ര്‍ക്കാരിന്റെ കൈവശമുള്ള ഐആര്‍സിടിസിയുടെ 20ശതമാനം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍വഴി വില്‍ക്കുന്നു. 

തീരുമാനം പുറത്തുവന്നതോട ഓഹരി വില 13ശതമാനം ഇടിഞ്ഞ് 1,405 നിലവാരത്തിലെത്തി. 4,374 കോടി രൂപമൂല്യമുള്ള ഓഹരികളാകും വ്യാഴം, വെള്ളി ദിവസങ്ങളിലായി സര്‍ക്കാര്‍ വിറ്റൊഴിയുക. ഓഹരിയൊന്നിന് 1,367 രൂപയാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. 

ചെറുകിട നിക്ഷേപകര്‍ക്ക് വെള്ളിയാഴ്ചയും മറ്റുള്ളവര്‍ക്ക് വ്യാഴാഴ്ചയുമാണ് ഓഫര്‍ ഫോര്‍ സെയിലില്‍ പങ്കെടുക്കാനാകുക. 2.4 കോടി ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കും 80 ലക്ഷം ഓഹരികള്‍ വന്‍കിട നിക്ഷേപകര്‍ക്കുമായാണ് കൈമാറുക.

പൊതുമേഖല സ്ഥാപനമായ റെയില്‍വെയുടെ അനുബന്ധ കമ്പനിയായി ഐആര്‍സിടിസിയുടെ 87.4ശതമാനം ഓഹരികളാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്. 

IRCTC Plunges 13% As Government Plans To Sell 20% Stake In Company