മുംബൈ: ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു. നിഫ്റ്റി 12,000ത്തിന് അടുത്തെത്തി. സെന്‍സെക്‌സ് 298 പോയന്റ് നേട്ടത്തില്‍ 40843ലും നിഫ്റ്റി 88 പോയന്റ് ഉയര്‍ന്ന് 11,984ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 718 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 183 ഓഹരികള്‍ നഷ്ടത്തിലുമാണ്. 36 ഓഹരികള്‍ക്ക് മാറ്റമില്ല. ഏഷ്യന്‍ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണികളിലും പ്രതിഫലിച്ചത്. 

ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, ടൈറ്റാന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രടെക് സിമെന്റ് തുടങ്ങി 31 കമ്പനികളാണ് സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. 

Indices open higher with Nifty around 12000