വിലക്കയറ്റ ഭീഷണി തുടരുമ്പോള്‍ വിപണിയില്‍ നിക്ഷേപിക്കേണ്ടത് എങ്ങനെ? 


വിനോദ് നായര്‍സേവന മേഖലകള്‍, മുഖ്യ ഉത്പന്നങ്ങള്‍, വിതരണ പ്രശ്നങ്ങളില്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നതാകും ഗുണകരം.

Photo:Gettyimages

മാന്ദ്യത്തിന് സമ്പദ് വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കുംമേല്‍ വിപരീത ബന്ധമാണുള്ളത്. വിലക്കയറ്റം വരുമാന വളര്‍ച്ച ഇരട്ടിയാക്കുമെന്നതിനാല്‍ ഹ്രസ്വ, ഇടക്കാല അടിസ്ഥാനത്തിലുള്ള മാന്ദ്യം വിപണിക്ക് അനുകൂലമാണ്. പക്ഷേ, തുടര്‍ച്ചയായ വിലക്കയറ്റം സമ്പദ് വ്യവസ്ഥയില്‍ അസന്തുലനമുണ്ടാക്കും. ഡിമാന്റ് നിലനിര്‍ത്താനുതകുംവിധം യഥാര്‍ത്ഥ വരുമാനം ഉണ്ടാവുകയുമില്ല. ഡിമാന്റിലും സപ്ളെയിലുമുള്ള അസന്തുലനമാണ് ഇപ്പോഴത്തെ കൂടിയ വിലക്കയറ്റത്തിനു കാരണം. പണമൊഴുക്കാകട്ടെ സമ്പദ് വ്യവസ്ഥയ്ക്കു താങ്ങാവുന്നതിലും കൂടുതലും. ഈ പ്രതിഭാസം അനിയന്ത്രിതമായ തോതിലുള്ള വിലക്കയറ്റത്തിലേക്കു നയിക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. യുഎസിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) 2022ല്‍ എട്ടു ശതമാനമാകുമെന്നും 2023ല്‍ നാലു ശതമാനമായി കുറയുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ രണ്ടു ശതമാനം എന്ന പ്രതീക്ഷക്കുപരിയാണിത്.

ഇന്ത്യയിലാകട്ടെ 2022 സെപ്തംബറിലെ ഉപോഭോക്തൃവില സൂചികയായ 7.4 ശതമാനം 2023 പകുതിയോടെ 5-6 ശതമാനത്തിലേക്കു താഴുമെന്നാണ് കരുതുന്നത്. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് ഇത് കൂടിയതോതാണ്. ഇന്ത്യയുടെ അവസ്ഥ മെച്ചമാണെങ്കിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ രൂക്ഷമായ വിലക്കയറ്റം രാജ്യത്തെ സമ്പദ് വ്യവസ്ഥയേയും ഓഹരി വിപണിയേയും തലോടാതെ കടന്നു പോവില്ല.

വിലക്കയറ്റത്തോടൊപ്പം വര്‍ധനവു രേഖപ്പെടുത്താത്ത സേവന മേഖലകള്‍, മുഖ്യ ഉത്പന്നങ്ങള്‍, വിതരണ പ്രശ്നങ്ങളില്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നതാകും ഗുണകരം. ഗുണ നിലവാരമുള്ള ഓഹരികള്‍ വാങ്ങാനാണ് ശ്രദ്ധിക്കേണ്ടത്. കാരണം വിലകൂടിയ ഓഹരികള്‍ക്ക് വിലക്കയറ്റ സമ്മര്‍ദത്തെയും കൂടിയ പലിശ ചക്രത്തേയും അതിജീവിച്ച് മികച്ച പ്രകടനം നടത്താന്‍ കഴിയില്ല.

