ഐ.പി.ഒ വസന്തം അവസാനിക്കുന്നു; നേട്ടമുണ്ടാക്കാനാകാതെ നിക്ഷേപകര്‍


money desk

എല്ലാ വിഭാഗം നിക്ഷേപകരുടെയും പങ്കാളിത്തമുണ്ടായാല്‍മാത്രമെ ഐപിഒയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകൂ. 

Photo: Gettyimages

വിപണിയിലെ കുതിപ്പിനിടയില്‍ ഈവര്‍ഷം രംഗത്തുവന്ന ഐപിഒകളില്‍ 40ശതമാനവും നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തി. നടപ്പ് കലണ്ടര്‍വര്‍ഷത്തില്‍ 14 കമ്പനികളാണ് വിപണിയില്‍ ലിസ്റ്റ്‌ചെയ്തത്. ഇതില്‍ അഞ്ചും ആദ്യദിവസം തന്നെ നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കി.

തുടര്‍ച്ചയായുള്ള തിരുത്തലും വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലുമാണ്‌ ഐപിഒകളെ ബാധിച്ചത്. 2021ല്‍ ഇതേകാലയളവില്‍ ലിസ്റ്റ് ചെയ്ത 16 കമ്പനികളില്‍ അഞ്ചെണ്ണംമാത്രമായിരുന്നു ലിസ്റ്റ്‌ചെയ്ത ഉടനെ നഷ്ടത്തിലായത്.

സ്ഥിരതയോടെ മുന്നേറുന്ന വിപണി സാഹചര്യത്തില്‍മാത്രമെ ഐപിഒകള്‍ക്ക് മികച്ച പ്രകടനം സാധ്യമാകൂ. കനത്ത ചാഞ്ചാട്ടത്തിനിടയില്‍ ഐപിഒ വില നിശ്ചയം പോലും സമ്മര്‍ദത്തിലാകുന്നു. എല്‍ഐസിക്കു സംഭവിച്ചതും അതുതന്നെയാണ്.

എല്‍ഐസിയുടെ ഓഹരി വിറ്റ് ദ്വതീയ വിപണിയില്‍നിന്ന് 60,000 കോടി സമാഹരിക്കാനായിരുന്നു ആദ്യം സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും സാഹചര്യം വിലയിരുത്തി 20,557 കോടിയലേയ്ക്ക് ലക്ഷ്യ തുക ഒതുക്കുകയായിരുന്നു. റഷ്യ-യുക്രൈന്‍ സംഘര്‍ഷവും മറ്റ് ആഗോള ഘടകങ്ങളും അനുകൂലമല്ലാതിരുന്നത് ലിസ്റ്റിങിനെയും ബാധിച്ചു. എട്ടുശതമാനം നഷ്ടത്തിലാണ്‌ എല്‍ഐസി വിപണിയില്‍ ലിസ്റ്റുചെയ്തത്.

ചെറുകിട നിക്ഷേപകരും മ്യൂച്വല്‍ ഫണ്ടുകളുമാണ് വിപണിയിലെ തിരുത്തലിനെ ഒരുപരിധിവരെ പ്രതിരോധിക്കുന്നത്. എന്നാല്‍ ഇത്തരം വാങ്ങലുകള്‍ ഐപിഒ വിപണിക്ക് ഗുണംചെയ്യാറില്ല. ഓഹരി ലിസ്റ്റ് ചെയ്യുമ്പോള്‍ ആവശ്യമായ തുടര്‍വാങ്ങല്‍ സംഭവിക്കാത്തതാണ് അതിന് കാരണം.

Also Read

കാശുകാരനാവാൻ പഴയ രീതികൾ മതിയോ? മാറിയ രീതികൾ ...

വിദേശ നിക്ഷേപകര്‍ രാജ്യത്ത വിപണിയില്‍നിന്ന് പിന്മാറ്റംതുടരുന്നതിനാല്‍ ഈവര്‍ഷം ഐപിഒയുമായെത്തുന്ന കമ്പനികളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കും. എല്ലാ വിഭാഗം നിക്ഷേപകരുടെയും പങ്കാളിത്തമുണ്ടായാല്‍മാത്രമെ ഐപിഒയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകൂ.

Content Highlights: IPOs this year failed investors amid weak secondary market conditions

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented