Photo:AFP
രാജ്യത്തെ മൂലധന വിപണിയില്‍ 19 ലക്ഷംകോടി രൂപ വിപണിമൂല്യം പിന്നിടുന്ന ആദ്യ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബുധനാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില രണ്ടുശതമാനം കുതിച്ച് 2,827.10 എന്ന പുതിയ ഉയരത്തിലെത്തിയതോടെയാണിത്.
ബിഎസ്ഇയിലെ കണക്കുകള്‍ പ്രകാരം 19.02 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം. സെന്‍സെക്സ് 500 പോയന്റിലധികം ഇടിഞ്ഞിട്ടും റിലയന്‍സില്‍ കുതിപ്പുണ്ടായത് ശ്രദ്ധേയാണ്.
കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിലായ റിലയന്‍സിന്റെ ഓഹരി വിലയില്‍ 11 ശതമാനമാണ് നേട്ടമുണ്ടായത്. ഏപ്രില്‍ 18ലെ വിലയായ 2,544 രൂപയില്‍നിന്നാണ് ഈ കുതിപ്പ്.
Also Read
പെട്രോകെമിക്കല്‍സ്, ഓയില്‍ ഗ്യാസ് പര്യവേഷണം, റീട്ടെയില്‍, ഡിജിറ്റല്‍ സേവനം, മീഡിയ തുടങ്ങിയമേഖലയില്‍ സാന്നിധ്യമുള്ള റിലയന്‍സ് രാജ്യത്തെതന്നെ വലിയ കമ്പനികളിലൊന്നാണ്.
Content Highlights: India's most valued firm Reliance crosses Rs 19 trillion in market cap
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..