നിക്ഷേപകര്‍ക്ക് നഷ്ടം 3.55 ലക്ഷം കോടി: ഭീതിക്കുപിന്നിലെ കാരണങ്ങള്‍ അറിയാം


Money Desk

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ സംഭവിച്ചേക്കാവുന്ന വഴിത്തിരിവുകളും ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോയേക്കാമെന്ന ആശങ്കകളും വിപണിയെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.

Premium

.

നാലാമത്തെ ദിവസവും സൂചികള്‍ നഷ്ടംനേരിട്ടതോടെ നിക്ഷേപകരുടെ സമ്പത്തില്‍ 3.54 ലക്ഷം കോടിയോളം രൂപ അപ്രത്യക്ഷമായി. ബുധനാഴ്ച ഉച്ചയോടെ സെന്‍സെക്‌സിന് 950 പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 282 പോയന്റ് താഴ്ന്ന് 17,540 നിലവാരത്തിലെത്തുകയും ചെയ്തു.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ സംഭവിച്ചേക്കാവുന്ന വഴിത്തിരിവുകളും ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോയേക്കാമെന്ന ആശങ്കകളും വിപണിയെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തകര്‍ച്ചയ്ക്കു പിന്നിലെ കാരണങ്ങള്‍ വിലയിരുത്താം.

സെന്‍സെക്‌സ് 927.74 പോയന്റ് ഇടിഞ്ഞ് 59,744.98ലും നിഫ്റ്റി 272.40 പോയന്റ് നഷ്ടത്തില്‍ 17,554.30ലുമാണ് ക്ലോസ് ചെയ്തത്.

ഫെഡ് തീരുമാനം
ബുധനാഴ്ച വൈകി പുറത്തുവരാനിരിക്കുന്ന യുഎസ് ഫെഡ് റിസര്‍വിന്റെ യോഗ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. കര്‍ശനനയം തുടര്‍ന്നേക്കുമെന്ന ആശങ്ക വിപണിയെ ബാധിച്ചിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നിരക്ക് വര്‍ധന തുടരേണ്ടിവരുമെന്ന സൂചന ഇതിനകം പുറത്തുവന്നുകഴിഞ്ഞു. മിനുട്‌സില്‍ ഇനി അതിനൊരു സ്ഥിരീകരണം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഫെഡ്‌റല്‍ റിസര്‍വിന്റെ നിലപാട് നിരീക്ഷിച്ചുവരികയാണ് നിക്ഷേപകര്‍.

പുതിന്റെ മുന്നറിയിപ്പ്
യുഎസുമായുണ്ടാക്കിയ ആണവായുധ നിയന്ത്രണക്കരാറുകളില്‍ അവശേഷിക്കുന്ന ഏക ധാരണയിലെ പങ്കാളിത്തം അവസാനിപ്പിക്കുകയാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ മുന്നറിയിപ്പ് ആഗോളതലത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്നുള്ള ഭീഷണിയും അദ്ദേഹം ഉയര്‍ത്തിക്കഴിഞ്ഞു. യുദ്ധത്തില്‍ യുക്രൈനൊപ്പം നില്‍ക്കുന്ന പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ സംഘര്‍ഷം കൂട്ടുന്നതാണ് പുതിന്റെ പ്രഖ്യാപനം. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഇനിയുമൊരു അറുതിയില്ലാത്തത് വിപണിയില്‍ പ്രതികൂല സാഹചര്യമുണ്ടാക്കി.

അദാനിയുടെ വീഴ്ച
അദാനി ഗ്രൂപ്പ് ഓഹരികളിലെ തകര്‍ച്ച തുടരുകയാണ്. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ജനുവരി 24 മുതല്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 142 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ഇതുവരെയുണ്ടായത്. അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എന്നീ ഓഹരികളില്‍ പ്രതിദിന പരിധിയായ അഞ്ച്ശതമാനം ഇടിവ് തുടരുകയാണ്. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വിലയിലും ബുധനാഴ്ച 12ശതമാനത്തോളം തകര്‍ച്ച നേരിട്ടു. തുടര്‍ച്ചയായുണ്ടാകുന്ന അദാനി ഓഹരികളിലെ ഇടിവ് വിപണിലെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ അദാനി ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ടെങ്കിലും വരുംദിവസങ്ങളിലും ഗ്രൂപ്പിന്റെ ഓഹരികളെ ബാധിക്കുമെന്നാണ് വിപണി കരുതുന്നത്.

ആര്‍ബിഐ യോഗ തീരുമാനം
ആര്‍ബിഐയുടെ ഫെബ്രുവരിയിലെ മോണിറ്ററി പോളിസി മീറ്റിങിന്റെ യോഗ തീരുമാനങ്ങളും ബുധനാഴ്ച പുറത്തുവിടും. നിരക്ക് വര്‍ധന സംബന്ധിച്ച കൂടുതല്‍ സൂചനകള്‍ അതില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ജി20 ധനകാര്യ മന്ത്രിമാരുടയും കേന്ദ്ര ബാങ്കുകളിലെ ഗവര്‍ണര്‍മാരുടെയും യോഗത്തില്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര നടത്താനിരിക്കുന്ന പ്രസംഗത്തിലെ സൂചനകള്‍ക്കായും കാത്തിരിക്കുകയാണ് നിക്ഷേപകര്‍.

വിദേശ നിക്ഷേപകരുടെ നീക്കം
2023ന്റെ തുടക്കം മുതല്‍ 3.37 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. കഴിഞ്ഞയാഴ്ചയിലെ തിരികെയെത്തല്‍ വിപണിയില്‍ ആത്മവിശ്വാസമുയര്‍ത്തിയിരുന്നു. ആകര്‍ഷകമായ മൂല്യമാണ് രാജ്യത്തേയ്ക്ക് വീണ്ടും അവരെ ആകര്‍ഷിച്ചത്. പണപ്പെരുപ്പം, അദാനി വിഷയം എന്നിവ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയില്‍ അവര്‍ തുടരുന്നുണ്ട്. എങ്കിലും സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന വെല്ലുവിളികള്‍ വിദേശ നിക്ഷേപത്തിലെ സമീപകാല ട്രന്‍ഡ് നിലനിര്‍ത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു.

പാദഫലങ്ങളിലെ മാന്ദ്യം
മൂന്നാം പാദത്തിലെ കോര്‍പറേറ്റ് വരുമാനം സമ്മിശ്രമായിരുന്നു. ഓട്ടോ, ധനകാര്യ മേഖലകള്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കമ്മോഡിറ്റി സെക്ടര്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ഉപഭോഗത്തിലെ മാന്ദ്യം എല്ലാ മേഖലകളിലും പ്രകടമായിരുന്നു. മികച്ച കാര്‍ഷിക വിളവെടുപ്പും കുറയുന്ന പണപ്പെരുപ്പവും ഡിമാന്‍ഡ് കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഭാവിയിലെ വരുമാന വര്‍ധന സംബന്ധിച്ച ആശങ്ക വിട്ടുപോയിട്ടില്ല.

Content Highlights: Investors lost Rs 3.55 lakh crore: Know the reasons that spooked the market

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented