നാലാം ദിവസവും നഷ്ടം: നിഫ്റ്റി 16,356ല്‍ ക്ലോസ് ചെയ്തു


സെന്‍സെക്‌സ് 215 പോയന്റ് നഷ്ടത്തില്‍ 54,892ലും നിഫ്റ്റി 60 പോയന്റ് താഴ്ന്ന് 16,356ലുമാണ് ക്ലോസ് ചെയ്തത്.

Photo: Gettyimages

മുംബൈ: റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതോടെ സൂചികകള്‍ കനത്ത ചാഞ്ചാട്ടം നേരിട്ടു. വ്യാപാരത്തിനിടെ ഒരുവേള സൂചികകള്‍ നേട്ടത്തിലെത്തിയെങ്കിലും താമസിയാതെ നഷ്ടത്തിലായി.

സെന്‍സെക്‌സ് 215 പോയന്റ് നഷ്ടത്തില്‍ 54,892ലും നിഫ്റ്റി 60 പോയന്റ് താഴ്ന്ന് 16,356ലുമാണ് ക്ലോസ് ചെയ്തത്. ഭാരതി എയര്‍ടെല്‍ മൂന്നുശതമാനത്തിലധികം നഷ്ടംനേരിട്ടു. ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളും നഷ്ടമുണ്ടാക്കി.

സെന്‍സെക്‌സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read
In Depth

നിരക്കുകൂട്ടി റിസർവ് ബാങ്ക്‌: പ്രതിമാസ ...

ക്രെഡിറ്റ് കാർഡ് വഴി ഇനി യുപിഐ ഇടപാട് നടത്താം

ബിഎസ്ഇ ടെലികോം സൂചിക 1.6ശതമാനം ഇടിഞ്ഞു. എനര്‍ജി, എഫ്എംസിജി സൂചികകളും നഷ്ടംനേരിട്ടു. റിയാല്‍റ്റി സൂചിക രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിപ്പോ നിരക്കിലെ 0.5ശതമാനം വര്‍ധന വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള സന്ദേശമാണ്. സമ്പദ് വ്യവസ്ഥ ശക്തിവീണ്ടെടുക്കുന്നുവെന്നുള്ള ആര്‍ബിഐ ഗവര്‍ണറുടെ പരാമര്‍ശം വിപണിയുടെ കാഴ്ചപ്പാടില്‍ കുതിപ്പിന്റെ സൂചനയാണ്‌ നല്‍കുന്നത്-ഡോ.വി.കെ വിജയകുമാര്‍.

Content Highlights: Indices end in losses on fourth consecutive day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022

Most Commented