ഐടി, സിമന്റ്, ധനകാര്യം, ഓട്ടോ, കെമിക്കൽ മേഖലകളിൽ നിക്ഷേപക താൽപര്യം വർധിക്കും


ഡോ വി.കെ വിജയകുമാർ

ഓഹരി വിലകൾ വർധിച്ചിട്ടുണ്ടെങ്കിലും ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടിസിഎസ് തുടങ്ങിയകമ്പനികൾക്ക് അനുകൂലമാണ് കാര്യങ്ങൾ. ഇൻഫോസിസ്, എച്ച്സിഎൽ ടെക് എന്നിവയുടെ ഒരു വർഷനേട്ടം യഥാക്രമം 117 ശതമാനം, 98 ശതമാനം എന്നിങ്ങനെ അത്യാകർഷകനിലയിലാണ്. ഇടത്തരം ഐടി ഓഹരികളായ എൽആൻഡ്ടി ഇൻഫോടെക്, മൈൻഡ് ട്രീ, പെർസിസ്റ്റന്റ് സിസ്റ്റംസ്, ടെക് മഹീന്ദ്ര, കോഫോർജ് എന്നിവയുടെ സാധ്യതകളും മികച്ചതാണ്.

Photo: gettyimages

ഹരി വിപണിയിൽ ഇപ്പോൾ നടക്കുന്ന പ്രധാന മേഖലാമാറ്റം ശ്രദ്ധേയമാണ്. 2020ൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫാർമ വിഭാഗത്തിന്റെ സ്ഥാനത്തേക്ക് ഐടി മേഖല വരികയാണ്. വൻ ബിസിനസ് ഓർഡറുകൾ നേടാൻകഴിഞ്ഞത് ഐടി വ്യവസായത്തെ ഏറെ തുണയ്ക്കുന്നുണ്ട്.

ഓഹരി വിലകൾ വർധിച്ചിട്ടുണ്ടെങ്കിലും ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടിസിഎസ് തുടങ്ങിയകമ്പനികൾക്ക് അനുകൂലമാണ് കാര്യങ്ങൾ. ഇൻഫോസിസ്, എച്ച്സിഎൽ ടെക് എന്നിവയുടെ ഒരു വർഷനേട്ടം യഥാക്രമം 117 ശതമാനം, 98 ശതമാനം എന്നിങ്ങനെ അത്യാകർഷകനിലയിലാണ്. ഇടത്തരം ഐടി ഓഹരികളായ എൽആൻഡ്ടി ഇൻഫോടെക്, മൈൻഡ് ട്രീ, പെർസിസ്റ്റന്റ് സിസ്റ്റംസ്, ടെക് മഹീന്ദ്ര, കോഫോർജ് എന്നിവയുടെ സാധ്യതകളും മികച്ചതാണ്.

മുന്നോട്ടു പോകുന്തോറും ഇന്ത്യൻ വിപണി ആഗോള പ്രവണതകളിലെ ഉലച്ചിലുകൾ പ്രതിഫലിപ്പിക്കാനാണിട. യുഎസ് ബോണ്ട് യീൽഡും യുഎസ് കേന്ദ്ര ബാങ്കിന്റെ പ്രതികരണവുമായിരിക്കും വിപണി ഗതിവിഗതികൾ നിയന്ത്രിക്കുക. യുഎസിൽ 1.9 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിക്ക് അനുമതി ലഭിച്ചത് തീർച്ചയായും വിപണിക്ക് ഗുണകരമായ വാർത്തയാണ്.

മുമ്പുണ്ടായിട്ടില്ലാത്ത പണപരമായ ഉത്തേജനവും ഇപ്പോൾ അനുമതിയായ കൂറ്റൻ ഉത്തേജകപദ്ധതിയും ചേരുമ്പോൾ പണത്തിന്റെ ഒഴുക്കു കൂടും. പണപ്പെരുപ്പം താഴ്ന്ന നിലയിൽ തുടർന്നാൽ ഈപണമൊഴുക്ക് വിപണിയിൽ കൂടുതൽ അനുകൂലമായ ചലനങ്ങൾക്കു വഴിതെളിക്കും. എന്നാൽ പണപ്പെരുപ്പം താഴ്ന്ന നിലയിൽതുടരുക എളുപ്പമല്ല. ഇപ്പോഴും 1.64 ശതമാന നിലവാരത്തിൽ ചുറ്റിത്തിരയുന്ന യുഎസ് ബോണ്ട് യീൽഡ് പണപ്പെരുപ്പത്തിന്റെ കാര്യത്തിലുള്ള വിപണിയുടെ ഉൽക്കണ്ഠയാണ് പ്രതിഫലിപ്പിക്കുന്നത്.

അങ്ങേയറ്റം ഉദാരമായ പണനയവും 1.9 ട്രില്യൺ ഡോളറിന്റെ വൻ സാമ്പത്തിക ഉത്തേജകപദ്ധതിയും പണപ്പെരുപ്പത്തിനു കാരണമായേക്കാം. വിപണിയുടെ ആശങ്കയും ഉൽക്കണ്ഠയും ഇതാണ്. പണപ്പെരുപ്പം രണ്ടുശതമാനത്തിൽതാഴെ തുടരുകയും യുഎസ് 10 വർഷ ബോണ്ട് യീൽഡ് 2021 ഡിസമ്പറോടെ 1.65 ശതമാനം മുതൽ 1.7 ശതമാനംവരെ ഉയരുകയും ചെയ്താൽ അതു വിപണിയെ ബാധിക്കില്ല.

എന്നാൽ പണപ്പെരുപ്പം വർധിക്കുകയും 10 വർഷ ബോണ്ട് യീൽഡ് 1.8 ശതമാനത്തിനപ്പുറം പോവുകയും ചെയ്താൽ ഓഹരി വിപണിയിൽ വിറ്റഴിക്കലുണ്ടാവും. തുടർന്നുവരുന്ന തിരുത്തൽ ആഗോളവും കുത്തനെയുള്ളതുമായിരിക്കും. ഇപ്പോൾ വിപണി ഭയപ്പെടുന്ന ഏറ്റവുംവലിയ ഭീഷണിയാണിത്. ഇങ്ങനെ സംഭവിച്ചാലും മൂലധനത്തിന്റെ പുറത്തേക്കുള്ളഒഴുക്ക് ഇന്ത്യൻ രൂപയ്ക്കു മൂല്യച്യുതിയുണ്ടാക്കുമെന്നതിനാൽ ഐടി ഓഹരികൾക്കു ഗുണകരമാവുകയും ഐടിമേഖല മികച്ച പ്രകടനം തുടരുകയും ചെയ്യും.

വരാനിരിക്കുന്ന പണനയ സമിതി യോഗത്തിൽ യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ അത്യുദാരപണനയവും സമീപനങ്ങളും തുടരാൻ തന്നെയാണ് സാധ്യത. പണപ്പെരുപ്പ സാധ്യത ഇല്ലാതാക്കാൻ യുഎസ് കേന്ദ്ര ബാങ്ക് ശ്രമിക്കുകയും ചെയ്യും. വിപണിയെ പൂർവ സ്ഥിതിയിലാക്കാൻ സാധ്യമാംവിധം മൂലധനഒഴുക്ക് നിലനിർത്താൻ ഈ നിലപാടുകൾക്കു കഴിയും. ഇന്ത്യൻ സമ്പദ്ഘടന ശക്തമായി തിരിച്ചു വരുന്നതിനാൽ ധനകാര്യവുമായി ബന്ധപ്പെട്ട മേഖലകൾ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ സാധ്യതയുണ്ട്.

ഐടിക്കു പുറമെ ധനകാര്യ സ്ഥാപനങ്ങൾ, സിമെന്റ്, ഓട്ടോ, കെമിക്കൽ മേഖലകളിൽ നിക്ഷേപകരുടെതാൽപര്യം വർധിക്കും. രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണ്.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented