പ്രതീകാത്മക ചിത്രം
രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിതരണ കമ്പനിയായ ഗെയില്‍ ഓഹരി തിരിച്ചുവാങ്ങുന്നകാര്യം പരിഗണിക്കുന്നു. 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതം നല്‍കുന്നതും ഓഹരി തിരിച്ചുവാങ്ങുന്നതും സബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ജനുവരി 15ന് കമ്പനിയുടെ ബോര്‍ഡ് യോഗംചേരുന്നുണ്ട്.
കമ്പനിയുടെ കൈവശമുള്ള അധികപണം നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുന്നതിന്റെഭാഗമായാണ് ഓഹരി ബൈബായ്ക്ക്. അതേസമയം, ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ധനക്കമ്മി പരിഹരിക്കുന്നതിനുള്ള പണസമാഹരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിവിധ സാധ്യതകള്‍ അന്വേഷിച്ചുവരികയാണ്. പൊതുമേഖലയിലെ എട്ട് കമ്പനികളോട് ഓഹരി തിരിച്ചുവാങ്ങുന്നതിന് പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോള്‍ ഇന്ത്യ, എന്‍ടിപിസി, എന്‍എംഡിസി തുടങ്ങിയ കമ്പനികള്‍ വൈകാതെ ഈവഴിക്ക് നീങ്ങിയേക്കും.
പൊതുവിപണിയില്‍ ലഭ്യമായ ഓഹരികളുടെ എണ്ണംകുറയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ ഓഹരികള്‍ തിരിച്ചുവാങ്ങുന്നത്. വിപണിയില്‍ ശേഷിക്കുന്ന ഓഹരികളുടെ മൂല്യമുയര്‍ത്തുക, മിച്ചമുള്ള പണം ഓഹരി നിക്ഷേപകര്‍ക്ക് തിരികെ നല്‍കുക തുടങ്ങിയ കാരണങ്ങളും ഓഹരി തിരിച്ചുവാങ്ങലിന് പിന്നിലുണ്ട്.
ഗെയിലിന്റെ 52.1ശതമാനം ഓഹരികളും ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശമാണുള്ളത്. പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ 2.1 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് 2020-21 ബജറ്റില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കാനും ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഓഹരി തിരിച്ചുവാങ്ങുന്നതിനെയും ലാഭവിഹിത വിതരണത്തെയും കാണുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..