മുംബൈ: പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്‍റെ ഐ.പി.ഒ.യുടെ പ്രാരംഭ നടപടികൾക്കായി ഉപദേശകകന്പനികളെത്തേടി സർക്കാർ.

ഐ.പി.ഒ. നടത്തുന്നതിന് പറ്റിയ സമയം നിർണയിക്കുന്നതുൾപ്പെടെ സർക്കാരിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകുന്നതിന് കൺസൾട്ടിങ് സ്ഥാപനങ്ങൾ, നിക്ഷേപക ബാങ്കുകൾ, മർച്ചൻറ് ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയിൽനിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ ഐ.പി.ഒ. ആയിരിക്കും എൽ.ഐ.സി.യുടേതെന്നാണ് കരുതുന്നത്.

ഇതിനായി രണ്ട് ഉപദേശകരെയാണ് തേടുന്നത്. ജൂലായ് 13-നകം അപേക്ഷ നൽകാനാണ് കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) നിർദേശിക്കുന്നത്.