Photo: Gettyimages
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മൂന്നേറ്റത്തെ തുടര്‍ന്ന് ആഗോള വിപണികളില്‍ അഞ്ചാം സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ. 3.31 ലക്ഷം കോടി ഡോളറാണ് ഇന്ത്യന്‍ വിപണിയൂടെ മൊത്തം മൂല്യം. ഈ വര്‍ഷം മാത്രം 33,000 കോടി ഡോളറിന്റെ മൂന്നേറ്റമാണ് രേഖപ്പെടുത്തിയത്.
രാജ്യത്തെ സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെട്ടതിനാല്‍ വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ തിരിച്ചെത്തിയത് മുന്നേറ്റത്തിന് കാരണമായി. മാര്‍ച്ച് 28 മുതല്‍ വിപണിയില്‍ റാലിയുടെ പ്രതീതിയാണ്. ഈ കാലയളവില്‍ സെന്‍സെക്‌സും നിഫ്റ്റിയും 10 ശതമാനമാണ് ഉയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 15 ശതമാനത്തോളം നേട്ടമുണ്ടാക്കി. രണ്ട് മാസത്തിനിടെ 52,000 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയിലിറക്കിയത്.
44.54 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള യുഎസിനാണ് ഒന്നാം സ്ഥാനം. 10.26 ലക്ഷം കോടി ഡോളറുമായി ചൈനയും 5.68 ലക്ഷം കോടിയുമായി ജപ്പാനും 5.14 ലക്ഷം കോടി ഡോളറുമായി ഹോങ്കോങും ഇന്ത്യയ്ക്കു മുന്നിലുണ്ട്. 3.24 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള ഫ്രാന്‍സ് ഇന്ത്യയ്ക്കു പിന്നിലായി ആറാം സ്ഥാനത്താണുള്ളത്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ സെന്‍സെക്‌സ് ഒരു ലക്ഷമെന്ന നാഴികക്കല്ല് പിന്നിടുമെന്ന വിദേശ ബ്രോക്കിങ് സ്ഥാപനമായ ജെഫറീസിന്റെ നിരീക്ഷണം ഈയിടെ വിപണിയില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്. ജെഫറീസിന്റെ വിലയിരുത്തലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ കാര്യമായ മുന്നേറ്റംതന്നെയുണ്ടായി. സെന്‍സെക്‌സ് എക്കാലത്തെയും ഉയരത്തിന്റെ അടുത്തെത്തി.
മെയ് 31ന് പ്രഖ്യാപിക്കാനിരിക്കുന്ന മാര്‍ച്ച് പാദത്തിലെ രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദന(ജിഡിപി)കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ വിപണിയില്‍ മുന്നേറ്റം തുടരുകതന്നെ ചെയ്യും.
Content Highlights: India reclaims 5th spot in global stock market


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..