ഊർജ എക്‌സ്‌ചേഞ്ച് മേഖലയിൽ ഒറ്റയാനായി ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് |Stock Analysis


ഡോ.ആന്റണി

കടബാധ്യതകളില്ലാത്ത മികച്ച ബാലൻസ് ഷീറ്റാണ് കമ്പനിക്കുള്ളത് എന്നുതതന്നെയാണ് ഏറ്റവും പ്രധാനം. സാങ്കേതിത വിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോം ഉയർന്ന പ്രീമിയംനേടാൻ കമ്പനിയെ പ്രാപ്തമാക്കുന്നു.

Photo: Gettyimages

ന്ത്യയിലെ ആദ്യത്തെ ഊർജ എക്‌സ്‌ചേഞ്ചാണ് ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച്. സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കീഴിലാണ് എനർജി എക്‌സ്‌ചേഞ്ചിന്റെ പ്രവർത്തനം. വാങ്ങുന്നവർക്കും വില്ക്കുന്നവർക്കുമുള്ള ഇടനിലക്കാരായാണ് കമ്പനിയുടെ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. ഇൻട്രാഡേ കരാറിലൂടെ അതേദിവസംതന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എനർജി എക്‌സ്‌ചേഞ്ച് മുന്നോട്ടുവെയ്ക്കുന്നത്.

buy

വൈദ്യുതി വാങ്ങുന്നവരിൽ വിതരണമേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികളും റീട്ടെയിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളും വൻകിട പവർ പ്ലാന്റുകളുമാണ് വിൽപ്പനക്കാരുടെ പട്ടികയിലുള്ളത്. അദാനിക്കുപിന്നാലെ റിലയൻസും ഹരിത ഈർജമേഖലയിലേയ്ക്ക് കാലെടുത്തുവെച്ചുകഴിഞ്ഞു.

സ്ഥാപനത്തിന്റെ 84ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസിൽനിന്നാണ്. വാർഷിക സബ്‌സ്‌ക്രിപ്ഷൻ ഫീസിനത്തിൽ അഞ്ചുശതമാനംവരുമാനം വേറെയുമുണ്ട്. 2008ൽ പ്രവർത്തനംതുടങ്ങിയതിനുശേഷം ഇന്നുവരെയുള്ള കണക്കുപ്രകാരം വ്യാപാര തോതിൽ 32ശതമാനം വർഷിക വർധനവാണുണ്ടായിട്ടുളളത്.

ഊർജ വിപണിയിൽ സുതാര്യതയും വേഗവും കാര്യക്ഷമതയും കൂട്ടാൻ എക്‌സ്‌ചേഞ്ചിന്റെ പ്രവർത്തനംമൂലംകഴിയുന്നു. നിലവിൽ ഈമേഖലയിൽ ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിനെക്കൂടാതെ, പവർ എക്‌സ്‌ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മാത്രമാണുള്ളത്. ഗ്യാസ് എക്‌സ്‌ചേഞ്ചിന്റെ പ്രവർത്തനം കമ്പനി ഈയിടെയാണ് ആരംഭിച്ചത്. ഇതുവരെ ലാഭകരമായിട്ടില്ലെങ്കിലും മികച്ചഭാവിയാണ് മുന്നിലുളളത്. അതുകൊണ്ടുതന്നെ വൻകിട നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.

Chart
Five year moving chart

395 രൂപ നിലവാരത്തിലാണ് ഓഹരിയിൽ വ്യാപാരം (ജൂലായ് 12, 9.49) നടക്കുന്നത്. 392-401 നിലവാരത്തിലാണ് ജൂലായ് ഒമ്പതിന് വെള്ളിയാഴ്ച വ്യാപാരം നടന്നത്. 413.65 രൂപയായിരുന്നു 52 ആഴ്ചയിലെ ഉയർന്ന നിലവാരം.

  • വിപണിമൂല്യം: 11,889 കോടി രൂപ
  • അഞ്ചുവർഷത്തെ ലാഭവളർച്ച: 15.5%
  • പിഇ അനുപാതം: 54.6
  • 3വർഷത്തെ ഓഹരി റിട്ടേൺ: 33%
എന്തുകൊണ്ട് ഐഇഎക്‌സ്

  • 95ശതമാനം വിപണിവിഹിതം.
  • കമ്പനിക്ക് ഈ മേഖലയിൽ ആധിപത്യം.
  • ലിസ്റ്റ്‌ചെയ്ത ഒരേയോരു പവർ എക്‌സ്‌ചേഞ്ച് കമ്പനി.
ഇന്ത്യയിൽ താരതമ്യേന പുതിയ ബിസിനസ് മോഡൽ. ഐഇഎക്‌സാണ് ആദ്യമായി ഈമേഖലയിലേയ്ക്കുവന്നത്.

2021 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനമാണ് കമ്പനി കാഴ്ചവെച്ചത്. എക്കാലത്തെയും ഉയർന്നതോതിലുള്ള ഇടപാട്, അതായത് 74,941 എംയു(ഒരു എംയു എന്നാൽ ദശലക്ഷം യൂണിററ്) വൈദ്യുതി ഇടപാടുകൾ കമ്പനിക്ക് നടത്താനായി. ഇക്കാര്യത്തിൽ 37ശതമാനമാണ് കമ്പനിയുടെ വാർഷിക വളർച്ച. കോവിഡിനെതുടർന്നുള്ള അടച്ചിടലിൽ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടും എക്‌സ്‌ചേഞ്ചിന്റെ പ്രകടനം താരതമ്യേന മികച്ചതായിരുന്നു.

നിക്ഷേപകർ അറിയേണ്ടത്
കടബാധ്യതകളില്ലാത്ത മികച്ച ബാലൻസ് ഷീറ്റാണ് കമ്പനിക്കുള്ളത് എന്നുതതന്നെയാണ് ഏറ്റവും പ്രധാനം. സാങ്കേതിത വിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോം ഉയർന്ന പ്രീമിയംനേടാൻ കമ്പനിയെ പ്രാപ്തമാക്കുന്നു.

ഒരുവർഷത്തിൽ താഴെയുള്ള (ഹ്രസ്വകാല) വൈദ്യുതി കരാറുകൾ എക്‌സ്‌ചേഞ്ച് വഴിയാണ് ട്രേഡ്‌ചെയ്യുന്നത്. മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 11 ശതമാനംമാത്രമാണ് ഈ കരാറുകൾ. അതിൽതന്നെ ആറുശതമാനംമാത്രമാണ് ഈ എക്‌സ്‌ചേഞ്ചുകളിൽ ട്രേഡ് ചെയ്യുന്നത്. മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോൾ ഇത് വളരെ കുറവാണെങ്കിലും ഊർജവ്യാപാരത്തിന്റെ സ്വീകാര്യത വർധിക്കുന്നതിനാൽ ഭാവയിൽ വളരാൻ വലിയ സാധ്യതകളാണുള്ളത്. എങ്കിലും, പ്രധാനമേഖലയായതിനാൽ റെഗുലേറ്ററി തലത്തിലുണ്ടാകുന്നമാറ്റങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്.

feedbacks to:
antonycdavis@gmail.com

മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപം നടത്താൻ. കമ്പനികളെക്കുറിച്ച് വിശദമായി അറിയുകയെന്നതാണ് ഈ വിശകലനത്തിന്റെ ലക്ഷ്യം.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented