Photo: Gettyimages
യുഎസിലെ പത്തു വര്‍ഷ ബോണ്ട് നേട്ടവും എസ്ആന്റ്പി 500 സൂചികയും പ്രതിഫലിക്കുന്ന താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കാം.ഓഹരി വിപണിയും പലിശ നിരക്കും തമ്മിലുള്ള ബന്ധം ഇതില്‍നിന്ന് വ്യക്തമാകും. യുഎസിന്റെ ഏറ്റവും വൈവിധ്യമാര്‍ന്ന സൂചികയായ എസ്ആന്റ്പി 500 താഴോട്ടു പോകുന്ന പലിശ ചക്രത്തിന്റെ പിന്തുണയോടെ ശക്തവും നീണ്ടുനിന്നതുമായ കുതിപ്പു നടത്തിയിരുന്നു. പലിശ നിരക്കില്‍ കുറവുവരുമ്പോള്‍ ബോണ്ട് ആദായം താഴുകയും ഓഹരികളുടെ ലാഭം കൂടുകയും ചെയ്യുന്നുണ്ട്. പലിശ ചിലവു കുറയുകയും മെച്ചപ്പെട്ട മൂലധന അവസരങ്ങളിലൂടെ ഭാവി കണക്കുകൂട്ടലുകള്‍ മെച്ചപ്പെടുകയും ചെയ്യുമ്പോള്‍ കോര്‍പറേറ്റ് ലാഭം വര്‍ധിക്കുന്നതിനാലാണിത്.
.jpg?$p=86eb8fa&&q=0.8)
ഉപഭോക്താക്കളുടെ ചെലവ് കുറയുമ്പോള്‍ വീടുകളിലെ പണം ചിലവഴിക്കല്‍ വര്‍ധിക്കുന്നു. അതുപോലെ, സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ മൂലധന വര്‍ധന ഉണ്ടാകുമ്പോള്‍ സാമ്പത്തിക കാഴ്ചപ്പാടില്‍ അത് പ്രതിഫലിക്കുകയും ഓഹരി വിപണിയിലെ വാല്വേഷനില്‍ ഗുണപരമായ മാറ്റമുണ്ടാവുകയും ചെയ്യുന്നു. മൊത്തത്തില്‍ അത് വായ്പാ വിപണിയുടെ ആകര്‍ഷണം കുറയ്ക്കുകയും ഓഹരി വിപണിയെ ഉത്തേജിപ്പിക്കുകയും അതുവഴി മെച്ചപ്പെട്ട പണം വരവിനു കാരണമാവുകയും ചെയ്യുന്നു.
മുകളില്‍ കൊടുത്ത പട്ടികയുടെ അടിസ്ഥാനത്തില്‍ 2002 മുതല്‍ 2007 വരെയുള്ള കാലയളവില്‍ പലിശ നിരക്ക് മൂന്നു ശതമാനം മുതല്‍ 5.4 ശതമാനംവരെ ഉയര്‍ന്ന തരത്തിലായിരുന്നു. ഈ കാലയളവില്‍ സാമ്പത്തിക കാഴ്ചപ്പാടിനും ഓഹരികളുടെ വാല്യുവേഷനുമനുസരിച്ച് ഓഹരി വിപണി അനുകൂലമായി നീങ്ങി. പലിശ നിരക്ക് 2007ല്‍ പരമാവധിയിലെത്തിയതിനു ശേഷം 2008ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ഇതേത്തുടര്‍ന്ന് ഓഹരി വിപണിയിലും പലിശ നിരക്കിലും കുത്തനെ ഇടിവുവന്നു. ഒന്നര വര്‍ഷത്തോളം ഇതേ അവസ്ഥ തുടര്‍ന്നു. എസ്ആന്റ്പി 60 ശതമാനത്തോളം താഴോട്ടുവരികയും സമ്പദ് വ്യവസ്ഥയെ സഹായിക്കാന്‍ ഫെഡ് പലിശ നിരക്ക് പൂജ്യം ശതമാനമാക്കുകയും ചെയ്തു. പ്രതിസന്ധിക്കുശേഷം യുഎസിന്റെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് മൂന്നു മുതല്‍ നാലു വര്‍ഷം വരെ അസ്ഥിരമായിത്തീരുകയും 2012ല്‍ 1.5 ശതമാനമായി താഴുകയും ചെയ്തു. 2009 മുതല്‍ 2014 വരെ ശക്തമായൊരു ബുള്‍ തരംഗത്തിന് ഇതു വഴിവെച്ചു.
അപ്പോഴേക്കും സമ്പദ് വ്യവസ്ഥ സ്ഥിരത കൈവരിക്കുകയും വീണ്ടെടുപ്പിന്റെ നിരക്ക് മന്ദഗതിയിലാവുകയും ചെയ്തു. വിപണിയില്‍ ബോണ്ട് യീല്‍ഡ് പതുക്കെ ഉയര്‍ന്ന് 2 ശതമാനം മുതല്‍ 3 ശതമാനം വരെയായി. 2014-2016 കാലയളവില്‍ രണ്ടു ഘടകങ്ങളും ഒന്നര വര്‍ഷത്തോളം വിപണിയില്‍ പ്രതിഫലനം സൃഷ്ടിച്ചു. ഫെഡിന്റെ പണനയം ഉദാരമായി തുടര്‍ന്നതിനാല്‍ കൂടുതല്‍ വളര്‍ച്ച ഉണ്ടായില്ല.
ഏകീകരണത്തിനു ശേഷം 2017 മുതല്‍ സമ്പദ് വ്യവസ്ഥ നല്ല പ്രകടനം കാഴ്ച വെക്കാന്‍ തുടങ്ങി. ബോണ്ട് യീല്‍ഡ് 3.2 ശതമാനമായി ഉയര്‍ന്നപ്പോള്‍ 2018 സെപ്തംബര്‍ മുതല്‍ ഓഹരി വിപണിയും പലിശ നിരക്കും ഒന്നിച്ചു നീങ്ങി. വീണ്ടും ബോണ്ട് യീല്‍ഡ് ഉയര്‍ന്ന പരിധിയിലെത്തിയപ്പോള്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടമുണ്ടായി. 2018 ഡിസമ്പര്‍ വരെ 14 മാസക്കാലം വിപണിയില്‍ 20 ശതമാനം തിരുത്തല്‍ നടന്നു. 2018 സെപ്തംബര്‍ മുതല്‍ 2019 വരെ പലിശ നിരക്കില്‍ തിരുത്തലുണ്ടാവുകയും 2019 സെപ്തംബറില്‍ അത് 1.5 ശതമാനത്തിലെത്തുകയും ചെയ്തപ്പോള്‍ ഓഹരി വിപണിയുടെ പ്രകടനം മെച്ചപ്പെട്ടു. 2020 ഫെബ്രുവരിയില്‍ കോവിഡ് മഹാമാരിയുടെ ആഘാതം അനുഭവപ്പെടുന്നതുവരെ ഓഹരി വിപണിയെ ഇതു ബാധിച്ചില്ല. രണ്ടു മാസത്തില്‍ താഴെയുള്ള കാല പരിധിയില്‍ മൊത്തം 35 ശതമാനം തിരുത്തലുണ്ടായി.
പലിശ നിരക്കിലും ഓഹരി വിപണിയിലും ശക്തമായ തിരുത്തലിന് കോവിഡ് മഹാമാരി കാരണമായി. ഫെഡ് പലിശ നിരക്ക് വീണ്ടും പൂജ്യത്തിലേക്കു കൊണ്ടുവന്നു. യുഎസിന്റെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് 0.5 ശതമാനമായി ഇടിഞ്ഞപ്പോള്‍ കുതിപ്പിന്റെ അടുത്ത ഘട്ടം ആരംഭിച്ചു. 2022ല്‍ പലിശ നിരക്കും വലക്കയറ്റവും കൂടുകയും മാന്ദ്യഭീതി തലപൊക്കുകയും ചെയ്തപ്പോള്‍ എസ്ആന്റ്പി സൂചിക 27 ശതമാനം തിരുത്തലിനു വിധേയമായി. 2023 ലും 2024ലും മൂന്നു ശതമാനത്തിനു മുകളില്‍ പോകുന്നത് തടഞ്ഞുകൊണ്ട് വിലക്കയറ്റം തുടരുമെന്ന നിലയാണ്. ഓഹരി വിപണിയില്‍ ഇത് ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ചലനമുണ്ടാക്കും.
പലിശ നിരക്കു വര്‍ധിക്കുന്നതില്‍ ഓഹരി വിപണിക്കു താല്പര്യമില്ല. നിരക്കു കുറയുന്നത് ഗുണകരമാണുതാനും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പലിശ നിരക്കിനും ഓഹരി വിപണിക്കും പരസ്പര വിരുദ്ധമായ ബന്ധമാണുള്ളത്. പലിശ നിരക്കു കൂടുന്നത് ഓഹരികളെ പ്രതികൂലമായി ബാധിക്കും, മറിച്ചും. പലിശ നിരക്ക് ഒന്നര ശതമാനം മുതല്‍ 3 ശതമാനംവരെ ആയിരിക്കുമ്പോള്‍ പ്രതികൂല ബന്ധം കുറയുകയും അനുകൂലമായിത്തീരുകയും സമ്പദ് വ്യവസ്ഥയുടെ സ്വഭാവം, വരുമാന വളര്‍ച്ച, പണത്തിന്റെ വരവ്, വാല്യുവേഷന് എന്നിവയുടെ അടിസ്ഥാനത്തില്‍ ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ ഗുണകരമായിത്തീരുകയും ചെയ്യും. നടപ്പു വര്‍ഷം 16 ശതമാനം താഴ്ചയുണ്ടായിട്ടും എസ്ആന്റ്പി 500 മൊത്ത വളര്‍ച്ചാ നിരക്ക് 20 വര്‍ഷത്തേക്ക് 7.6 ശതമാനമായി വര്‍ധിക്കുകയാണുണ്ടായത്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Interest rate hikes and market movements: Know the upside potential
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..