മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ പുതിയ ഉയരംകുറിച്ച് സൂചികകൾ, നിഫ്റ്റി 15,800ന് മുകളിലെത്തി. സെൻസെക്‌സ് 228 പോയന്റ് നേട്ടത്തിൽ 52,528ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്. 

മികച്ച മൺസൂൺ പ്രതീക്ഷയും കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലുണ്ടായ ഇടിവും വാക്‌സിനേഷനുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. 

പവർഗ്രിഡ് കോർപറേഷൻ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, റിലയൻസ്, എച്ച്ഡിഎഫ്‌സി, ഭാരതി എയർടെൽ, എച്ച്‌സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, മാരുതി സുസുകി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. 

നിഫ്റ്റി സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. മെറ്റൽ സൂചിക 1.5ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.8ശതമാനവും നേട്ടത്തിലാണ്. 

ബിഇഎംഎൽ, ബിഎച്ച്ഇഎൽ, സിജി പവർ, കൊച്ചിൻ ഷിപ്പിയാഡ്, ഡിഎൽഎഫ്, സൺ ടിവി തുടങ്ങി 57 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. 

table