ഴിഞ്ഞ ദിവസങ്ങളിലെ സമ്മര്‍ദത്തെ അതിജീവിച്ച് മികച്ച നേട്ടമുണ്ടാക്കി സൂചികകള്‍. ഉച്ചക്ക് രണ്ടുമണിയോടെ സെന്‍സെക്‌സ് 1,100ലേറെ പോയന്റ് കുതിച്ച് 57,858ലും നിഫ്റ്റി 325 പോയന്റ് നേട്ടത്തില്‍ 17,238ലുമെത്തി. നിഫ്റ്റി 50യിലെ 50 ഓഹരികളില്‍ 43എണ്ണവും നേട്ടത്തിലാണ്. വിപണിയിലെ കുതിപ്പിന് കാരണങ്ങള്‍ അറിയാം.

ഒമിക്രോണ്‍ ഭീതി അകലുന്നു
അതിവഗ വ്യാപനശേഷിയുണ്ടെങ്കിലും ഡെല്‍റ്റാ വകഭേദവുമായി താരതമ്യംചെയ്യുമ്പോള്‍ അത്രതന്നെ അപകടകാരിയല്ല ഒമിക്രോണെന്ന ആദ്യ പഠന സൂചനകളാണ് വിപണിയിലെ ഭീതിയകറ്റിയത്. അതേസമയം, ഇതേക്കുറിച്ച് വിശദമായ പഠനങ്ങള്‍ ആവശ്യവുമാണ്. എങ്കിലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍, വീണ്ടുമൊരു അടച്ചിടലിന്റെ സാധ്യത ഇല്ലാതാക്കുന്നതാണ്. ആഗോള സാമ്പദ്ഘടനയ്ക്ക് ആഘാതമാകില്ലെന്ന വിലയിരുത്തലും ഒമിക്രോണ്‍ ഭീതി വിപണിയില്‍നിന്നൊഴിയാന്‍ ഇടയാക്കി. 

ഏഷ്യന്‍ വിപണികളിലെ മുന്നേറ്റം
വാള്‍സ്ട്രീറ്റ് തിങ്കളാഴ്ച നേട്ടത്തിലായിരുന്നു. ഏഷ്യന്‍ വിപണിയിലെ ചൊവാഴ്ചയിലെ മുന്നേറ്റത്തിന് അത് കാരണമായി. ഹാങ്‌സെങ് 1.8ശതമാനവും കോസ്പി 0.6ശതമാനവും നിക്കി 2 ശതമാനവും ഉയര്‍ന്നു.

നിക്ഷേപകരുടെ ഇടപെടല്‍
രണ്ടുദിവസത്തെ വില്പന സമ്മര്‍ദ്ദിനുശേഷം നിക്ഷേപകര്‍ മികച്ച ഓഹരികളില്‍ നിക്ഷേപിക്കാന്‍ വീണ്ടുംതിടിക്കംകൂട്ടിയത് സൂചികകള്‍ നേട്ടമാക്കി. ബാങ്ക്, ധനകാര്യസേവനം, ലോഹം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് 2.4ശതമാനം ഉയര്‍ന്നു. നിഫ്റ്റി മെറ്റല്‍ 2.5ശതമാനവും . 

വായ്പാനയം
ഡിസംബര്‍ എട്ടിന് പ്രഖ്യാപിക്കാനിരിക്കുന്ന ആര്‍ബിഐയുടെ വായ്പാനയത്തില്‍ നിരക്കുകളില്‍ വര്‍ധനവരുത്തിയേക്കില്ലെന്ന വിലിയിരുത്തലുകള്‍ വിപണിക്ക് ഊര്‍ജംപകര്‍ന്നു. കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് നടത്തിയ സര്‍വെയില്‍ പങ്കെടുത്ത അമ്പതോളം സാമ്പത്തിക വിദഗ്ധര്‍ റിപ്പോ നിരക്ക് നാലുശതമാനത്തില്‍ നിലനിര്‍ത്തുമെന്നാണ് വിലയിരുത്തിയത്. ജിഡിപി വളര്‍ച്ചയും മറ്റ് സാമ്പത്തിക സൂചകങ്ങളും സമ്പദ്ഘടന മുന്നേറ്റത്തിന്റെ പാതയിലാണെന്നതിന് തെളിവായത് വിപണി നേട്ടമാക്കി.