കൊച്ചി: ഓഹരി വിപണി അവശ്യ സര്‍വീസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനാല്‍ ലോക്ഡൗണ്‍ കാലത്തും ജിയോജിത് ഓഫീസ് പ്രവര്‍ത്തിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 21 ദിവസം നീണ്ടു നില്‍ക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. സ്റ്റോക് എക്‌സ്‌ചേഞ്ചുകളും ബ്രോക്കര്‍മാരും അവശ്യ സര്‍വീസിന്റെ കീഴില്‍ വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നിക്ഷേപകരുടെ സൗകര്യം പരിഗണിച്ച് പരിമിതമായ ജീവനക്കാരുമായി ജിയോജിത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് എം ഡി, സി ജെ ജോര്‍ജ്ജ് അറിയിച്ചു.
'' ഏവര്‍ക്കും പ്രയാസകരമായ ഘട്ടമാണിത്. നിക്ഷേപകരടേയും ജീവനക്കാരുടേയും ആരോഗ്യവും സുരക്ഷിതത്വവും മുഖ്യ പരിഗണനയാണ്. എന്നാല്‍ സ്റ്റോക് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടരുന്നതിനാല്‍ നിക്ഷേപകര്‍ക്ക് എല്ലാ സേവനവും നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാ ബദ്ധരുമാണ്. ഓഹരി വിപണിയില്‍ സെബി പ്രസിദ്ധീകരിച്ച പട്ടികയിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇളവു ലഭിക്കുന്നതുകൊണ്ട് ഇടപാടുകാര്‍ക്ക് സേവനത്തിന് പ്രയാസം അനുഭവപ്പെടുകയില്ല '' അദ്ദേഹം അറിയിച്ചു.
ജിയോജിത് ജീവനക്കാരിലധികവും വീടുകളില്‍ പ്രവര്‍ത്തന നിരതരാണ്. നിക്ഷേപകര്‍ക്ക് അതത് ബ്രാഞ്ചു നമ്പറുകളില്‍ ബന്ധപ്പെട്ട് ഫോണിലൂടെയോ ഡിജിറ്റലായോ പണം കൈമാറാന്‍ കഴിയും. അത്യാവശ്യം ജീവനക്കാര്‍ കമ്പനിയുടെ ഹെഡ്് ഓഫീസ് കേന്ദ്രമാക്കിയും ജോലി ചെയ്യുന്നുണ്ട്.