നിക്ഷേപിക്കാവുന്ന മേഖലകള്‍:

വിവര സാങ്കേതിക വിദ്യ
വന്‍കിട ഐടി കമ്പനി ഓഹരികള്‍ക്ക് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. അസ്ഥിര വിപണിയിലും അവയ്ക്ക് നല്ല പ്രകടനം സാധ്യമായിട്ടുണ്ട്. രണ്ടാംപാദ ഫലങ്ങളില്‍ ഇരട്ട സംഖ്യയുള്ള വളര്‍ച്ചാ റിപ്പോര്‍ട്ടാണുള്ളത്. ക്ലൗഡ്, എഞ്ചിനീയറിംഗ് , ഡിജിറ്റല്‍ സംരംഭങ്ങള്‍ ഗുണകരമായ വളര്‍ച്ചയുണ്ടാക്കി. കോവിഡ് കാലത്തും അതുകഴിഞ്ഞും ഇടപാടുകാര്‍ ഡിജിറ്റല്‍, ക്ലൗഡ് പ്ലാറ്റ്ഫോമുകളിലേക്കു മാറിയത് ഈ മേഖലകള്‍ക്കു ഗുണംചെയ്തു. കഴിഞ്ഞ ഒരുവര്‍ഷത്തെ തിരുത്തലിനുശേഷം ഐടി മേഖലയിലെ ഓഹരികള്‍ ആകര്‍ഷകമായി വിപണനം നടത്തുന്നുണ്ട്.

ഫാര്‍മ
ഫാര്‍മ, ആരോഗ്യ സംരക്ഷണ മേഖലകളെ ചെലവു ചുരുക്കല്‍ ബാധിക്കുമെന്നു തോന്നുന്നില്ല. അസംസ്‌കൃത രാസവസ്തുക്കളുടേയും മറ്റും വിലവര്‍ധനയും കോവിഡാനന്തര കാലത്തെ ഡിമാന്റ് കുറവും കാരണം ഈ വ്യവസായത്തിലെ ഓഹരികള്‍ കഴിഞ്ഞ ഒരുവര്‍ഷമായി വില്‍പന സമ്മര്‍ദ്ദം നേരിട്ടിരുന്നു. ഇപ്പോള്‍ അസംസ്‌കൃത വിലകള്‍ കുറയുന്നതിനാല്‍ വരുംപാദങ്ങളില്‍ ലാഭം വര്‍ധിക്കും. യുഎസിലെ വിലയിടിവും മാന്ദ്യസമ്മര്‍ദവും കുറയുമെന്നാണ് പ്രതീക്ഷ. വികസിത രാജ്യങ്ങളില്‍ ആരോഗ്യപരിചരണ ഡിമാന്റ് വര്‍ധിക്കുകയും ഇന്ത്യന്‍ ഉതപന്നങ്ങള്‍ക്കു ലഭിക്കുന്ന സ്വീകാര്യതയും മൂലം ഫാര്‍മ മേഖലയിലെ ഓഹരികള്‍ കൂടിയ വിലകളില്‍ വില്‍പന നടത്തുമെന്നാണ് കരുതുന്നത്.

അതിവേഗ വില്‍പനയുള്ള ഉല്‍പന്നങ്ങള്‍
അവശ്യ വസ്തുക്കള്‍ ആയതിനാല്‍ അതിവേഗം വിറ്റുപോകുന്ന ഉപഭോഗ ഉല്‍പന്നങ്ങളെ (എഫ്എംസിജി) മാന്ദ്യ ഭീഷണി കാര്യമായി ബാധിച്ചിട്ടില്ല. കൂടിയ വിലനല്‍കി സാധനങ്ങള്‍ വാങ്ങുകതന്നെയാണ് ഉപയോക്താക്കള്‍. കാര്യമായ വിപണി പങ്കാളിത്തവും വിലനിര്‍ണയ ശേഷിയുമുള്ള ബിടുസി വിഭാഗം കമ്പനികളുടെ ലാഭത്തെ ചെറിയ തോതില്‍ ബാധിക്കുമെങ്കിലും ഇതിന്റെ ഭാരം ഉപഭോക്താക്കളുടെ തലയിലിടുകയാണ് ചെയ്യുന്നത്. വിപണിയില്‍ സുപരിചിതമായ ഈ കമ്പനികളുടെ ഓഹരികള്‍ക്ക് കാര്യമായ അസ്ഥിരത ഉണ്ടാവുകയോ അവരുടെ ലാഭവിഹിതത്തെ ബാധിക്കുകയോ ചെയ്തിട്ടില്ല. വിലക്കയറ്റ സമ്മര്‍ദം നേരിടുന്ന ഇക്കാലത്ത് ആശ്രയിക്കാവുന്നതാണ് ഇത്തരം കമ്പനി ഓഹരികള്‍. ഉത്സവകാലവും മിതമായ മഴക്കാലവും ഡിമാന്റ് വര്‍ധിപ്പിക്കും. സമീപ മാസങ്ങളില്‍ വിലകളിലുണ്ടായ വര്‍ധനവ് ലാഭത്തെ ബാധിക്കുകയും ഇത് 2023 സാമ്പത്തിക വര്‍ഷം മൂന്നാംപാദ ഫലങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യും. വിലകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഇത് അങ്ങനെതന്നെ തുടരാനാണിട. ഉണ്ടാകാനിടയുള്ള തിരുത്തലുകള്‍ ദീര്‍ഘകാല അവസരത്തിലേക്കാണ് നയിക്കുക.

ടെലികോം
നിരക്കുകളില്‍ വന്ന കുറവും വര്‍ധിച്ച നെറ്റ് വര്‍ക്ക് സൗകര്യങ്ങളും മൊബൈല്‍ നമ്പറുകള്‍ യഥേഷ്ടം പോര്‍ട്ടുചെയ്യാന്‍ സാധിക്കുന്നതും ഫോണ്‍വിലകളിലുണ്ടായ കുറവും ഡിജിറ്റല്‍ പണമിടപാടുകളിലുണ്ടായ വര്‍ധനവും ടെലികോം മേഖലയിലെ സാധ്യതകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചിരിക്കയാണ്. സ്പെക്ട്രം വിലകള്‍ കുറയുകയാണ്. പ്രതിവര്‍ഷ നിരക്കുകള്‍ ഒഴിവാക്കി സ്പെക്ട്രം കാലാവധി സര്‍ക്കാര്‍ 30 വര്‍ഷത്തേക്കു നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്. ലാഭത്തിനായി ഭാവിയില്‍ ശരാശരി യൂണിറ്റ് വരുമാനം വര്‍ധിപ്പിക്കുമെന്നു കരുതണം. പ്രീപെയ്ഡ് നിരക്കുകളില്‍ കഴിഞ്ഞ വര്‍ഷം 20-25 ശതമാനം വര്‍ധന വരുത്തിയിരുന്നു. ഭാവിയില്‍ 5 ജിയുടെ വരവോടെ സൃഷ്ടിക്കപ്പെടുന്ന അവസരങ്ങള്‍ മുതലെടുക്കാന്‍ ടെലികോം മേഖല സജ്ജമായിക്കഴിഞ്ഞു.

വിലക്കയറ്റം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവുംമികച്ച സ്ഥിതിയിലുള്ള വന്‍കിട ഓഹരികളായിരിക്കും ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെയുള്ള നിക്ഷേപത്തിന് ഉചിതം. ഇടത്തരം, ചെറുകിട ഓഹരികളെയപേക്ഷിച്ച് വരുമാനം കുറയാനുള്ള സാധ്യതകള്‍ തുലോം കുറവാണവയ്ക്ക്. ഐടി, ഫാര്‍മ, എഫ്എംസിജി, ടെലികോം, ഗ്യാസ്, സ്വകാര്യ ബാങ്കുകള്‍ എന്നീ മേഖലകളിലാണ് മികച്ച അവസരങ്ങള്‍ക്കു സാധ്യതയുള്ളത്. സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, ജല വൈദ്യുതി, ഹൈഡ്രജന്‍, ബാറ്ററി എന്നിവയില്‍ നിന്നുള്ള ഊര്‍ജ്ജം തുടങ്ങിയ ഹരിത സംരംഭങ്ങള്‍ക്ക് മുന്തിയ സാധ്യതയുണ്ട്. പ്രത്യേക രാസ പദാര്‍ഥങ്ങള്‍, നിര്‍മ്മാണമേഖല എന്നിവയും ഗുണകരമാണ്. വിലക്കയറ്റം ബാധിക്കാത്ത മേഖലകളില്‍ നിക്ഷേപിക്കുന്നതാണ് ഏറ്റവും പ്രയോജനകരം.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: How to invest in the market when the threat of inflation continues?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented