മുംബൈ: രാജ്യത്തെ പ്രമുഖ ഭവനവായ്പ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ വിപണിമൂല്യം അഞ്ചു ലക്ഷംകോടി രൂപ മറികടന്നു.
ഓഹരി വില എക്കാലത്തെയും ഉയരമായ 2,808 രൂപയിലെത്തിയതോടെയാണ് ഈനേട്ടം കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്കിനേക്കാള്‍ 1.5ശതമാനമാണ് വെള്ളിയാഴ്ച വില ഉയര്‍ന്നത്. ഇതോടെ വിപണിമൂല്യം 5.03 ലക്ഷം കോടിയായി. മാര്‍ച്ചിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് 90ശതമാനത്തിലേറെയാണ് ഓഹരി വിലയിലുണ്ടായനേട്ടം.
ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആറാമത്തെ കമ്പനിയായാണ് എച്ച്ഡിഎഫ്‌സി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
13.2 ലക്ഷം കോടി വിപണിമൂല്യമുള്ള റിലയന്‍സാണ് മുന്നില്‍. 12.05ലക്ഷം കോടിയുമായി ടിസിഎസിനാണ് രണ്ടാം സ്ഥാനം. എച്ച്ഡിഎഫ്‌സി ബാങ്കിന്റേ മൂല്യം 8.75 കോടി രൂപയുമാണ്.
HDFC Ltd hits Rs5 trillion in market cap