത കണക്കുകളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഹ്രസ്വകാലത്ത് ചാഞ്ചാട്ടം ഉണ്ടാകാമെങ്കിലും ബാങ്ക് നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട്, സ്വർണം എന്നീ മേഖലകളിലെ നിക്ഷേപങ്ങളേക്കാളെല്ലാം മെച്ചപ്പെട്ട ലാഭമാണ് ഓഹരി വിപണി ഉറപ്പുനൽകുന്നത്. 1991 മാർച്ച് 31 മുതൽ 2020 മാർച്ച് 31 വരെ സെൻസെക്സ് അടിസ്ഥാനപ്പെടുത്തി ബാങ്ക് നിക്ഷേപം, പ്രൊവിഡന്റ് ഫണ്ട്, സ്വർണം എന്നിവയുമായി ഈ രംഗത്തെ വിദഗ്ധർ നടത്തിയ താരതമ്യപഠനത്തിൽ ഓഹരികൾ ബഹുദൂരം മുന്നേറിയതായി കണ്ടെത്തിയിരുന്നു. 10 വർഷം 20 വർഷം 30 വർഷം കാലയളവുകളിലെല്ലാം ഓഹരികൾ മറ്റുള്ളവയെ അപേക്ഷിച്ച് വലിയ മുന്നേറ്റം കാഴ്ചവെച്ചു.

ഓഹരി വിപണിയിൽ നിക്ഷേപം നടത്തി ലാഭംനേടാനുള്ള വലിയ അവസരമാണ് ഇപ്പോഴുള്ളത്. ഓഹരി വിപണിപോലെ തന്നെ കമ്മോഡിറ്റി മാർക്കറ്റിലും എസ്‌ഐപിയിലും പുതിയ നിക്ഷേപകർ കടന്നുവരുന്നതുകാണാം. ഐപിഒ വിപണിയും വീണ്ടും ചൂടുപിടിച്ചുകഴിഞ്ഞു. ഓഹരി വിപണിയുടെ ലോകത്തേക്ക് ഇനിയുംഎത്താത്തവർ ഭാവിയിൽ മറിച്ചുചന്തിക്കേണ്ടിവരും. അപ്പോഴേക്കും അവസരംനഷ്ടപ്പെട്ടിട്ടുമുണ്ടാകും.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോസിയേറ്റ് ഡയറക്ടറാണ് ലേഖകൻ)

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented