ഇതാദ്യമായി ഓഹരി നിക്ഷേപകരുടെ ആസ്തി 200 ലക്ഷം കോടി മറികടന്നു


Money Desk

ബജറ്റിനുശേഷം നാല് വ്യപാരദിനങ്ങളിലായി സെന്‍സെക്‌സ് 4,189 പോയന്റാണ് കുതിച്ചത്. ഈ റാലിയില്‍നിന്നുമാത്രം നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വര്‍ധന 13.99 ലക്ഷംകോടി രൂപയാണ്.

Photo: Gettyimages

സെന്‍സെക്‌സ്‌ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 50,474ലിലെത്തിയതോടെ ബിഎസ്ഇയില്‍ ലിസ്റ്റ്‌ചെയ്ത ഓഹരികളുടെ വിപണിമൂല്യം 200 ലക്ഷംകോടി മറികടന്നു.

അതായത് നിക്ഷേപകരുടെ ഓഹരി നിക്ഷേപത്തിന്റെ മൂല്യം 200.11 ലക്ഷംകോടിയാണ് വളര്‍ന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കുപ്രകാരം 198.43 ലക്ഷംകോടിയായിരുന്നു മൂല്യം.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച വളര്‍ച്ചാധിഷ്ഠിത ബജറ്റില്‍ ധനകമ്മി ഉയര്‍ത്തിയതും സ്വകാര്യവത്കരണ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതുമാണ് വിപണിയെ സ്വാധീനിച്ചത്.

ബജറ്റിനുശേഷം നാല് വ്യപാരദിനങ്ങളിലായി സെന്‍സെക്‌സ് 4,189 പോയന്റാണ് കുതിച്ചത്. ഈ റാലിയില്‍നിന്നുമാത്രം നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വര്‍ധന 13.99 ലക്ഷംകോടി രൂപയാണ്.

ബജറ്റിനുമുമ്പുണ്ടായ തളര്‍ച്ചയെ പൂര്‍ണമായും ഇല്ലാതാക്കിയാണ് ഈകുതിപ്പ്. പ്രീ ബജറ്റ് തകര്‍ച്ചയില്‍ 3,506 പോയന്റായിരുന്നു സെന്‍സെക്‌സിന് നഷ്ടമായത്. ജനുവരി 20നും 29നുമിടയില്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റ് ലാഭമെടുത്തതോടെയാണ് വിപണി കുത്തനെ ഇടിഞ്ഞത്.

Investor wealth crosses Rs 200 lakh crore for first time

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented