മുംബൈ: ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. 281 പോയന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് 47,635ലും നിഫ്റ്റി 80 പോയന്റ് ഉയര്‍ന്ന് 13,954ലിലുമാണ് വ്യാപാരം നടക്കുന്നത്.
ആഗോളകാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നില്‍. യുഎസ് സാമ്പത്തിക പാക്കേജും ബ്രക്‌സിറ്റ് ഡീലും വിപണിയെ തുണച്ചു. കോവിഡ് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനെതുടര്‍ന്ന് യുഎസ് വിപണികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഡിവീസ് ലാബ്, ഗ്രാസിം, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, യുപിഎല്‍, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
നെസ് ലെ, ഐഷര്‍ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Indices open higher on positive global cues; Nifty near 14,000