ബാങ്ക്, ഐടി ഓഹരികളില്‍ കുതിപ്പ്: സെന്‍സെക്‌സ് 659 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു


ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.30ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.60ശതമാനവും ഉയര്‍ന്നു. 

Photo: Gettyimages

മുംബൈ: ക്രൂഡ് ഓയില്‍ വിലയിടിവും സര്‍ക്കാര്‍ കടപ്പത്ര ആദായവും തുണച്ചതിനെതുടര്‍ന്ന് രാജ്യത്തെ സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി.

സെന്‍സെക്‌സ് 659 പോയന്റ് ഉയര്‍ന്ന് 59,688ലും നിഫ്റ്റി 174 പോയന്റ് നേട്ടത്തില്‍ 17,799ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ സ്വകാര്യ ബാങ്കുകളാണ് സെന്‍സെക്‌സിലെ കുതിപ്പിന് പിന്നില്‍.

ശ്രീ സിമെന്റ്, ബിപിസിഎല്‍, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ തുടങ്ങിയ ഓഹരികളും രണ്ടു മുതല്‍ അഞ്ചുശതമാനംവരെ നേട്ടമുണ്ടാക്കി.

Also Read
Market Analysis

വിദേശ നിക്ഷേപകർ വീണ്ടും: കുതിപ്പിനൊരുങ്ങി ...

ഹിന്‍ഡാല്‍കോ, എസ്ബിഐ ലൈഫ്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ ഒരുശതമാനത്തോളം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.30ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.60ശതമാനവും ഉയര്‍ന്നു.

Content Highlights: ICICI, Axis, HDFC Bank lift Sensex 659 pts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented