മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. സെൻസെക്‌സ് 4 പോയന്റ് നേട്ടത്തിൽ 53,058ലും നിഫ്റ്റി 8 പോയന്റ് താഴ്ന്ന് 15,871ലുമാണ് വ്യാപാരം ആരംഭിച്ചത്. 

ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഇൻഫോസിസ്, ബജാജ് ഓട്ടോ, ടൈറ്റാൻ, എസ്ബിഐ, ഭാരതി എയർടെൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ടിസിഎസ്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്‌സി, ഐടിസി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ്. 

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് പാദഫലം വ്യാഴാഴ്ച പുറത്തുവിടും. കോവിഡിന്റെ രണ്ടാംതരംഗം ഐടി മേഖലയെ ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ മികച്ച പ്രവർത്തനഫലമാകും പുറത്തവരികയെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. 

table