ആഗോള വെല്ലുവിളികള്‍ തുടര്‍ന്നേക്കാം; ഹ്രസ്വകാല മുന്നേറ്റത്തിന് സാധ്യത


വിനോദ് നായര്‍

3 min read
Read later
Print
Share

ലാഭത്തിന്റെ കാഴ്ചപ്പാടില്‍ മുകളിലേക്കും താഴേക്കുമുള്ള യാത്ര 50ഃ50 അനുപാതത്തിലായിരിക്കും. വരുമാന വളര്‍ച്ച മുകളിലേക്കു പോവുകയില്ല, എന്നാല്‍ ലാഭം വര്‍ധിക്കും. ഹ്രസ്വകാല നേട്ടങ്ങള്‍ക്കിത് സഹായകരമാകും.

Photo: Gettyimages

ഗോള സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവെച്ചു. നാലാം പാദത്തില്‍ ജിഡിപി വളര്‍ച്ച പ്രതീക്ഷകള്‍ മറികടന്ന് 6.1 ശതമാനമായി. 5 ശതമാനം എന്നതായിരുന്നു സമവായം. 2023 സാമ്പത്തിക വര്‍ഷത്തെ ജിഡിപി 7.2 ശതമാനമായി ഉയര്‍ന്നതോടെ 2024 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ വേഗക്കുറവുണ്ടാകുമെന്ന നിഗമനം അസ്ഥാനത്താവുകയാണ്. വളര്‍ച്ച വൈകാതെ തന്നെ 7 ശതമാനം എന്ന മാന്ത്രിക നിരക്കിലെത്തും. റിസര്‍വ് ബാങ്കിന്റെ ഏപ്രില്‍ മാസം നടന്ന നയ സമിതി യോഗത്തില്‍ തന്നെ വളര്‍ച്ചാ പ്രതീക്ഷ 6.4 ശതമാനത്തില്‍ നിന്നും 6.5 ശതമാനത്തിലേക്കുയര്‍ത്തി കുതിപ്പിന്റെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഈ പ്രതീക്ഷ വെല്ലുവിളി തന്നെയാണ്. 2023 നടപ്പ് വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കൂടിയ പലിശ നിരക്കും വിലക്കയറ്റവും കാരണം ആഗോള സമ്പദ് വ്യവസ്ഥ വളരെ മോശമായ ഘട്ടത്തിലേക്കു നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. മുന്‍വര്‍ഷത്തെയപേക്ഷിച്ച് യുഎസിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് -0.5 ,-0.4 എന്ന ക്രമത്തില്‍ കുറയുമെന്നാണ് വിലയിരുത്തല്‍. 2023 ന്റെ മൂന്നും നാലും പാദങ്ങളില്‍ യൂറോ മേഖലയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 0.2 ശതമാനം വീതം ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.

ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ഇടര്‍ച്ച ഇന്ത്യയേയും ബാധിക്കുമെന്ന് ന്യായമായും കരുതണം. നിര്‍വഹണ ചെലവുകളിലുണ്ടായ കുറവ് സ്വകാര്യ മേഖലയിലെ ഉപഭോഗം, സേവനം, കയറ്റുമതി, നിര്‍മ്മാണ മേഖലകളില്‍ മുന്നേറ്റം സൃഷ്ടിച്ചു. ഇതുകാരണം 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഈ പ്രശ്നം മറി കടക്കാന്‍ അഭ്യന്തര സമ്പദ് വ്യസ്ഥയ്ക്കു കഴിഞ്ഞിരുന്നു. ഈ ചലനങ്ങള്‍ 2023 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ കോര്‍പറേറ്റ് ലാഭത്തിന് ഗുണം ചെയ്തു. ആദ്യഫലങ്ങള്‍ പ്രതീക്ഷിച്ചതിലും താഴെപ്പോയതിനാല്‍ നാലാം പാദ ഫലങ്ങള്‍ പൂര്‍ണമാവുമ്പോള്‍ പിന്നോട്ടടി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ധനകാര്യ മേഖലയുടെ സഹായത്തോടെ ഫലങ്ങള്‍ അനുകൂലമായി നീങ്ങി. നിഫ്റ്റി 50 സൂചിക ലാഭവളര്‍ച്ചയില്‍ മുന്‍വര്‍ഷത്തെയപേക്ഷിച്ച് 10 ശതമാനം നേട്ടമാണ് കാണിക്കുന്നതെങ്കിലും യഥാര്‍ത്ഥ കണക്കുകള്‍ 16 ശതമാനം എന്ന മുന്തിയ തോതിലുള്ള വളര്‍ച്ചയാണ് പ്രകടിപ്പിക്കുന്നത്.

ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും വാഹന, ലോഹ മേഖലകളുമാണ് ഈ നേട്ടത്തിനു കാരണം. ടെലികോം, എഫ്എംസിജി, അടിസ്ഥാന വികസന മേഖലകളിലും നേരിയ വളര്‍ച്ചയുണ്ടായി. സൂചികയിലെ 58 ശതമാനത്തോളം സ്ഥാപനങ്ങള്‍ ഗുണപരമായി മുന്നേറി. പ്രതീക്ഷയിലും കുറഞ്ഞ വളര്‍ച്ച രേഖപ്പെടുത്തിയ 42 ശതമാനം സ്ഥാപനങ്ങളില്‍ ഐടി, കെമിക്കല്‍, സിമെന്റ്, മേഖലയിലുള്ളവയാണ് ഏറെയും. ഫാര്‍മ, ഊര്‍ജ്ജ മേഖലകള്‍ പിന്നാലെ വരുന്നു.

2023 സാമ്പത്തിക വര്‍ഷത്തെ 25 ശതമാനം വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിഫ്റ്റി 50 സൂചികയുടെ വരുമാന വളര്‍ച്ച 12 ശതമാനം മാത്രമാണ്. നിര്‍വഹണ ചെലവുകളിലെ കനത്ത തോതിലുള്ള കുറവില്‍ മാറ്റമുണ്ടായതുകൊണ്ടു കൂടിയാണ് ഇങ്ങനെ സംഭവിച്ചത്. പ്രാദേശിക ഡിമാന്റ് കാരണം അളവില്‍ ഉറച്ച വളര്‍ച്ച ഉണ്ടായി. എന്നാല്‍ ബാഹ്യ ശക്തികളുടെ ഗതിവേഗം കുറയുകയാണ്. ആഗോള ഡിമാന്റ് കുറയുന്നത് തുടരുകയാണെങ്കില്‍ 2024 സാമ്പത്തിക വര്‍ഷത്തെ വരുമാന വളര്‍ച്ചയെ അതു ബാധിക്കും.

നിഫ്റ്റി 500 സൂചികയുടെ കാര്യമെടുത്താല്‍ വരുമാന വളര്‍ച്ച 10 ശതമാനം മാത്രമാണ്. വിജയകരവും നിരാശപ്പെടുത്തുന്നതുമായ ഫലങ്ങളുടെ മിശ്രണമാണ് ഇത് സൂചിപ്പിക്കുന്നത്. എങ്കിലും ചെറുകിട നിക്ഷേപകരില്‍ നിന്നുള്ള പണമൊഴുക്കുമൂലം ഇടത്തരം, ചെറുകിട ഓഹരി വിലകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 2022 ഡിസമ്പര്‍ മുതല്‍ 2023 മാര്‍ച്ചുവരെ ചെറുകിട നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റിരുന്നു. തുടര്‍ന്നുണ്ടായ വീണ്ടെടുപ്പിനു കാരണം ആകര്‍ഷകമായ വിലകളും വാല്യുവേഷനുമാണ്.

പ്രാദേശിക ഡിമാന്റ് പ്രതീക്ഷകളെ മറികടന്നിരിക്കുന്നു. വിലകളിലുണ്ടായ കുറവും 2000 രൂപ നോട്ടിന്റെ തിരോധാനവും എല്‍നിനോ ആശങ്കകള്‍ക്കിടെ നല്ല മഴയും ലഭ്യമായാല്‍ ഈ ട്രെന്റ് തുടരുമെന്നാണ് കരുതപ്പെടുന്നത്. പ്രവര്‍ത്തന ചെലവ് കുറയുന്നതിനാല്‍ ലാഭം മെച്ചപ്പെടുകയും ചെയ്യും. മൊത്തത്തില്‍ കാര്യങ്ങള്‍ ഭദ്രമാണെന്നു തോന്നുന്നുണ്ടെങ്കിലും വാല്യുവേഷന്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ മുകളില്‍ നില്‍ക്കുകയും ആഗോള വിപണിയുടെ സ്ഥിതി ആശങ്കാജനകമായി തുടരുകയും ചെയ്യുന്നതിനാല്‍ ഓഹരി തിരിച്ചുള്ള അപഗ്രഥനം പ്രാധാന്യമര്‍ഹിക്കുന്നു. ദീര്‍ഘകാല ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറുകിട ഓഹരികള്‍ കുറഞ്ഞ നിരക്കില്‍ ട്രേഡിംഗ് നടത്തുന്നതിനാല്‍ ആകര്‍ഷകമായ അവസരമാണ് അവ നല്‍കുന്നത്.

ലാഭത്തിന്റെ കാഴ്ചപ്പാടില്‍ മുകളിലേക്കും താഴേക്കുമുള്ള യാത്ര 50ഃ50 എന്ന അനുപാതത്തിലായിരിക്കും. വരുമാന വളര്‍ച്ച മുകളിലേക്കു പോവുകയില്ല, എന്നാല്‍ ലാഭം വര്‍ധിക്കും. ഹ്രസ്വകാല നേട്ടങ്ങള്‍ക്കിത് സഹായകരമാകും. അഭ്യന്തര ഡിമാന്റ് നിലനില്‍ക്കുകയും വ്യാവസായിക പരിഷ്‌കരണങ്ങള്‍ നടപ്പാവുകയും ഉത്പന്ന വിലകള്‍ കുറയുകയും ചെയ്യുന്നത് വിദേശ സ്ഥാപന നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം മുന്നോട്ടുതന്നെ പോവുകയാണ്. അനുകൂലമായ അഭ്യന്തര സാഹചര്യങ്ങളുടെ പിന്തുണയോടെയുള്ള പ്രയാണത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ആഗോള വെല്ലുവിളികളെ നേരിടാന്‍ കൂടുതല്‍ തയാറെടുപ്പു നടത്തേണ്ടി വരും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Global challenges may continue; Potential for short-term upside

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Stock market
Premium

3 min

ഇനിയും കുതിക്കാന്‍ ഇടത്തരം ചെറുകിട ഓഹരികള്‍

Sep 22, 2023


stock market
Premium

2 min

വിപണിയിലെ കുതിപ്പ്: നിക്ഷേപം തുടരാം, പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കാം

Sep 18, 2023


mathrubhumi

1 min

ഓഹരിവിപണിയിൽനിന്ന് പിൻമാറാനുള്ള വേദാന്തയുടെ നീക്കം പാളി

Oct 13, 2020


Most Commented