കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓഹരി ഇടപാട് സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഇടപാടുകാരായ ആരോഗ്യ പ്രവർത്തകർക്ക് 2020-21 വർഷത്തെ വാർഷിക മെയ്ന്റനൻസ് ചാർജും (എ.എം.സി.) ബ്രോക്കറേജ് ചാർജും പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു.

കോവിഡ്-19 പകരാതിരിക്കാൻ നിതാന്ത ജാഗ്രതയോടെ ആരോഗ്യ സേവന രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്നവരുടെ ആത്മാർത്ഥതയ്ക്കും സമർപ്പണത്തിനുമുള്ള അംഗീകാരമെന്ന നിലയിലാണ് ജിയോജിതിന്റെ ഈ വാഗ്ദാനം.

ആരോഗ്യ പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്ന ഒരു ഡിക്ലറേഷനും ഒപ്പം ഫോട്ടോ പതിച്ച പ്രൊഫഷണൽ ഐ.ഡി. പ്രൂഫും profilechange@geojit.com എന്ന മെയിലിൽ അയയ്ക്കണം.

‘ആരോഗ്യ മേഖലയിലെ ഹീറോകൾക്കുള്ള ആദരം’ എന്ന സബ്ജക്ടിലാണ് മെയിൽ അയയ്ക്കേണ്ടത്.