ഫെഡ് തീരുമാനം കാത്ത് നിക്ഷേപകര്‍: വിപണിയില്‍ തളര്‍ച്ച


Money Desk

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, മീഡിയ, എഫ്എംസിജി തുടങ്ങിയവ നേട്ടത്തിലും ഐടി, ഓട്ടോ, പൊതുമേഖലാ ബാങ്ക് സൂചികകള്‍ നഷ്ടത്തിലുമാണ്.

opening

Photo: Gettyimages

മുംബൈ: നാലു ദിവസത്തെ നേട്ടത്തിനുശേഷം വിപണിയില്‍ തളര്‍ച്ച. സെന്‍സെക്‌സ് 89 പോയന്റ് താഴ്ന്ന് 61,031ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തില്‍ 18,119ലുമാണ് വ്യാപാരം നടക്കുന്നത്.

പുറത്തുവരാനിരിക്കുന്ന ഫെഡ് യോഗത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. മുക്കാല്‍ശതമാനം നിരക്ക് വര്‍ധന വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഫെഡ് കര്‍ശന നയം തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഹ്രസ്വകാലയളവില്‍ ഫെഡിന്റെ നീക്കമാകും വിപണിയെ ചലിപ്പുക്കുകയെന്ന് ജിയോജിതിലെ ഇന്‍വസെറ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.



മികച്ച പ്രവര്‍ത്തനഫലങ്ങളാണ് രാജ്യത്തെ സൂചികകള്‍ക്ക് കരുത്തേകുന്നത്. ഓട്ടോ, ധനകാര്യം തുടങ്ങിയ മേഖലകളിലെ പുറത്തുവന്ന കണക്കുകള്‍ ഹ്രസ്വകാല റാലിക്ക് സാധ്യതകള്‍ നല്‍കുന്നുണ്ടെന്നും വിജയകുമാര്‍ വിലയിരുത്തുന്നു.

മഹീന്ദ്ര ആന്‍ഡ് മീഹന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, നെസ് ലെ ഇന്ത്യ, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ടാറ്റ സ്റ്റീല്‍, എല്‍ആന്‍ഡ്ടി, ഐടിസി, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Also Read
Explainer

അച്ചടിക്കില്ല, ഇടപാട് ഇലക്ട്രോണിക് രൂപത്തിൽ: ...

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍, മീഡിയ, എഫ്എംസിജി തുടങ്ങിയവ നേട്ടത്തിലും ഐടി, ഓട്ടോ, പൊതുമേഖലാ ബാങ്ക് സൂചികകള്‍ നഷ്ടത്തിലുമാണ്. വിദേശ നിക്ഷേപകര്‍ ചൊവാവ്ച 2,610 കോടി രൂപയുടെ നിക്ഷേപം നടത്തിയപ്പോള്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള വന്‍കിട നിക്ഷേപകര്‍ 730 കോടി രൂപ പിന്‍വലിക്കുകയുംചെയ്തു.

Content Highlights: Indices open flat amid mixed global cues


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented