വിദേശികള്‍ തിരിച്ചെത്തി: സ്വദേശികള്‍ പിന്മാറുന്നു, വിപണി ഇനി എങ്ങോട്ട്? 


Money Desk

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍(എന്‍എസ്ഇ)നിന്നുള്ള കണക്കുപ്രകാരം ഓഗസ്റ്റ് തുടക്കം മുതല്‍ 4,283 കോടി രൂപയുടെ ഓഹരികളാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ കയ്യൊഴിഞ്ഞത്.

Analysis

.

വിദേശ നിക്ഷേപകര്‍ കൂടൊഴിഞ്ഞപ്പോഴെല്ലാം വിപണിയില്‍ ഇടപെട്ട് വന്‍തോതില്‍ നിക്ഷേപം നടത്തി വിപണിയെ താങ്ങിനിര്‍ത്തിയ മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ വ്യാപകമായി ഓഹരികള്‍ വിറ്റൊഴിഞ്ഞു.

17 മാസത്തെ തുടര്‍ച്ചയായ നിക്ഷേപത്തിനുശേഷമാണ് രാജ്യത്തെ വന്‍കിടക്കാര്‍ അറ്റവില്പനക്കാരാകുന്നത്. 2021 മാര്‍ച്ചിനും 2022 ജൂലായ്ക്കും ഇടയില്‍ 3.67 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയശേഷമാണ് ഈ തിരിച്ചിറങ്ങല്‍.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍(എന്‍എസ്ഇ)നിന്നുള്ള കണക്കുപ്രകാരം ഓഗസ്റ്റ് തുടക്കം മുതല്‍ 4,283 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ കയ്യൊഴിഞ്ഞത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിക്കടി പലിശ നിരക്ക് ഉയര്‍ത്തിയപ്പോള്‍ രാജ്യത്തെ വിപണിയില്‍നിന്ന് പാലായനം ചെയ്തപ്പോള്‍ ഉണ്ടാകേണ്ടിയിരുന്ന തകര്‍ച്ച പരിമിതപ്പെടുത്തിയത് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളായിരുന്നു. ഈവര്‍ഷംമാത്രം 2.37 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വാങ്ങിക്കൂട്ടിയത്.

വിപണിയുടെ നീക്കം
ജൂണ്‍ മധ്യത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍നിന്ന് സൂചികകള്‍ ഇതിനകം 17ശതമാനം നേട്ടമുണ്ടാക്കി. സെന്‍സെക്‌സും നിഫ്റ്റിയും നാലുമാസത്തെ ഉയരത്തിലെത്തിയിരിക്കുന്നു. ഈ കാലയളവില്‍ സെന്‍സെക്‌സ് 16.86ശതമാനവും(8,937 പോയന്റ്)നിഫ്റ്റി 16.98ശതമാനവു(2,663 പോയന്റ്)മാണ് ഉയര്‍ന്നത്.

അസംസ്‌കൃത എണ്ണവിലയിലെ ഇടിവ് പണപ്പെരുപ്പം കുറയ്ക്കാന്‍ സാഹയിക്കുമെന്നും റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധനയില്‍നിന്ന് നേരിയതോതിലെങ്കിലും പിന്നോക്കംപോകാന്‍ അത് പ്രേരണയാകുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് വിദേശ നിക്ഷേപകരുടെ ഇപ്പോഴത്തെ തിരിച്ചുവരവ്. ആഗോളതലത്തില്‍ രാജ്യങ്ങള്‍ പണപ്പെരുപ്പത്തോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകരുടെ ലക്ഷ്യം ഇന്ത്യയായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ലാഭമെടുപ്പ്
17 മാസത്തെ തുടര്‍ച്ചയായ വാങ്ങലിനുശേഷം ലാഭമെടുപ്പിന്റെ പാതയിലാണ് രാജ്യത്തെ വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍. ലാഭമെടുപ്പില്‍നിന്ന് പിന്മാറാന്‍ തുടങ്ങിയാല്‍ സെന്‍സെക്‌സും നിഫ്റ്റിയും വീണ്ടും പുതിയ ഉയരം കുറിക്കുമെന്നാണ് പ്രവചനം.

Also Read
FREEDOM@40

സമ്പന്നനാകാം: 40-ാംവയസ്സിൽ സാമ്പത്തിക സ്വാതന്ത്ര്യം ...

ഉത്സവകാല ലോൺ ഡിമാൻഡ്‌: പണം സമാഹരിക്കാൻ ...

Content Highlights: Foreigners are back: Natives are retreating, where does the market go next?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented