ഹരി സൂചികകൾ എക്കാലത്തെയും പുതിയ ഉയരംകുറിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ്‌ചെയ്ത കമ്പനികളുടെ മൊത്തംമൂല്യം 231.52 ലക്ഷംകോടിയായി ഉയർന്നു. രാവിലത്തെ വ്യാപാരത്തിൽമാത്രം നിക്ഷേപകരുടെ ആസ്തിയിൽ 1.29 ലക്ഷംകോടി രൂപയുടെ വർധനവാണുണ്ടായത്. 

സെൻസെക്‌സ് 278 പോയന്റ് നേട്ടത്തിൽ 52,578ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 15,835ലുമെത്തിയപ്പോഴാണ് ഈനേട്ടം നിക്ഷേപകർക്ക് സ്വന്തമാക്കാനായത്. 

ധനമന്ത്രി നിർമല സീതാരാമന്റെ മൂന്നാമത് ബജറ്റ അവതരണത്തിനുശേഷമുണ്ടായ മുന്നേറ്റത്തിൽ ഫെബ്രുവരി 16ന് 52,516 എന്ന നിലവാരത്തിലെത്തിയതാണ് ഇതിനുമുമ്പുള്ള റെക്കോഡ്. നിഫ്റ്റിയാകട്ടെ അന്ന് 15,431ലുമെത്തി. 

സെൻസെക്‌സിൽ ഈവർഷംമാത്രമുണ്ടായ നേട്ടം 10.09ശതമാനമാണ്. സൂചിക 4,816 പോയന്റ് ഉയർന്നു. ഒരുവർഷത്തെ നേട്ടമാകട്ടെ 56.75ശതമാനവുമാണ്. 2020 മാർച്ച് 23ൽ 26,597 നിലവാരത്തിലാണ് സെൻസെക്‌സ് ക്ലോസ്‌ചെയ്തത്. നിഫ്റ്റിയാകട്ടെ 7,610ലുമായിരുന്നു. 

അതായത് ഒരുവർഷത്തിനിടെ സെൻസെക്‌സ് 26,597 പോയന്റും നിഫ്റ്റി 8,225 പോയന്റും നേട്ടമുണ്ടാക്കി. കോവിഡ് വ്യാപനത്തെതുടർന്നാണ് മാർച്ച് 23ന് സെൻസെക്‌സും നിഫ്റ്റിയും തകർച്ചനേരിട്ടത്.