Photo: Gettyimages
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ജുവല്ലറി ഗ്രൂപ്പുകൂടി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നു. ജോയ് ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് ആണ് ഐപിഒയ്ക്കുവേണ്ടി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യില്‍ കരട് രേഖകള്‍ സമര്‍പ്പിച്ചത്.
ഐ.പി.ഒ വഴി 2,300 കോടി സമാഹരിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമടിടുന്നത്. പ്രധാനമായും വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് വിപണിയിലെത്തുന്നത്. ജോയ് ആലുക്കാസ് ബ്രാന്‍ഡിനുകീഴില്‍ 85 ഷോറൂമുകളാണുള്ളത്. 13,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെന്നൈയിലെ ഷോറൂം ഉള്‍പ്പടെയാണിത്.
എഡല്‍വെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെയ്‌റ്റോങ് സെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമി്റ്റഡ്, മൊത്തിലാല്‍ ഒസ് വാള്‍ ഇന്‍വെസ്റ്റുമെന്റ് അഡൈ്വസേഴ്‌സ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റസ് എന്നിവയാണ് ഐപിഒയ്ക്ക് നേതൃത്വം നല്‍കുന്നത്.
Content Highlights: Joyalukkas India files draft papers to raise Rs 2,300 crore via IPO
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..