യു.എസിലെ മാന്ദ്യഭീതിയില്‍ പ്രതാപം ചോര്‍ന്ന് ഐടി: തകര്‍ച്ച ഇനിയും തുടരുമോ? 


ഡോ.ആന്റണി

ഉയര്‍ന്ന കടപ്പത്ര ആദായവും കുറഞ്ഞ മാര്‍ജിനും വിറ്റ് ലാഭമെടുക്കാന്‍ ആദ്യം നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇപ്പോഴാകട്ടെ ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും അതേതുടര്‍ന്നുള്ള മാന്ദ്യ ഭീഷണിയും ഐടി ഓഹരികള്‍ വിറ്റൊഴിയാന്‍ നിക്ഷേപകര്‍ക്ക് പ്രേരണയകുന്നു.

sector analysis

Representational Image | Pic Credit: Getty Images

ഴിഞ്ഞ തവണത്തെ റാലിയ്ക്ക് നേതൃത്വം നല്‍കിയ ഐടി ഓഹരികള്‍തന്നെ ഇപ്പോഴത്തെ തിരുത്തലിനും മുന്നില്‍നിന്നു. ഈവര്‍ഷം തുടക്കത്തിലെ 39,901 എന്ന റെക്കോഡ് ഉയരത്തില്‍നിന്ന് 28 ശതമാനമാണ് നിഫ്റ്റി ഐടി സൂചിക ഇടിവ് നേരിട്ടത്. മെയ് 19ന് ആറു ശതമാനത്തോളം തകര്‍ന്ന ഐടി ഓഹരികളില്‍ വില്പന സമ്മര്‍ദം തുടരുകയുമാണ്. സൂചികയാകട്ടെ 28,360 നിലവാരത്തിലെത്തിയിരിക്കുന്നു.

ഉയര്‍ന്ന കടപ്പത്ര ആദായവും കുറഞ്ഞ മാര്‍ജിനുംമൂലം വിറ്റ് ലാഭമെടുക്കാന്‍ ആദ്യം നിക്ഷേപകരെ പ്രേരിപ്പിച്ചു. ഇപ്പോഴാകട്ടെ ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും അതേതുടര്‍ന്നുള്ള മാന്ദ്യ ഭീഷണിയും ഐടി ഓഹരികള്‍ വിറ്റൊഴിയാന്‍ നിക്ഷേപകര്‍ക്ക് പ്രേരണയകുന്നു.

യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ കരാറുകളാണ് 2021ല്‍ ഐടി കമ്പനികള്‍ നേട്ടമാക്കിയത്. ഓര്‍ഡറുകളുടെ കുതിപ്പില്‍ 2021ല്‍ നിഫ്റ്റി ഐടി സൂചിക 59ശതമാനം നേട്ടമുണ്ടാക്കി.

Nifty IT Index

2022-23 സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ചാ സാധ്യതയാണ് കണ്ടിരുന്നതെങ്കിലും യുഎസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലായേക്കുമെന്ന ഭീതി കമ്പനികള്‍ക്ക് ഭീഷണിയായി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കര്‍ശന പണനയം(നിരക്കുയര്‍ത്തല്‍)മൂലം അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ യുഎസ് ഇക്കോണമി മാന്ദ്യത്തിലേയ്ക്ക് നീങ്ങാന്‍ 30ശതമാനം സാധ്യതയുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ് ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പണപ്പെരുപ്പത്തിനെതിരെ ഒരുവിട്ടുവീഴ്ചക്കും തയ്യാറില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് യുഎസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവല്‍ ഘട്ടംഘട്ടമായി തിരക്കിട്ട് നിരക്കുവര്‍ധന നടപ്പാക്കുന്നത്.

രാജ്യത്തെ ഐടി കമ്പനികളുടെ പ്രധാന വിപണിയാണ് യുഎസ്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര എന്നീ രാജ്യത്തെ അഞ്ച് മുന്‍നിര കമ്പനികളുടെ 50-75ശതമാനം വരുമാനവും യുഎസില്‍നിന്നാണ്. യുഎസിലെ പ്രതിസന്ധിക്കുപുറമെ, റഷ്യ-യുക്രൈന്‍ സംഘര്‍ഷംമൂലം കുതിച്ചുയരുന്ന ഊര്‍ജ ചെലവ്, പലിശ നിരക്കിലെ വര്‍ധന എന്നിവ യൂറോപ്യന്‍ യൂണിയനെയും കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഭൗമ രാഷ്ട്രീയ സംഘര്‍ഷം, ഉയര്‍ന്ന പണപ്പെരുപ്പം ഉള്‍പ്പടെയുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഡിമാന്‍ഡില്‍ കുറവുവരുത്തിയിട്ടില്ലെന്നാണ് ഇന്‍ഫോസിസ് പറയുന്നത്. മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം നിക്ഷേപകര്‍ക്ക് അനുകൂലമല്ലാതിരുന്നിട്ടും വിപ്രോയും ഇതേ നിരീക്ഷണമാണ് നടത്തിയത്.

ആവശ്യം മന്ദഗതിയിലായതിനാല്‍ ഐടി ഓഹരികളുടെ ദുര്‍ബലാവസ്ഥ തുടര്‍ന്നേക്കാം. ഇപ്പോഴുണ്ടായ തിരുത്തലില്‍ പ്രമുഖ കമ്പനികളുടെ ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തിലെത്തിയിരിക്കുന്നു. വരുംപാദങ്ങളിലെ വരുമാന വളര്‍ച്ചയും മന്ദഗതിയിലാകാനുള്ള സാധ്യതയുള്ളതിനാല്‍ തല്‍ക്കാലം ഒരുതിരിച്ചുവരവ് പ്രതീക്ഷിക്കാനാവില്ല. ഘട്ടംഘട്ടമായി നിക്ഷേപം തുടരാമെന്നേ പറയാന്‍ കഴിയൂ.

Content Highlights: IT sector: Will the crash continue?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented