ഐആർസിടിസി നിക്ഷേപകന് നൽകിയത് മികച്ചനേട്ടം: വിലയിൽ ഇനിയും കുതിപ്പുണ്ടാകുമോ?


Money Desk

1 min read
Read later
Print
Share

വൻകുതിപ്പുണ്ടായതിനാൽ വരുംദിവസങ്ങളിലും ഓഹരി സമ്മർദത്തിലായേക്കാം. ദീർഘകാലയളവിലെ നിക്ഷേപത്തിനായി ഓഹരി സമാഹരിക്കാൻ ഓരോ ഇടിവും പ്രയോജനപ്പെടുത്താം.

Photo:Gettyiamges

പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ(ഐആർസിടിസി)ഓഹരി 12 മാസത്തിനിടെ നിക്ഷേപകന് നൽകിയത് 210 ശതമാനത്തിലേറെ നേട്ടം.

ഒക്ടോബർ 19ന് ഒമ്പതുശതമാനംകുതിച്ച് ഓഹരിയുടെ വില എക്കാലത്തെയും ഉയരമായ 6,396 രൂപയിലെത്തിയിരുന്നു. വൻകുതിപ്പിനെതുടർന്നുള്ള ലാഭമെടുപ്പിൽ സമ്മർദംനേരിട്ട ഓഹരി 18ശതമാനംതാഴ്ന്ന് ബുധനാഴ്ച 4,472 രൂപയിലെത്തി. ഒരൊറ്റദിവസത്തെ ലാഭമെടുപ്പിൽ ഓഹരിയൊന്നിന് 1000 രൂപയിലേറെയാണ് നഷ്ടമായത്.

എങ്കിൽപോലും ഒരുവർഷത്തിനിടെ ഓഹരി വിലയിലുണ്ടായ വർധന 210 ശതമാനത്തോളണ്. അതായത് ഒരുവർഷം മുമ്പ് ഒരു ലക്ഷം രൂപ ഈ ഓഹരിയിൽ നിക്ഷേപിച്ചിരുന്നുവെങ്കിൽ നിലവിൽ അതിന്റെ മൂല്യം 3.23 ലക്ഷമാകുമായിരുന്നു. ഓഗസ്റ്റ് 12ന് ഓഹരി വിഭജനം പ്രഖ്യാപിച്ചതിനുശേഷംമാത്രം വിലയിലുണ്ടായ വർധന 138ശതമാനമാണ്.

ഓൺലൈനിലൂടെയുള്ള ട്രെയിൻ ടിക്കറ്റ് വില്പനയിലൂടെയാണ് വരുമാനത്തിന്റെ 53ശതമാനവും കമ്പനിക്ക് ലഭിക്കുന്നത്. ഭക്ഷ്യവിതരണത്തിലൂടെ 27ശതമാനവും. തുടർന്നുവരുന്ന പാദങ്ങളിൽ ടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനത്തിൽ കാര്യമായ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൻകുതിപ്പുണ്ടായതിനാൽ വരുംദിവസങ്ങളിലും ഓഹരി സമ്മർദത്തിലായേക്കാം. ദീർഘകാലയളവിലെ നിക്ഷേപത്തിനായി ഓഹരി സമാഹരിക്കാൻ ഓരോ ഇടിവും പ്രയോജനപ്പെടുത്താം.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
industry
Premium

3 min

മുന്നേറാന്‍ കെമിക്കല്‍ മേഖല: സാധ്യതകള്‍ വിലയിരുത്താം

Sep 28, 2023


stock market

1 min

3 ദിവസത്തിനിടെ സെന്‍സെക്‌സിലെ തകര്‍ച്ച 1,600 പോയന്റ്: നിക്ഷേപകര്‍ക്ക് നഷ്ടം 5.4 ലക്ഷം കോടി

Sep 21, 2023


stock market
Premium

2 min

വിപണിയിലെ കുതിപ്പ്: നിക്ഷേപം തുടരാം, പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കാം

Sep 18, 2023


Most Commented