ഹരി വിപണിയിലേക്ക് പണമൊഴുക്ക് വർധിച്ചതോടെ പ്രാരംഭ ഓഹരി വില്പനയുമായി കമ്പനികൾ കൂട്ടമായെത്തുന്നു. എട്ട് കമ്പനികളാണ് ആറ് ദിവസത്തിനുള്ളിൽ ഐപിഒയുമായെത്തിയത്. 

ഈരീതി തുടർന്നാൽ ഈവർഷം വിപണിയിലെത്തുന്ന കമ്പനികളുടെ എണ്ണത്തിൽ വൻവർധനവാണുണ്ടാകുക. ഓഗസ്റ്റ് 10വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം 58 കമ്പനികൾ ഐപിഒയുമായെത്തി.  

2006ൽ 160 കമ്പനികളാണ് ഐപിഒയുമായെത്തിയത്. 2007ൽ 121ഉം 2010ൽ 118ഉം കമ്പനികൾ വിപണിയിലെത്തി. തുടർന്നങ്ങോട്ട് ശരാശരി 50ൽതാഴെ കമ്പനികളാണ് ലിസ്റ്റ്‌ചെയ്തത്. 

2019ൽ 27ഉം 2020ൽ 23ഉം ആയിരുന്നു കമ്പനികളുടെ എണ്ണം. 2021 കലണ്ടർ വർഷത്തിൽ മൊത്തം ഐപിഒകൾ 100 കവിയുമെന്നാണ് വ്യവസായ ലോകത്തെ വിലയിരുത്തൽ. 

2020ൽ 15ശതമാനവും 2021ൽ ഇതുവരെ 16ശതമാനവുമാണ് നിഫ്റ്റി ഉയർന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യാഥാക്രമം 32ശതമാനവും 42ശതമാനവും ഈവർഷം നേട്ടമുണ്ടാക്കി. അനുകൂല സാഹചര്യംകണക്കിലെടുത്താണ്‌  മിഡ് ക്യാപ്, സ്‌മോൾ ക്യാപ് വിഭാഗത്തിൽ കമ്പനികൾ ഐപിഒയുമായെത്തുന്നത്.