Photo: Gettyimages
മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍. സെന്‍സെക്സ് 90 പോയന്റ് താഴ്ന്ന് 47,510ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തില്‍ 13,908ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 817 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1074 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. 87 ഓഹരികള്‍ക്ക് മാറ്റമില്ല. വിപണി ഉയര്‍ന്ന നിലവാരത്തിലായതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് പ്രധാനകാരണം. ആഗോള വിപണികളിലും ഇതുപ്രകടമാണ്.
എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സിപ്ല, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഗെയില്‍, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
യുപിഎല്‍, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, ഐഷര്‍ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ് ലെ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
Indices trade lower with Nifty around 13,900
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..