വിപണിയിലെ അനിശ്ചിതത്വവും ചാഞ്ചാട്ടവും ഇനിയും എത്രനാള്‍ ?


വിനോദ് നായര്‍സാമ്പത്തിക വളര്‍ച്ചയും വിലകളും സാധാരണ നിലയിലാകുന്നതോടെ വര്‍ഷാന്ത്യത്തില്‍ മാത്രമേ വിപണിയുടെ മനോഗതം അനുസരിച്ചുള്ള ചലനങ്ങള്‍ക്ക് സാധ്യതയുള്ളു.

Premium

Photo: Gettyimages

കേന്ദ്ര ബാങ്കിന്റെ കടുത്ത പലിശനയവും ഓഹരി വിപണിയുടെ ഉദാരമായ കാഴ്ചപ്പാടും തമ്മിലുള്ള വടംവലി മറുകുകയാണ്. പലിശ വര്‍ധനയുടെ കാര്യത്തില്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്ന വിപണിയുടെ നിലപാട് പണനയം രൂപീകരിക്കുന്നവരുടെ നിലപാടിനു വിരുദ്ധമാണ്. പലിശ നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചിരിക്കയാണെന്നാണ് വിപണി വിലയിരുത്തുന്നത്. 2018ല്‍ കോവിഡിനു മുന്‍പുള്ള മൂര്‍ധന്യാവസ്ഥയില്‍ നിന്ന് വളരെ ഉയരത്തിലാണിപ്പോള്‍ ബോണ്ട് യീല്‍ഡ്. മഹാമാരിയും യുദ്ധവും കാരണം നഷ്ടമായ സാമ്പത്തിക ക്ഷമത വീണ്ടെടുക്കുന്നതിന് ധനപരവും സാമ്പത്തികവുമായ പിന്തുണ ഇനിയും ആവശ്യമാണെന്നതാണ് വസ്തുത.

ഫെഡിന്റെ കര്‍ശന നയം
കഴിഞ്ഞ വര്‍ഷം തുടക്കം മുതല്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് പലിശ നിരക്കു വര്‍ധിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനകം 450 ബിപിഎസ് വര്‍ധിച്ച് 4.75 ശതമാനത്തിലെത്തി. ഈവര്‍ഷം ഡിസംബറോടെ നിരക്ക് 100 ബിപിഎസുകൂടി വര്‍ധിപ്പിച്ച് 5.75 ശതമാനമാക്കേണ്ടി വരുമെന്നാണ് ഫെഡ് പണനയ സമിതി അംഗങ്ങളുടെ നിലപാട്. ഈ നടപടി സമ്പദ് വ്യവസ്ഥയെ കടുത്ത മാന്ദ്യത്തിലേക്കു നയിക്കുമെന്ന് വിപണി കരുതുന്നു. ഈ വര്‍ഷം പലിശ നിരക്ക് 4.5 ശതമാനം മുതല്‍ 5 ശതമാനം വരെ മാത്രമേ വര്‍ധിപ്പിക്കൂ എന്നാണ് 2022 ന്റെ നാലാം പാദത്തില്‍ വിപണി കരുതിയത്. ശക്തമായി തുടരുന്ന വിലക്കയറ്റം കാരണം ഫെഡ് കര്‍ശന പലിശ നയം സ്വീകരിച്ചപ്പോള്‍ ഭാവിയിലെ പലിശ നിരക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറുകയും വിപണിയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു.

കോവിഡും യുദ്ധവും ചേര്‍ന്നു സൃഷ്ടിച്ച വിതരണ തടസങ്ങളും അനുബന്ധ സാഹചര്യവുമാണ് വിലക്കയറ്റത്തിലേയ്ക്കു നയിച്ചത്. ഘടനാപരമല്ലാത്തതിനാല്‍ വിതരണ ശൃംഖല മെച്ചപ്പെടുന്നതോടെ വിലക്കയറ്റം പഴയ അവസ്ഥയിലേക്കു തിരിച്ചെത്തുമെന്നാണ് വിപണിയുടെ വിശ്വാസം. ആഗോളതലത്തില്‍ ഉത്പന്ന വിലകള്‍ താഴാന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെയപേക്ഷിച്ച് പ്രകൃതി വാതക വില 42 ശതമാനവും അലുമിനിയം വില 32 ശതമാനവും ക്രൂഡോയില്‍ വില 26 ശതമാനവും ചെമ്പ് വില 10 ശതമാനവും ഇടിഞ്ഞിട്ടുണ്ട്. ചൈന സജീവമായതോടെയാണ് ഉരുക്കിന്റെ വില മുന്‍ വര്‍ഷത്തെയപേക്ഷിച്ച് ഏഴ് ശതമാനം കൂടിയത്. ഉത്പന്നങ്ങളുടെ പ്രധാന വിതരണ കേന്ദ്രമായ ചൈനയിലും സമ്പദ് വ്യവസ്ഥ വേഗക്കുറവ് നേരിടുമ്പോള്‍ വീണ്ടും തുറക്കപ്പെടുന്നത് ഭാവിയില്‍ വില വര്‍ധന തടയും. ആഗോളതലത്തില്‍ സമ്പദ് വ്യവസ്ഥ വേഗക്കുറവ് നേരിടുകയും മഹാമാരിക്കു ശേഷം പ്രവര്‍ത്തന ക്ഷമതയും തൊഴില്‍ സമൂഹവും പൂര്‍വ സ്ഥിതി സ്ഥിതി വീണ്ടെടുക്കാതിരിക്കുകയും ചെയ്യുന്നേടത്തോളം ഉദാരമായ സാമ്പത്തിക പദ്ധതികള്‍ ആവശ്യമാണെന്നാണ് ഓഹരി വിപണിയുടെ വിശ്വാസം.

താല്‍ക്കാലിക പ്രതിഭാസമല്ല
വിപണിയുടെ ഉദാര മനോഭാവത്തിനു വിരുദ്ധമായി കേന്ദ്ര ബാങ്കിന്റെ നയങ്ങള്‍ പ്രകടമായി മാറിയത് 2023ലാണ്. പണനയ സമിതി കരുതുന്നത് വിലക്കയറ്റം കൂടിയ നിലയില്‍ തുടരുമന്നും സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുമാണ്. വിലക്കയറ്റം കുറയ്ക്കുക എന്നതുമാത്രമായി ലക്ഷ്യം മാറി. ആദ്യമൊക്കെ കേന്ദ്ര ബാങ്ക് കരുതിയത് വിലക്കയറ്റം താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കു മടങ്ങുന്നതോടെ സമ്പദ് വ്യവസ്ഥ പെട്ടെന്ന് തിരിച്ചു വരവു നടത്തുമെന്നുമായിരുന്നു. എന്നാല്‍ ദീര്‍ഘകാലമായി വിലക്കയറ്റം മാറ്റമില്ലാതെ തുടര്‍ന്നതോടെ ഈ കാഴ്ചപ്പാട് മാറി. റഷ്യ-യുക്രെയിന്‍ യുദ്ധം തുടങ്ങിയതോടെയാണ് വിലക്കയറ്റം മാറ്റമില്ലാതെ തുടരാന്‍ തുടങ്ങിയത്.

തുടക്കത്തിലെ തെറ്റായ നിഗമനം കേന്ദ്ര ബാങ്കിനെ കര്‍ശനമായ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചു. വിലക്കയറ്റം ദീര്‍ഘകാല ലക്ഷ്യമായ രണ്ടു ശതമാനത്തിനു മുകളില്‍ തന്നെതുടരും എന്ന സ്ഥിതി സംജാതമായതോടെ പലിശ നിരക്ക് കൂടിയ തോതില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ആഗോള രാഷ്ട്രീയ പ്രശ്നങ്ങള്‍ ഊര്‍ജ പ്രതിസന്ധി രൂക്ഷമാക്കുകയും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതാവുകയും ചെയ്തതോടെ വില നിലവാരം കൂടിയ നിലയില്‍ തുടരുമെന്നായി. പ്രവര്‍ത്തനശേഷി പൂര്‍ണമായി വിനിയോഗിക്കാന്‍ കഴിയാത്തതും തൊഴിലാളികളുടെ കൂലി വര്‍ധനവും വിലക്കയറ്റം തുടരുമെന്നുറപ്പാക്കി.

ഈ വടം വലി ദീര്‍ഘനാളായി തുടരുകയാണ് എന്നതാണ് നിക്ഷേപകനെ ആശങ്കയിലാക്കുന്ന പ്രശ്നം. 2022, 23 വര്‍ഷങ്ങളില്‍ ഇതിന്റെ ഗതി നിര്‍ണയിക്കുന്ന കാര്യത്തില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന് മേല്‍ക്കൈയുണ്ട്. പണനയം കര്‍ശനമായതോടെ പിന്തുടരാന്‍ വിപണി പ്രേരിപ്പിക്കപ്പെടുകയായിരുന്നു. ഇത് ഓഹരി വിപണിയെ ബാധിച്ചു.

കാത്തിരിപ്പ് തുടരേണ്ടിവരും
സാമ്പത്തിക വളര്‍ച്ചയും വിലകളും സാധാരണ നിലയിലാകുന്നതോടെ വര്‍ഷാന്ത്യത്തില്‍ മാത്രമേ വിപണിയുടെ മനോഗതം അനുസരിച്ചുള്ള ചലനങ്ങള്‍ക്ക് സാധ്യതയുള്ളു. കൂടിയ പലിശ നിരക്കു ചക്രത്തില്‍ ആരും സുരക്ഷിതരല്ല. പലിശ നിരക്ക് വര്‍ധന സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടില്ലെങ്കിലും വൈകാതെ വിലക്കയറ്റ സൂചികയിലും സമ്പദ്ഘടനയിലും അത് പ്രതിഫലിക്കും. യുഎസിന്റെ ഉപഭോക്തൃ വില സൂചിക ജനുവരിയിലെ 6.4 ശതമാനത്തില്‍ നിന്ന് 2023 നാലാം പാദത്തടെ 3.2 ശതമാനമായി കുറയും. ഇത് ഓഹരി വിപണിക്കു ഗുണകരമായിരിക്കും. 2024ല്‍ പലിശ നിരക്ക് താഴോട്ടു കൊണ്ടുവരാന്‍ ഇതിലൂടെ കഴിയും. അതുവരെ ചാഞ്ചാട്ടവും അനിശ്ചിതത്വവും നിക്ഷേപകര്‍ പ്രതീക്ഷയോടെ നേരിടേണ്ടി വരും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: How much longer market uncertainty and volatility

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented