കൊച്ചി: പ്രമുഖ സ്വർണ വ്യാപാര ശൃംഖലയായ കല്യാൺ ജൂവലേഴ്‌സ് പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യ്ക്ക് മുന്നോടിയായി സിങ്കപ്പൂർ സർക്കാർ, മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂർ എന്നിവയിൽ നിന്നടക്കം 351.90 കോടി രൂപ സമാഹരിച്ചു. മൊത്തം 15 സ്ഥാപനങ്ങളാണ് ആങ്കർ നിക്ഷേപകരായി എത്തിയത്.

മൊത്തം, 1,175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐ.പി. ഒ. ചൊവ്വാഴ്ച തുടങ്ങി വ്യാഴാഴ്ച അവസാനിക്കും. 10 രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ചുരുങ്ങിത് 172 ഓഹരികൾക്കോ അതിന്റെ ഗുണിതങ്ങൾക്കോ വേണ്ടി അപേക്ഷിക്കാം.

പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തിൽ തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജൂവലേഴ്‌സിന് ഇന്ന് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 137 ഷോറൂമുകളുണ്ട്.

table

Kalyan Jewelers has raised Rs 351.90 crore from anchor investors