ആകര്‍ഷണ കേന്ദ്രമായി ഇന്ത്യ: വിപണിയിലെ പ്രതിരോധശേഷി നിലനിര്‍ത്താനാകുമോ ?


വിനോദ് നായര്‍അടുത്ത 10 വര്‍ഷംവരെ ഇന്ത്യയുടെ വാല്യുവേഷന്‍സ് ഉയര്‍ന്ന നിലയില്‍ തുടരും. എത്രകൂടുതലായിരിക്കും എന്നത് ഇനിയും നിര്‍ണയിക്കപ്പെടാനിരിക്കുന്നതേയുള്ളു.

mkt analysis

Photo: Gettyimages

ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളുമായി രാജ്യത്തെ ഓഹരി വിപണിക്കു ബന്ധവുമില്ലൈന്ന് ചിന്തിക്കാമോ? പശ്ചാത്തലത്തില്‍ സംഭവിക്കുന്ന നല്ലതോ ചീത്തയോ ആയ കാര്യങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ലെന്ന് കരുതുന്നത് യാഥാര്‍ത്ഥ്യ ബോധത്തോടെയല്ല. വീഴ്ചയുടെയോ പുരോഗതിയുടെയോ ആഘാതം എത്രമാത്രമുണ്ട് എന്നതിനേയും മാറ്റംഉള്‍ക്കൊള്ളാനുള്ള സമ്പദ് വ്യവസ്ഥയുടെ കഴിവിനേയും ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.

MSCI സൂചികയിലെ പ്രധാന വിവരങ്ങള്‍

കുറിപ്പ്- ഇന്ത്യയെ ലോകത്തിന്റെ ഇതര ഭാഗങ്ങളുമായി തുലനം ചെയ്യുന്നതിന് MSCI സൂചിക വിവരങ്ങളാണ് ഉപയോഗിക്കുന്നത് (ഡോളര്‍ കണക്കില്‍)


ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും അഭ്യന്തര ഓഹരി വിപണിയിലെ പ്രകടനത്തേയും ലോകത്തിന്റെ ഇതര ഭാഗങ്ങളുടേതുമായി വേറിട്ടു കാണുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. വേറിട്ടു കാണുന്നത് അഭികാമ്യമായിത്തീരുന്നത് ഹ്രസ്വ കാലയളവില്‍ മാത്രമാണ്. ഒരു വര്‍ഷ നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേതില്‍ നിന്നു വേറിട്ടുതന്നെയാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ നില. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ഈനില തുടരുക പ്രായോഗികമായി അസാധ്യമാണ്.

അടിസ്ഥാനപരമായി കുഴപ്പത്തിലായ രാജ്യങ്ങളുമായി വേറിട്ടുനില്‍ക്കുന്നത് തുടര്‍ന്നേക്കാം. 2000 മാണ്ടിലെ വൈ.ടു.കെ, 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി, 2020 ലെ കോവിഡ് മഹാമാരി എന്നിവയെല്ലാം ഇന്ത്യയെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ ഇതര വികസ്വര സമ്പദ് വ്യവസ്ഥകളെയപേക്ഷിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശക്തമായ തിരിച്ചുവരവു നടത്താന്‍ ഇന്ത്യക്കു കഴിഞ്ഞു.

ലോകത്തിന്റെ ഇതര വിപണികളുമായി പൂര്‍ണമായ വിഛേദം ഒരിക്കലും സാധ്യമല്ല. കാരണം സമ്പദ്ഘടനയുടെ ആത്മ വിശ്വാസത്തെ അതു ബാധിക്കും. പണത്തിന്റെ ചിലവിനേയും ലഭ്യതയേയും റിസ്‌കെടുക്കാനുള്ള ശേഷിയേയും ബാധിക്കും.

ഗുണകരമായ ചില സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മറ്റ് രാജ്യങ്ങളിലെ വിപണിയുമായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നത്. ഒന്നാമതായി, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആഗോള ഓഹരി വിപണി കൂടുതല്‍ ദൃഢമായ അവസ്ഥയിലേക്കു തിരിച്ചുവരികയുണ്ടായി. മഹാമാരിയുടെ ഭീതിക്കുശേഷമുണ്ടായ പരിഷ്‌കരണ കാഴ്ചപ്പാടുമൂലം ഗുണമുണ്ടായ ഏക വന്‍ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്.

നിര്‍മ്മിത ഉല്‍പന്നങ്ങള്‍ക്ക് ചൈനയല്ലാതെയുള്ള രാജ്യങ്ങളെ ആശ്രയിക്കുന്ന ചൈന പ്‌ളസ് തന്ത്രത്തിലേക്ക് ലോകരാജ്യങ്ങള്‍ നീങ്ങിയിരുന്നു. ഉറച്ചതും പരിഷ്‌കരണോന്മുഖവുമായ സര്‍ക്കാര്‍ നയങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ റെക്കാര്‍ഡ് ലാഭമുണ്ടാക്കുകയും ചെയ്തു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയെ ലോകത്തിന്റെ നിര്‍മ്മാണ കേന്ദ്രമാക്കാന്‍ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ.

14 മേഖലകളിലായി വന്‍തോതിലുള്ള ഉല്‍പാദനത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്ന പിഎല്‍ഐ പദ്ധതി പ്രകാരമുള്ള യഥാര്‍ത്ഥ ഉല്‍പാദനം തുടങ്ങുന്നത് 2024-25 വര്‍ഷത്തിലായിരിക്കും. ഈ പദ്ധതിയിലേക്ക് കൂടുതല്‍ മേഖലകള്‍ ചേര്‍ക്കാനിരിക്കുന്നു. ഇപ്പോഴും ഭാവിയിലും വിദേശത്തു നിന്നു നേരിട്ടുള്ള നിക്ഷേപവും സ്വകാര്യ അഭ്യന്തര നിക്ഷേപവും ഇതു വര്‍ദ്ധിപ്പിക്കും. വര്‍ധിക്കുന്ന ഉപഭോഗം കാരണം അഭ്യന്തര ഡിമാന്റ് നിലനില്‍ക്കുകയും സ്വകാര്യ, സര്‍ക്കാര്‍ ചിലവഴിക്കലുകള്‍ വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍ മാന്ദ്യത്തിന്റെ ഭാഗമായ ആഗോള ചലനങ്ങള്‍ നമ്മെ ഏശുകയില്ല. ഇക്കാരണത്താലാണ് വിദേശ നിക്ഷേപകര്‍ ഇതര വികസ്വര വിപണികളേക്കാള്‍ 2022 ല്‍ ശക്തമായതിരിച്ചു വരവു നടത്തിയ ഇന്ത്യന്‍ വിപണിയെ കൂടുതല്‍ സുരക്ഷിതമായ ഇടമായി കാണുന്നത്.

ആത്യന്തിക വിശകലനത്തില്‍, ലോക സമ്പദ് വ്യവസ്ഥയിലെ ഏതു വേഗക്കുറവും ലോകമെങ്ങും പ്രതിഫലനം സൃഷ്ടിക്കും. ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ലോകത്തിന്റെ ആകര്‍ഷണ കേന്ദ്രമാണ്. അതിനാല്‍തന്നെ ലോകത്തിന്റെ പ്രതികൂല ചലനങ്ങള്‍ നമ്മെ താരതമ്യേന കുറച്ചേ ബാധിക്കൂ. പലിശചക്രം യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയെ ഇനിയും ബാധിച്ചു തുടങ്ങിയിട്ടില്ലാത്തതിനാല്‍ പണത്തിന്റെ ഒഴുക്കിനെ സ്പര്‍ശിച്ചിട്ടില്ല. ഈ പണം അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രതിരോധ ശേഷിയുള്ള വിപണിയായി ഇന്ത്യന്‍ ഓഹരി വിപണി മാറിക്കഴിഞ്ഞു. എങ്കിലും ഇപ്പോഴുള്ള കൂടിയ പലിശ നയങ്ങളും വര്‍ധിക്കുന്ന വിലക്കയറ്റവും ഭാവിയില്‍ ലോകസമ്പദ് വ്യവസ്ഥയെ ബാധിക്കാതിരിക്കില്ല. അതുകൊണ്ടു തന്നെ ശ്രദ്ധയോടെയിരിക്കുന്നതാണ് നല്ലത്.

വാല്യുവേഷന്റെ കാര്യം പരിശോധിക്കുമ്പോള്‍, വിപണി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാല്‍ നമ്മുടെ വിലകള്‍ കൂടിക്കൊണ്ടിരിക്കുക തന്നെയാണ്. കൂടുതല്‍ ശക്തമായ സമ്പദ് വ്യവസ്ഥ ആയതിനാല്‍ ഓഹരി വിലകള്‍ കൂടുന്നത് സ്വാഭാവികം. അടുത്ത 10 വര്‍ഷക്കാലം ഇന്ത്യയുടെ വാല്യുവേഷന്‍സ് ഉയര്‍ന്ന നിലയില്‍തന്നെ തുടരും. എത്ര കൂടുതലായിരിക്കും അതെന്നത് ഇനിയും നിര്‍ണയിക്കപ്പെടാനിരിക്കുന്നതേയുള്ളു. ഒരുവര്‍ഷം മുന്നോട്ടുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ പിഇ അനുപാതം 22 X ആണ്. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി പിഇ അനുപാതം 17 X ആകയാല്‍ ഏതാണ്ട് 30 ശതമാനം പ്രീമിയത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ ഇടപാടുകള്‍ നടക്കുന്നതെന്നു കാണാം.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: India as a center of attraction: Can the resilience of the market be maintained?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented