കോള്‍ ഇന്ത്യ ലാഭവീതം: സര്‍ക്കാരിന് ലഭിച്ചത് 6,138 കോടി


ഓഹരിയൊന്നിന് 15 രൂപ വീതമാണ് ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചത്. 

ഇന്ത്യയിലെ ഒരു കൽക്കരി ഖനിയിൽ നിന്നുള്ള കാഴ്ച (ഫയൽ ചിത്രം) | ചിത്രം: AFP

പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയില്‍നിന്ന് ലാഭവീതമായി സര്‍ക്കാരിന് 6,113 കോടി രൂപ ലഭിച്ചു. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റുമെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെയാണ് ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്.

2022-23 സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവീതമാണ് ഓഹരി ഉടമകള്‍ക്ക് കമ്പനി കൈമാറിയത്. 150 ശതമാനമായിരുന്നു ഡിവിഡന്റ്. ഓഹരിയൊന്നിന് 15 രൂപ വീതമാണ് കൈമാറുക. അതായത് റെക്കോഡ് തിയതിയായ നവംബര്‍ 16ന് കോള്‍ ഇന്ത്യയുടെ 100 ഓഹരികള്‍ കൈവശമുണ്ടായിരുന്നവര്‍ക്ക് 1,500 രൂപ ലഭിക്കും.

Also Read

40-ാംവയസ്സിൽ വിരമിക്കാൻ 1.30 കോടി: എത്ര ...

Premium

ബെൻസിന്റെ എതിരാളി ഔഡിയല്ല; എസ്.ഐ.പി

പൊതുമേഖലയിലെ മഹാരത്‌ന വിഭാഗത്തില്‍പ്പെട്ട കോള്‍ ഇന്ത്യ വര്‍ഷംതോറും മികച്ച ലാഭവീതം നല്‍കുന്ന കമ്പനികളിലൊന്നാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ഒമ്പത് ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. മുന്‍ സാമ്പത്തികവര്‍ഷം ഓഹരിയൊന്നിന് 17 രൂപയാണ് നല്‍കിയത്. 230 രൂപ നിലവാരത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്.

Content Highlights: Govt received ₹6,138 cr from Coal India as dividend tranches


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented