പ്രവര്‍ത്തന ഫലങ്ങളില്‍ മാന്ദ്യം പ്രകടം: വിപണിയിലെ ആത്മവിശ്വാസം നേട്ടമാക്കാം


വിനോദ് നായര്‍ആഗോള സാഹചര്യം ഇപ്പോഴും നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ അടുത്ത മൂന്നോ നാലോ മാസത്തേക്കെങ്കിലും ഇന്ത്യയില്‍ സ്ഥിതി ചഞ്ചലമായിരിക്കും.

Photo: Gettyimages

പുറത്തുവന്നുകൊണ്ടിരിക്കുന്ന കമ്പനകളുടെ രണ്ടാം പാദഫലങ്ങള്‍ അത്രതന്നെ മികച്ചതല്ല. 2023-24 സാമ്പത്തിക വര്‍ഷങ്ങളിലെ ഇന്ത്യയുടെ കോര്‍പറേറ്റ് ലാഭം വീണ്ടും കുറയുമെന്നാണ് വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചന. 2023 സാമ്പത്തിക വര്‍ഷം 18 മുതല്‍ 20 ശതമാനംവരെ ഇപിഎഫ് വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. ആഗോള സമ്പദ് വ്യവസ്ഥയുടെ ഇടിവ്, വിലക്കയറ്റം, തുടര്‍ച്ചയായുള്ള നിരക്ക് വര്‍ധന എന്നിവമൂലം ചിത്രത്തില്‍ മങ്ങല്‍ പ്രകടമാണ്. ഈ വര്‍ഷം ഇതുവരെ നിഫ്റ്റി 50 ലെ ഇപിഎസ് വളര്‍ച്ച 5 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഈ പ്രവണത നിലനില്‍ക്കുന്നതിനാല്‍ നേരത്തേ പ്രവചിക്കപ്പെട്ട, കൂടിയവളര്‍ച്ചാ കണക്കു കൂട്ടലുകള്‍ക്കു വിരുദ്ധമായി ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2023 മാര്‍ച്ചോടെ 12 ശതമാനം കണ്ട് കുറയാനിടയുണ്ട്. എന്നാല്‍ ഈ ഇടിവ് വിപണി ഇതിനകം സ്വാംശീകരിച്ചു കഴിഞ്ഞിട്ടുണ്ട് എന്നത് ആശ്വാസകരവുമാണ്. യാഥര്‍ത്ഥ്യം എന്തെന്നാല്‍ ഓഹരികളുടെ വില്‍പന കൂടിയ വിലകളില്‍തന്നെ തുടരുന്നതിനാല്‍ ഈ കാഴ്ചപ്പാട് സമഗ്രമെന്നു പറയാന്‍ കഴിയില്ല.

വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അഭ്യന്തര മേഖലകള്‍ നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഉദാഹരണത്തിന് ഉത്സവ കാല ഡിമാന്റിന്റേയും വ്യവസായവല്‍ക്കരണത്തിന്റേയും ഭാഗമായി രണ്ടാം പാദത്തില്‍ വാഹന, എഫ്എംസിജി, അടിസ്ഥാന സൗകര്യ മേഖല, ഊര്‍ജ്ജ മേഖല എന്നിവ നല്ല നേട്ടമുണ്ടാക്കാനാണിട. മുന്‍പാദത്തെ അപേക്ഷിച്ച് അഭ്യന്തര ധനകാര്യ രംഗത്തും പുരോഗതിയുടെ സൂചനകളുണ്ട്. അതിവേഗം ഗതിമാന്ദ്യത്തിലേക്കു നീങ്ങുന്ന ആഗോള സമ്പദ് വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായ പ്രതിരോധം കാഴ്ചവെക്കുന്നുണ്ട്.എന്നാല്‍ വേഗം കുറയുന്ന ആഗോള സാമ്പത്തിക സ്ഥിതി വ്യവസായങ്ങളെ ബാധിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഡിമാന്റിന്റേയും വിതരണത്തിന്റേയും കാര്യത്തില്‍ ഇതുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന, വിതരണ തടസങ്ങള്‍, കോവിഡ് കാലത്തിനു ശേഷം ആരോഗ്യ പരിചരണം പോലുള്ള മേഖലകളില്‍ ഉണ്ടായ വേഗക്കുറവ് എന്നീ കാരണങ്ങളാല്‍ ലോഹം, സിമെന്റ്, എണ്ണ വാതകം, ഫാര്‍മ തുടങ്ങിയ മേഖലകളെ ബാധിച്ചിട്ടുണ്ട്. മാന്ദ്യം, കൂടിയ വില്‍പനച്ചിലവ് എന്നിവ കാരണം ഐടി, ചില്ലറ വില്‍പന, കെമിക്കലുകള്‍ എന്നീ മേഖലകളിലും ഇടിവുണ്ടായി. റവന്യൂ വരുമാനം, ലാഭം എന്നിവയെ ഇത് ബാധിച്ചു. ചുരുക്കത്തില്‍ കോര്‍പറേറ്റുകളുടെ വളര്‍ച്ച പ്രതികൂലമായ സമ്മിശ്ര സ്വഭാവമാണു കാണിക്കുന്നത്. എന്നാല്‍ അഭ്യന്തര രംഗത്തെ വ്യവസായങ്ങള്‍ പലതും വളര്‍ച്ച രേഖപ്പെടുത്തുന്നുമുണ്ട്.

ഉത്സവ സീസണും, മഴക്കാലത്തിനു ശേഷമുള്ള ഡിമാന്റു വര്‍ധനയും അന്തര്‍ദേശീയ തലത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന കുറവും മൂന്നാം പാദഫലങ്ങള്‍ രണ്ടാം പാദത്തേക്കാള്‍ മെച്ചമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍, തുടരുന്ന വില വര്‍ധനയും ഉത്സവകാലത്തിനുശേഷം ഡിമാന്റിലുണ്ടാകാവുന്ന കുറവും വാഹന, എഫ്എംസിജി, ഉപഭോക്തൃ ഉല്‍പന്ന മേഖലകളെ നാലാം പാദത്തില്‍ ബാധിക്കാനിടയുണ്ട്. വിലക്കയറ്റം 2023 അവസാനംവരെ കൂടിയ നിലയില്‍ തുടരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. മൊത്തത്തില്‍, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയുടെ കോര്‍പറേറ്റ് ലാഭം പ്രതികൂലവും സമ്മിശ്രവുമാകാനാണിട.

കഴിഞ്ഞ ഒരു മാസമായി ഇന്ത്യന്‍ വിപണി 5 ശതമാനം ഇടിവിലാണ്. പ്രോത്സാഹന ജനകമല്ലാത്ത രണ്ടാം പാദഫലങ്ങള്‍ ഭാഗികമായി ഇതിനുത്തരവാദിയാണ്. 2023ല്‍ അഭിവൃദ്ധി സൂചിപ്പിക്കുന്ന കാഴ്ചപ്പാടിലാണ് വിപണി എന്നത് ഭാവിയില്‍ തിരിച്ചടി നല്‍കിയേക്കും. ലോഹങ്ങള്‍, അസംസ്‌കൃത എണ്ണ തുടങ്ങിയ അന്തര്‍ദേശീയ ഉല്‍പന്നങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷ നല്‍കുന്ന ആത്മവിശ്വാസം ഇന്ത്യയ്ക്കു ഗുണകരമായിത്തീരും. സാമ്പത്തിക വേഗക്കുറവും, യുദ്ധാന്ത്യവും, കോവിഡാനന്തര ലോകത്ത് സാധ്യതയുള്ള ഉല്‍പാദന, വിതരണ വര്‍ധനയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ ഉത്തേജനം.

ആഗോള സാഹചര്യം ഇപ്പോഴും നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ അടുത്ത മൂന്നോ നാലോ മാസത്തേക്കെങ്കിലും ഇന്ത്യയില്‍ സ്ഥിതി ചഞ്ചലമായിരിക്കും. സേവന ദതാക്കളെന്ന നിലയിലും ആഗോള നിര്‍മ്മാണ രംഗത്തെ പ്രമുഖര്‍ എന്ന നിലയിലുമുള്ള ഇന്ത്യയുടെ പുരോഗതി നിലനില്‍ക്കുന്നതിനാല്‍ ആഗോള സാഹചര്യങ്ങളുടെ പ്രതികൂല ഫലം രാജ്യത്ത് പരിമിതമായിരിക്കും. ഈ ഘട്ടത്തിലെ ഏറ്റവും ബുദ്ധിപരമായകാര്യം വില കുറയുമ്പോള്‍ അഭ്യന്തര സമ്പദ് വ്യവസ്ഥയും മേഖലകളും കേന്ദ്രീകരിച്ചുള്ള ഓഹരികള്‍ വാങ്ങുക എന്നതു തന്നെയാണ്. ഐടി, ഫാര്‍മ, എഫ്എംസിജി, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ഹരിത സംരംഭങ്ങള്‍, പ്രത്യേകയിനം രാസവസ്തുക്കള്‍ , വന്‍തോതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നവ എന്നിവയുടെ ഓഹരികള്‍ ഗുണ നിലവാരം നോക്കി വാങ്ങാന്‍ ശ്രദ്ധിക്കണം.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: gaining from market confidence


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented