വിപണിയെ നയിക്കുക വിലകളും പ്രവണതകളും: നിക്ഷേപിക്കുംമുമ്പ് ഗൃഹപാഠം അനിവാര്യം


വിനോദ് നായര്‍

3 min read
Read later
Print
Share

ഓഹരികളുടെ ശക്തി ദൗര്‍ബ്ബല്യങ്ങള്‍ തിരിച്ചറിയുന്നതിനും വിപണിയുടെ ഗതിവിഗതികളറിയുന്നതിനും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ ഗുണം ചെയ്യും. നിക്ഷേപിക്കുമ്പോള്‍ ദീര്‍ഘകാല കാഴ്ചപ്പാടോടെ ഓഹരികളുടെ ഗുണനിലവാരം വിലയിരുത്തുക. കമ്പനികളുടെ സേവനവും നടത്തിപ്പുകാരുടെ യോഗ്യതയും വ്യവസായത്തിന്റെ ശക്തിയും മനസിലാക്കുക.

Photo:Gettyimages

ഹരികളെ വന്‍കിട, ഇടത്തരം, ചെറുകിട എന്നിങ്ങനയൊണ് തരംതിരിച്ചിട്ടുള്ളത്. സാധാരണയായി മൂന്നു വിഭാഗങ്ങളും ഒരേസമയം നീങ്ങുന്നുണ്ടെങ്കിലും പണത്തിന്റെ ലഭ്യത, ധനചക്രം, ഓഹരികള്‍, മേഖലകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ചലനങ്ങള്‍ വ്യത്യസ്തമായിരിക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയുടെ മങ്ങിയ പ്രകടനം കാരണം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് ചെറുകിട ഓഹരികള്‍ക്കാണ്. ചെറുകിട നിക്ഷേപകരുടെ സമ്പത്ത് നശിക്കുന്ന സാഹചര്യമാണ് നിലനിന്നത്. നിഫ്റ്റി 500 സൂചികയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ചെറുകിട ഓഹരികളുടെ അലങ്കോലമായ പ്രകടനത്തിന്റെ ചിത്രം ലഭിക്കും. നിഫ്റ്റി 500 സൂചികയില്‍ 178 ചെറുകിട ഓഹരികളാണുള്ളത്. 10,000 കോടി രൂപയില്‍ താഴെയാണ് ഇവയുടെ വിപണി മൂല്യം. 52 ആഴ്ചയിലെ ഉയരത്തില്‍ നിന്ന് 30 ശതമാനം താഴെയായിരുന്നു അവയുടെ പ്രകടനം. ഇതില്‍ -80 മുതല്‍ -3 ശതമാനം വരെയുള്ളവയും ഉള്‍പ്പെടും. 200 ദിവസ ശരാശരി പരിശോധിക്കുമ്പോള്‍ മൂന്നില്‍ രണ്ട് ഓഹരികളും -13 ശതമാനം താഴെയായിരുന്നു എന്നു കാണാം.

ഏറ്റവും മോശമായ സാഹചര്യം പിന്നിട്ടുവെന്ന പ്രവചനം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. ചെറുകിട ഓഹരികളുടെ വിലകളില്‍ കാര്യമായ തിരുത്തലുകള്‍ ഉണ്ടായി എന്നത് കണക്കുകളില്‍ വ്യക്തമാണ്. അടിസ്ഥാന വസ്തുതകള്‍ പരിഗണിക്കുമ്പോള്‍, വിലകളില്‍ ഇനി കാര്യമായ ഇടിവുണ്ടാകാനിടയില്ല എന്നുകാണാം. നിഫ്റ്റി സ്‌മോള്‍ ക്യാപ് 100 സൂചികയില്‍ ഒരു വര്‍ഷം മുന്നോട്ടുുള്ള വാല്യുവേഷന്‍ 35 ശതമാനം ഇടിഞ്ഞു. ഇത് 24.2 X എന്ന പരമാവധിയില്‍ നിന്ന് 15.9 X ആയി താഴ്ന്ന് 10 വര്‍ഷ ശരാശരിയായ 14.4 X നടുത്തായി ട്രേഡിംഗ് നടത്തിക്കൊണ്ടിരിക്കയാണ്. വിപണിയില്‍ ഇനിയും പതനമുണ്ടായാല്‍ കനത്ത ഡിസ്‌കൗണ്ടുകളില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ ശക്തരായ സ്ഥാപനങ്ങള്‍ മുന്നോട്ടു വരാനിടയുണ്ട്. മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പ്രതിമാസ എസ്ഐപി പ്രവാഹം റെക്കാര്‍ഡുയരത്തിലാണ്.

പ്രോത്സാഹനജനകമായ അടിസ്ഥാന വസ്തുതകള്‍ കണക്കിലെടുക്കാതിരുന്നാലും പ്രധാന സൂചിക ഇപ്പോഴും 18.3 X എന്ന കൂടിയ വാല്യുവേഷനില്‍ തുടരുന്നതിനാല്‍ ഹ്രസ്വകാലയളവില്‍ സംശയമുണര്‍ത്തുന്നുണ്ട്. ദിര്‍ഘകാല ശരാശരിയായ 17 X നേക്കാള്‍ കൂടുതലാണിത്. വരുമാന വളര്‍ച്ച കുറഞ്ഞു വരുന്നതിനാലും കനത്ത ഡിസ്‌കൗണ്ടുകളാല്‍ വിദേശ ഓഹരി വിപണികള്‍ കൂടുതല്‍ ആകര്‍ഷകമായിത്തീര്‍ന്നതിനാലും 2023ലും ഇന്ത്യയ്ക്ക് ശക്തമായ പ്രകടനം സാധ്യമാകില്ല എന്നാണ് വിലയിരുത്തുന്നത്. വാല്യുവേഷനില്‍ പുരോഗതി അസാധ്യമാക്കുംവിധം ഇന്ത്യയില്‍ കൂടിയ പലിശ നിരക്കു തുടരാനാണിട. അസ്ഥിരതയുടെ ഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിക്കു പറ്റിയ ചെറുകിട ഓഹരികളുടെ പ്രകടനത്തെ ഈ ഘടകങ്ങള്‍ ബാധിക്കുക തന്നെ ചെയ്യും. ഇടത്തരം ഓഹരികളും ദീര്‍ഘകാല ശരാശരിയേക്കാള്‍ മുകളില്‍ 25 X ലാണ് ട്രേഡിംഗ് നടത്തുന്നത്. ചെറുകിട ഓഹരികള്‍ മുതല്‍ വന്‍കിട ഓഹരികള്‍ വരെയുള്ള ഡിസ്‌കൗണ്ട് 10 വര്‍ഷ ശരാശരിയായ -17 ശതമാനത്തെ അപേക്ഷിച്ച് -13 ശതമാനം എന്ന നിലയില്‍ സന്തുലിതമാണ്.

ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ ഓഹരി വിപണിയുടെ ശക്തി വിസ്മരിക്കാനാവില്ല. ഏറ്റവും കൂടിയ വാല്യുവേഷനായ 24 X ല്‍ അത് ട്രേഡിംഗ് നടത്തിയിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തെ വിപണി ഊര്‍ജസ്വലമാണ്. നിശ്ചിത ശതമാനം തിരുത്തലുകള്‍ വന്നുകഴിഞ്ഞു. ഇപ്പോള്‍ അജ്ഞാതമായ വിദേശ, അഭ്യന്തര ഘടകങ്ങളായിരിക്കും കനത്ത തോതിലുള്ള തിരുത്തല്‍ ആവശ്യമുണ്ടോ ഇല്ലയോ എന്നു നിര്‍ണയിക്കുക. ഓഹരി വിലകള്‍ കുത്തനെ കൂടുമെന്നു കരുതാന്‍ വയ്യ. എന്നാല്‍ ഓഹരി വിലകളുടെ അതിവേഗ വീഴ്ച കണക്കിലെടുക്കുമ്പോള്‍ ഇടക്കാലടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ചയ്ക്കൊപ്പം വളരാന്‍ സാധ്യതയുണ്ട്.

വിലകളുടേയും പ്രവണതകളുടേയും അടിസ്ഥാനത്തിലാണ് ഓഹരി വിപണി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. തെരുവിലെ ആര്‍ത്തിയും ഭയവുമാണ് അതിനെ നിര്‍ണയിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി, ചെറുകിട ഓഹരികളുടെ പ്രകടനം ഭയത്തിന്റെ നിഴലിലായിരുന്നു. കമ്പനികള്‍, വ്യവസായം, സമ്പദ് വ്യവസ്ഥ എന്നിവ സംബന്ധിച്ച അടിസ്ഥാന വസ്തുതകള്‍ ഓഹരി വിലകളെ ബാധിക്കുക തന്നെ ചെയ്യും. ബുള്‍ വിപണിയില്‍ ഗുണപരമായ കാര്യങ്ങള്‍ ശരാശരിയിലും കൂടിയ അനുകൂല ഘടകമായിത്തീരും. നേരെ തിരിച്ചും.

വിശാല വിപണിയുടെ ശക്തി ചെറുകിട ഓഹരികളുടെ പ്രകടനത്തെ സംബന്ധിച്ചേടത്തോളം നിര്‍ണായകമാണ് എന്നാണ് മനസിലാക്കേണ്ടത്. എന്നാല്‍ മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വാങ്ങല്‍, ഡിസ്‌കൗണ്ട് വാല്യുവേഷന്‍ തുടങ്ങിയവ ചെറുകിട ഓഹരികളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ എസ്ഐപി മാതൃകയില്‍ ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്നത് ബുദ്ധിപരമാണ്. നേരിട്ടു നിക്ഷേപിക്കുന്നതില്‍ വ്യാപൃതനാണെങ്കില്‍, ലാഭമുണ്ടാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ കഴിവ് ഓഹരികളുടെ തെരഞ്ഞെടുപ്പിലാണെന്നോര്‍ക്കണം.

ഓഹരികളുടെ ശക്തി ദൗര്‍ബ്ബല്യങ്ങള്‍ തിരിച്ചറിയുന്നതിനും വിപണിയുടെ ഗതിവിഗതികളറിയുന്നതിനും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും ഗുണം ചെയ്യും. കമ്പനികളുടെ അടിസ്ഥാന സാമ്പത്തിക സ്ഥിതിയും ട്രെന്‍ഡുകളുടെ അപഗ്രഥനവും സാമ്പത്തിക അപഗ്രഥന വേദികളിലൂടെ നിക്ഷേപകന്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഗതിവിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. നിക്ഷേപിക്കുമ്പോള്‍ ദീര്‍ഘകാല കാഴ്ചപ്പാടോടെ ഓഹരികളുടെ ഗുണനിലവാരം വിലയിരുത്തണം. കമ്പനികളുടെ സേവനവും നടത്തിപ്പുകാരുടെ യോഗ്യതയും വ്യവസായത്തിന്റെ ശക്തിയും മനസിലാക്കുക പ്രധാനമാണ്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Homework is essential before investing.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mathrubhumi

1 min

ഓഹരിവിപണിയിൽനിന്ന് പിൻമാറാനുള്ള വേദാന്തയുടെ നീക്കം പാളി

Oct 13, 2020


stock market
Premium

2 min

വിപണിയിലെ കുതിപ്പ്: നിക്ഷേപം തുടരാം, പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കാം

Sep 18, 2023


sensex

1 min

സൂചികകളില്‍ നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,900ന് താഴെ

Feb 15, 2023


Most Commented