ഗുണനിലവാരമുള്ള ഓഹരികൾ, കടപ്പത്രങ്ങൾ എന്നിവയിൽ നിക്ഷേപം കേന്ദ്രീകരിക്കാം


വിനോദ് നായർ

ഉറപ്പുള്ള ഓഹരികളും ഭദ്രമായ മേഖലകളും, കടപ്പത്രങ്ങളും, കയ്യിൽ പണവും അടങ്ങിയ സന്തുലിതമായ പോർട്ഫോളിയോ ആണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഐടി, ഫാർമ, ടെലികോം മേഖലകളാണ് ഇതിനേറ്റവും ഗുണകരം.

Photo: Gettyimages

ഭ്യന്തരവിപണി അങ്ങേയറ്റം പ്രക്ഷുബ്ധമായ ഒരാഴ്ചയാണ് കടന്നു പോകുന്നത്. വിലക്കയറ്റത്തിൽ ഞെരുങ്ങിയ ആഗോള വിപണിയാണ് സ്ഥിതി വഷളാക്കിയതിലെ പ്രധാനഘടകം. ചൈനയിലെ പണപ്പെരുപ്പവും മുൻവർഷത്തെയപേക്ഷിച്ച് ഉപഭോക്തൃ വില സൂചിക 1.5 ശതമാനം ഉയർന്നതും ഇറക്കുമതി വിലകൾ വർധിച്ചതും ആഭ്യന്തര വിപണിയിലെ വിതരണ തടസങ്ങളും കാരണം ഉൽപാദകവില സൂചിക മുൻവർഷത്തേക്കാൾ 13.5 ശതമാനം കൂടിയതും ആഴ്ചയുടെ തുടക്കം നിരാശാജനകമാക്കി.

യുഎസിലെ പണപ്പെരുപ്പം മുൻവർഷത്തെയപേക്ഷിച്ച് 6.2 ശതമാനം വർധിച്ച് മൂന്നുപതിറ്റാണ്ടിലെ കൂടിയനില രേഖപ്പെടുത്തിയതോടെ വിലക്കയറ്റ ഭീഷണിയെച്ചൊല്ലിയുള്ള ഉൽക്കണ്ഠ പെരുകി. നിലവിലുള്ള ഉദാര ധനനയം നേരത്തേ കരുതിയതിനേക്കാൾ വേഗത്തിൽ മാറ്റി 2022 മുതൽതന്നെ പലിശ നിരക്കുകൾ വർധിപ്പിക്കാൻ യുഎസ് കേന്ദ്ര ബാങ്ക് തയാറാകുമോ എന്ന ഭീതി ഇതോടെ വർധിച്ചു. ഈ ആഗോള പ്രവണതയുടെ പ്രതിഫലനം തന്നെയാണ് അഭ്യന്തര വിപണിയിലും ദൃശ്യമായത്. എന്നാൽ വെള്ളിയാഴ്ചയോടെ സ്ഥിതിയിൽ മാറ്റംവരികയും വിറ്റഴിക്കലിൽ നിന്ന് അൽപം അവധിയെടുത്ത വിപണി പഴയഫോമിലേക്കു തിരിച്ചെത്തുകയും ചെയ്തു.

യുഎസ് വിപണിയിൽ നിന്നുണ്ടായ ആശ്വാസകരമായ വാർത്തകളാണിതിനു തുണയായി വർത്തിച്ചത്. കൂടിയതോതിലുള്ള വിലക്കയറ്റമുണ്ടായിട്ടും കോർപറേറ്റ് ലാഭത്തിൽ മാറ്റമില്ലാതിരുന്നതും യുഎസ് കേന്ദ്ര ബാങ്കിൽ നിന്നുവന്ന അനുകൂലമായ പ്രസ്താവനയുമായിരുന്നു പ്രേരകം. വിലക്കയറ്റത്തിന്റെ കെടുതികൾ ബാധിക്കാത്ത ഐടി, സേവന, മേഖലകളിലെ ഓഹരികളിലേക്കും സമാനമായ മേഖലകളിലേക്കും ഇന്ത്യൻ വിപണി തിരിച്ചുവന്നു. പരിഷ്‌കരണ നടപടികളും നല്ല പാദവാർഷിക ലാഭവും ജിഡിപി പോലെയുള്ള ശക്തമായ അഭ്യന്തര സ്ഥിതിവിവരക്കണക്കുകളുമായിരുന്നു ഇതിന്റെ ചാലകങ്ങൾ.

നിക്ഷേപകരുടെ ശ്രദ്ധ പുതുതലമുറ കമ്പനികളും നവീന ബിസിനസ് മാതൃകകളും ഉൽപ്പെടുന്ന പ്രാഥമിക വിപണികളിലായിരിക്കും കേന്ദ്രീകരിക്കുക. കൂടിയ വിലകളും വിദേശ നിക്ഷേപകരുടെ പണത്തിന്റെ ഒഴുക്കിൽ ഉണ്ടായ കുറവും ഉൾപ്പടെ 2020ലേയും 2021ലേയും കുതിപ്പിനു തടസമാകുന്ന ഏതാനും ഘടകങ്ങൾ കഴിഞ്ഞമാസം നിലനിന്നിരുന്നു. ഉൽപാദനം വർധിക്കാതിരിക്കുകയും നാണയപ്പെരുപ്പം ഉണ്ടാവുകയും ചെയ്യുന്നതാണ് ഇന്നത്തെ മുഖ്യപ്രശ്നം. നേരത്തെ കേന്ദ്ര ബാങ്കുകൾ വിലയിരുത്തിയതുപോലെ വിലക്കയറ്റം താൽക്കാലിക പ്രതിഭാസമല്ലെന്നും കാര്യങ്ങൾ പ്രതീക്ഷകൾക്കപ്പുറത്തേക്കാണു നീങ്ങുന്നതെന്നുമുള്ള ഉൽക്കണ്ഠ എങ്ങുമുണ്ട്.

പലിശനേട്ടം വർധിപ്പിച്ചുകൊണ്ട് ഏതാനും പാദങ്ങളിൽ കൂടി വിലകൾ ഇങ്ങനെ തുടർന്നേക്കും. ഉദാരപണ നയത്തിൽ പെട്ടെന്നു തന്നെ മാറ്റമുണ്ടാക്കാൻ ഇതുപ്രേരണയായിത്തീരും. പലിശ നിരക്കുകൾ വർധിപ്പിക്കാനും സാമ്പത്തിക വീണ്ടെടുപ്പിന്റെ വേഗതയും ഓഹരി വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്കും കുറയ്ക്കാനും കേന്ദ്ര ബാങ്കുകളെ ഈ നീക്കംപ്രേരിപ്പിക്കും.

ഹ്രസ്വകാല, ഇടക്കാല ഓഹരികളിൽ ഇനി ആവർത്തിക്കാനിടയില്ലാത്ത അതിരുകടന്ന കുതിപ്പിനുശേഷം, ഉറപ്പുള്ള ഓഹരികളും ഭദ്രമായ മേഖലകളും, കടപ്പത്രങ്ങളും, കയ്യിൽ പണവും അടങ്ങിയ സന്തുലിതമായ പോർട്ഫോളിയോ ആണ് ഇന്ന് കാലഘട്ടം ആവശ്യപ്പെടുന്നത്. ഐടി, ഫാർമ, ടെലികോം മേഖലകളാണ് ഇതിനേറ്റവും ഗുണകരം.

ഇതോടൊപ്പം സമ്പദ് വ്യവസ്ഥ വളർച്ചയിലധിഷ്ഠിതമായ ശക്തമായ വീണ്ടെടുപ്പാണ് നടത്താനിരിക്കുന്നത് എന്നവസ്തുതകൂടി കണക്കിലെടുക്കണം. അതിനാൽ വായ്പയിലും വരുമാനത്തിലും ദീർഘകാലാടിസ്ഥാനത്തിൽ വളർച്ച പ്രതീക്ഷിക്കുന്ന ബാങ്കിംഗ് മേഖല ഗുണകരമാണ്. വിലക്കയറ്റ ഭീഷണി നേരിടാത്ത ആഭ്യന്തര വിപണിയിൽ പ്രവർത്തനം കേന്ദ്രീകരിക്കുന്ന കമ്പനികൾ, ഓൺലൈൻ പ്രവർത്തനം നടത്തുന്ന ശക്തമായ ബിസിനസ് മാതൃകകളുള്ള കമ്പനികളുടെ തെരഞ്ഞെടുത്ത ഓഹരികൾ, എഫ്എംസിജി, ആഭ്യന്തരതലത്തിലും ആഗോളതലത്തിലും ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ എന്നിവയുടെ ഓഹരികൾ കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാൻ കെൽപ്പുള്ളവയാണ്.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented